അങ്കമാലി: കാഞ്ഞൂർ തട്ടാൻപടിയിൽ അതിഥി തൊഴിലാളി വീട്ടിൽ കയറി അമ്മയേയും മക്കളേയും കുത്തി പരിക്കേൽപ്പിച്ചു. പെരുമായൻ വീട്ടിൽ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്. സ്കൂട്ടഡ്രൈവറിന് കുത്തുകയായിരുന്നു. വീടിനകത്ത് ഇരിക്കുകയായിരുന്നു ഇവർ. ഇയാൾ അകത്ത് കയറി വന്ന ശേഷമായിരുന്നു ആക്രമം.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് 6 മണിയോടെയായിരുന്നു സംഭവം. ബംഗാൾ സ്വദേശി ജുവൽ ആണ് കുത്തിയത്. ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി. പ്രതിയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. കുത്തേറ്റവരുടെ വീടിന് സമീപത്താണ് കുത്തിയ അതിഥി തൊഴിലാളി താമസിക്കുന്നത്. 3 കൊല്ലമായി ഇയാൾ ഇവിടെ കഴിയുന്നു. പെയിന്റിങ്ങ് തൊഴിലാളിയാണ് പ്രതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.