റോഡരികിലെ മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു

മദ്യ ലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നാലംഗ സംഘം ചേർന്നാണ് കുത്തിക്കൊന്നത്.   

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 07:37 PM IST
  • വഴിയരികിലെ മദ്യപാനം ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു
  • മദ്യ ലഹരിയിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം
  • കുത്തേറ്റ മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്
റോഡരികിലെ മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ നാലംഗ സംഘം കുത്തിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടിൽ മദ്യശാലകൾ തുറന്നതിനിടെ പൊലിഞ്ഞത് ഒരു ജീവൻ.  മദ്യ ലഹരിയിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നാലംഗ സംഘം ചേർന്നാണ് കുത്തിക്കൊന്നത്. 

സംഭവം നടന്നത് മദ്യശാലകൾ തുറന്നതിന് പിന്നാലെയാണ്. കുത്തേറ്റ (Stabbed to death) മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.  കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തായിരുന്നു സംഭവം നടന്നത്.   

Also Read: കശുമാവിൻ തോട്ടത്തിൽ സ്ഫോടക വസ്തുക്കൾ: കേന്ദ്ര ഇൻറലിജൻസ് അന്വേഷണം ആരംഭിച്ചു

ശുചീന്ദ്രം പറക്ക ചർച്ച് തെരുവ് സ്വദേശിയായ അയ്യപ്പനാണ് മരിച്ചത്. അയ്യപ്പന്റെ സുഹൃത്ത് എം എം കെ നഗർ സ്വദേശി സന്തോഷാണ് കുത്തേറ്റ് ചികിത്സയിലുള്ളത്. പൊതുസ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്.  

അയ്യപ്പനും സന്തോഷും ബൈക്കിൽ വരുന്നതിനിടെ നാലംഗ സംഘം റോഡരികിലിരുന്ന് മദ്യപിക്കുന്നത് ശ്രദ്ധയിൽ പെടുകയും ഇരുവരും ചേർന്ന് ഇതിനെ ചോദ്യം ചെയ്യുകയും ചെയ്തു.   ഇതിനെ തുടർന്നുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തിക്കുകയും സംഘത്തിലൊരാൾ കത്തിയെടുത്ത് സന്തോഷിനെയും അയ്യപ്പനെയും കുത്തുകയുമായിരുന്നു (Murder)

Also Read: Crime: ലക്ഷങ്ങൾ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

കുത്തേറ്റ് ഇരുവരും വീണതോടെ സംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അയ്യപ്പന്റെ ജീവൻ രക്ഷിക്കാനായില്ല. സന്തോഷ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെപിടികൂടാൻ രണ്ട് സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News