Mofia Suicide Case : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ: മൊഫിയയുടെ ഭർത്താവിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തു

കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.  കേസ് വിവാദമായതോടെ മൂവരും ഒളിവിൽ പോകുകയായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 24, 2021, 10:32 AM IST
  • കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
  • കേസ് വിവാദമായതോടെ മൂവരും ഒളിവിൽ പോകുകയായിരുന്നു.
  • ആത്മഹത്യ പ്രേരണയ്ക്കാണ് ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്.
  • ഇന്ന് രാവിലെ ഇവരുടെ വീട്ടിലെത്തി ഡിവൈഎസ്പി പരിശോധന നടത്തും.
Mofia Suicide Case : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ: മൊഫിയയുടെ ഭർത്താവിനെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തു

Kochi : ഗാര്‍ഹിക പീഡനത്തിന് (Domestic Violence) പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ ( Mofia Suicide) സംഭവത്തില്‍ ഭർത്താവിനെയും കുടുംബത്തിനെയും കസ്റ്റഡിയിലെടുത്തു . കോതമംഗലത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസ് വിവാദമായതോടെ മൂവരും ഒളിവിൽ പോകുകയായിരുന്നു.

ആത്മഹത്യ പ്രേരണയ്ക്കാണ് ഭർത്താവിനും, ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും എതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ ഇവരുടെ വീട്ടിലെത്തി ഡിവൈഎസ്പി പരിശോധന നടത്തും. അതെ സമയം സുഹൈലിനും, മാതാപിതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മൊഫിയയുടെ അച്ഛൻ രംഗത്തെത്തിയിട്ടുണ്ട്. മൊഫിയയ്ക്ക് വിവാഹ ശേഷം ക്രൂര പീഡനം ഏൽക്കേണ്ടി വന്നതായി ആണ് അച്ഛൻ ദില്‍ഷാദ് കെ സലീം ആരോപിക്കുന്നത്.

ALSO READ: Mofia Suicide Case : ആത്മഹത്യ ചെയ്ത മൊഫിയയുടെ ഭർത്താവിനും കുടുംബത്തിനുമായി തിരച്ചിൽ ഊർജ്ജിതമാക്കി

ശരീരത്തിൽ പച്ചകുത്തണമെന്ന് ആവശ്യപ്പെട്ട് സുഹൈൽ മൊഫിയയെ മർദിച്ചതായും മൊഫിയയുടെ പിതാവ് അര്രോപിച്ചു. കൂടാതെ പരാതി നൽകിയപ്പോൾ സിഐ കേസ് ഒത്ത് തീർപ്പാക്കി ഒത്തുകി തീർക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്‍ (Women Commission) അധ്യക്ഷ പി സതീദേവി (P Sathidevi)  പറഞ്ഞിട്ടുണ്ട്.

ALSO READ:  Domestic Violence | മോഫിയയുടെ മരണം; ആലുവ സിഐ മോശമായി പെരുമാറിയെന്നത് അന്വേഷിക്കും: വനിതാ കമ്മിഷൻ അധ്യക്ഷ

മോഫിയ പർവിന്റെ പരാതി ലഭിച്ചിരുന്നെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കിയിരുന്നു. റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ പകർപ്പ് ഉൾപ്പെടെയാണ് വനിതാ കമ്മിഷന് പരാതി നൽകിയതെന്നും പെൺകുട്ടിയുടെ പരാതിയിൽ മാനസിക പീഡനം ഉണ്ടായതായി പരാമർശമുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

മോഫിയയോട് ആലുവ സി ഐ മോശമായി പെരുമാറിയെന്ന പരാതി  അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം 17 നാണ് മോഫിയ വനിതാ കമ്മീഷന് പരാതി നല്‍കിയത്. വിഷയത്തില്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ കൃത്യമായി ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടിയെടുത്തു. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി. 

ALSO READ:  Dowry Death : പൂനെയിൽ മലയാളി യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപിച്ച് കുടുംബം

ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് എടയപ്പുറം സ്വദേശിയായ മോഫിയ പര്‍വിനിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുപത്തിയൊന്ന് വയസായിരുന്ന മോഫിയ എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്നു. എട്ട് മാസങ്ങൾക്ക് മുൻപാണ് മോഫിയ പർവീൻ്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും പെൺകുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News