OYO Hotel Raid: ഒയോ ഹോട്ടലിൽ പോലീസ് റെയ്ഡ്, പെൺവാണിഭ സംഘം പിടിയില്‍
Noida, UP: ഒയോ ഹോട്ടല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം പിടിയില്‍. നോയിഡ സെക്ടർ 41 ലെ ഒയോ ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിലാണ് സെക്‌സ് റാക്കറ്റ് പിടിയിലായത്.
ലോക്കൽ സെക്ടർ 39 പോലീസ് സ്റ്റേഷന്‍റെയും ആന്‍റി ഹ്യൂമൻ ട്രാഫിക്കിംഗ് യൂണിറ്റിന്‍റെയും സംയുക്ത സംഘമാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 7 സ്ത്രീകളെ സംഘം രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പുരുഷന്മാരെയും അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് പോലീസ് സംഘം ഒയോ ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.
“നോയിഡ, സെക്ടർ 41 ലെ ഒരു OYO ഹോട്ടലിൽ നടക്കുന്ന അനാശാസ്യ, നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി പോലീസിന് സൂചന ലഭിച്ചിരുന്നു, തുടർന്ന് എസിപി നോയിഡ സോൺ 1 (രജനീഷ് വർമ്മ) യെ അധികാരപ്പെടുത്തുകയും സംഘം നടത്തിയ റെയ്ഡില്‍ 7 സ്ത്രീകളെ രക്ഷപ്പെടുത്തുകയും നാല് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു," ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോയിഡ) ഹരീഷ് ചന്ദർ പറഞ്ഞു.
ഇമ്മോറൽ ട്രാഫിക്കിംഗ് (പ്രിവൻഷൻ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തതയും സംഭവസ്ഥലത്ത് നിന്ന് നിരവധി ആക്ഷേപകരമായ വസ്തുക്കള്‍ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. കൂടാതെ, സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡിനിടെ 14 മൊബൈൽ ഫോണുകൾ, ഒരു പേടിഎം സ്‌കാനർ, 1,900 രൂപ എന്നിവയും മറ്റ് വസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
സംഭവസ്ഥലത്ത് നിന്ന് അറസ്റ്റിലായവർ ഹോട്ടൽ ജീവനക്കാരായ ഗജേന്ദ്ര കുമാർ, അലോക് കുമാർ സിംഗ്, പ്രവീൺ സിംഗ് എന്നിവരും ഉപഭോക്താവായ നാലാം പ്രതി ധർമേന്ദ്ര കുമാർ സിംഗ് ആണെന്നും പോലീസ് അറിയിച്ചു.
അതേസമയം, കേസിൽ ഉൾപ്പെട്ട രണ്ട് പേർ ഒളിവിലാണ്. ഹോട്ടല്‍ നടത്തുന്ന സാഹിലും ഭാര്യ ശിവാനിയുമാണ് ഒളിവില്‍. ഡൽഹി സ്വദേശിയായ സഹിൽ അടുത്തിടെയാണ് ഹോട്ടൽ പാട്ടത്തിനെടുത്തതെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...