Murder Attempt: അരുണിനൊപ്പം ജീവിക്കണം... അയാളോടുള്ള സ്നേഹം ബോധ്യപ്പെടുത്തണം; സ്‌നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അനുഷയുടെ മൊഴി

Pathanamthitta murder attempt: സ്‌നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അതിലൂടെ താൻ എത്രമാത്രം അയാളെ സ്‌നേഹിക്കുവെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നുമാണ് അനുഷ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 11:50 AM IST
  • സിറിഞ്ച് ഉപയോഗിച്ച് ധമനിയിലൂടെ വായു കടത്തി വിട്ടാണ് കൊല്ലാൻ ശ്രമിച്ചത്
  • സംശയം തോന്നിയ ആശുപത്രി ജീവനക്കാരും സ്‌നേഹയുടെ അമ്മയും ചേർന്ന് ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു
Murder Attempt: അരുണിനൊപ്പം ജീവിക്കണം... അയാളോടുള്ള സ്നേഹം ബോധ്യപ്പെടുത്തണം; സ്‌നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അനുഷയുടെ മൊഴി

പത്തനംതിട്ട: അരുണിനൊപ്പം ജീവിക്കാനും അയാളോട് തന്റെ സ്‌നേഹം എത്രത്തോളമുണ്ടെന്ന് കാണിക്കാനും വേണ്ടിയാണ് അരുണിന്റെ ഭാര്യ സ്‌നേഹയെ കൊല്ലാൻ ശ്രമിച്ചതെന്ന് വധശ്രമക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള അനുഷയുടെ മൊഴി. സ്‌നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അതിലൂടെ താൻ എത്രമാത്രം അയാളെ സ്‌നേഹിക്കുവെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമിച്ചതെന്നുമാണ് അനുഷ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സിന്റെ വേഷം ധരിച്ച് എത്തിയ കായംകുളം കരിയിലക്കുളങ്ങര സ്വദേശി അനുഷ (25) കാമുകനായ പുല്ലുകുളങ്ങര സ്വദേശി അരുണിന്റെ ഭാര്യ സ്‌നേഹ (24)യെ കൊല്ലാൻ ശ്രമിച്ചത്. സിറിഞ്ച് ഉപയോഗിച്ച് ധമനിയിലൂടെ വായു കടത്തി വിട്ടാണ് കൊല്ലാൻ ശ്രമിച്ചത്. സംശയം തോന്നിയ ആശുപത്രി ജീവനക്കാരും സ്‌നേഹയുടെ അമ്മയും ചേർന്ന് ഇവരെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.

പിന്നീട് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ പരാതി ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടന്നതായും പറയപ്പെടുന്നു. എന്നാൽ, ഗുരുതരമായ കുറ്റകൃത്യം ചെയ്ത യുവതിയെ കേസെടുക്കാതെ വിടുന്നതിലെ അപകടം മനസ്സിലാക്കിയ പോലീസ് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് വധശ്രമത്തിന് സ്‌നേഹയെ അറസ്റ്റ് ചെയ്തപ്പോൾ അർധരാത്രിയായി. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റ് ആയിരുന്നു അനുഷ. അരുണുമായി കോളേജ് കാലം മുതലുള്ള പരിചയമുണ്ട്. അനുഷയുടെ ആദ്യ വിവാഹം ബന്ധം വേർപെട്ടതാണ്. രണ്ടാമത് വിവാഹം ചെയ്ത വ്യക്തി വിദേശത്താണ്.

ALSO READ: Crime News: കോളേജ് കാലം മുതൽ ബന്ധം, ഭര്‍ത്താവ് വിദേശത്തുള്ളപ്പോള്‍ ചാറ്റിംഗ്, അനുഷ എത്തിയത് അരുണിന്റെ അറിവോടെ; തിരുവല്ലയിലെ കൊലപാതക ശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അരുണുമായുള്ള ബന്ധം തുടർന്നിരുന്നുവെന്നാണ് അനുഷ മൊഴി നൽകിയിരിക്കുന്നത്. അരുണുമായുള്ള വാട്‌സാപ്പ് ചാറ്റുകളും പോലീസ് അനുഷയുടെ ഫോണിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം വേർപ്പെട്ടപ്പോൾ തന്നെ അരുണുമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുഷ മൊഴി നൽകിയിരിക്കുന്നത്. തന്റെ സ്‌നേഹം അരുണിനെ അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചതെന്നും ഇവർ പറയുന്നു.

എയർ എംബോളിസം വഴി ആളെ കൊല്ലാൻ കഴിയുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നാണ് അനുഷ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. എന്നാൽ, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അനുഷയുടെ പ്രവൃത്തിയിൽ ബാഹ്യഇടപെടൽ ഉണ്ടോയെന്ന് പോലീസ് സംശയിക്കുന്നു. മനുഷ്യ ശരീത്തിലെ ഞരമ്പുകളുടെ പ്രവർത്തനവും ഹൃദയത്തിലേക്കുള്ള ധമനികളും തിരിച്ചറിയാൻ ഫാർമസിസ്റ്റ് കോഴ്സ് പഠിച്ച വ്യക്തിക്ക് കഴിയില്ല. ഇഞ്ചക്ഷൻ എടുക്കുന്നതിന് പരിശീലനവും ലഭിക്കില്ല. ഡോക്ടർ, നഴ്‌സ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് മാത്രമാണ് ഈ മേഖലയിൽ പരിശീലനം ലഭിക്കുന്നത്. ഞരമ്പിൽ നിന്ന് രക്തം എടുക്കാൻ അറിയാവുന്നവർക്കാണ് എയർ എംബോളിസം ചെയ്യാൻ സാധിക്കുക. ഇൻജക്ഷൻ എടുക്കാനും സൂചി ഉപയോഗിക്കാനുമൊക്കെ അനുഷയ്ക്ക് ആരെങ്കിലും പറഞ്ഞു കൊടുത്തോയെന്ന് സംശയിക്കുന്നുണ്ട്. യുവതിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും തന്നെയില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News