വാഷിംഗ്ടൺ: Oklahoma Hospital Shooting: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. ഒക്‌ലഹോമയിലെ ടൾസയിലുള്ള ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. വെടിവെപ്പിൽ നാലു പേർ കൊല്ലപ്പെട്ടു. അക്രമി സ്വയം വെടിവച്ച് മരിച്ചെന്നാണ് റിപ്പോർട്ട്.
Four killed in hospital campus shooting in US' Oklahoma
Read @ANI Story | https://t.co/CA8C5Amz4e#USA #OklahomaCity #hospitalcampus #shooting pic.twitter.com/8xcVcsfPV4
— ANI Digital (@ani_digital) June 2, 2022
ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നുവെങ്കിലും പിന്നാലെ ഇയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പോലീസ് പറഞ്ഞു. അക്രമിക്ക് 35 നും 40 നും ഇടയില്‍ പ്രായമുണ്ടെന്നാണ് ടൾസയിലെ ഡെപ്യൂട്ടി പോലീസ് മേധാവി ജോനാഥന്‍ ബ്രൂക്സ് സെന്റ് ഫ്രാന്‍സിസ് അറിയിച്ചത്. മാത്രമല്ല ഇയാളുടെ ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഇയാളുടെ കയ്യിൽ റൈഫിളും കൈത്തോക്കും ഉണ്ടായിരുന്നു.
Also Read: Texas School Shooting : ടെക്സസ് വെടിവെപ്പിന് മുമ്പ് ആക്രമി മുത്തശ്ശിയെ വെടിവെച്ച് പരിക്കേൽപ്പിച്ചു
ആശുപത്രിയുടെ രണ്ടാം നിലയിൽനിന്നു പുറത്തുവന്ന അക്രമി വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഓര്‍ത്തോപീഡിക് സെന്റര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. മരണപ്പെട്ടവരില്‍ ജീവനക്കാരും രോഗികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
സ്ഥിതിഗതികള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിലയിരുത്തിയിട്ടുണ്ടെന്നും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. മെയ് മാസത്തിലെ രണ്ട് കൂട്ട വെടിവയ്പ്പിന്റെ ഭീതി വിട്ടൊഴിയും മുന്നേയാണ് ടള്‍സയിൽ വീണ്ടും വെടിവെയ്പ്പ് നടക്കുന്നത്. കഴിഞ്ഞയാഴ്ച ടെക്സാസിലെ ഉവാള്‍ഡെയിലെ പ്രാഥമിക വിദ്യാലയത്തില്‍ തോക്കുധാരി 19 കുട്ടികളെയും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയിരുന്നു. മെയ് മാസത്തില്‍ ന്യൂയോര്‍ക്കിലെ ബഫല്ലോയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവെപ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ആഴ്ച യുഎസിലെ ടെക്സസ് സംസ്‌ഥാനത്തെ യുവാൽഡി പട്ടണത്തിലുള്ള റോബ് എലമെന്ററി സ്കൂളിൽ 18 വയസ്സുള്ള അക്രമി സാൽവദോർ റാമോസ് നടത്തിയ വെടിവയ്പിൽ 2,3,4 ക്ലാസുകളിൽ പഠിക്കുന്ന 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...