Dowry Death : പൂനെയിൽ മലയാളി യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപിച്ച് കുടുംബം

കഴിഞ്ഞ ബുധനാഴ്ചയാണ് കൊട്ടാരക്കര സ്വദേശിയായ പ്രീതിയെ പൂനെയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .  

Written by - Zee Malayalam News Desk | Last Updated : Oct 8, 2021, 12:03 PM IST
  • സംഭവത്തിൽ ഗാർഹിക പീഡനമാണ് കാരണമെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
  • സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
  • പെൺകുട്ടിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
  • കഴിഞ്ഞ ബുധനാഴ്ചയാണ് കൊട്ടാരക്കര സ്വദേശിയായ പ്രീതിയെ പൂനെയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
Dowry Death : പൂനെയിൽ  മലയാളി യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപിച്ച് കുടുംബം

Kottarakkara : പൂനെയിൽ മലയാളി യുവതിയെ ഭർതൃഗൃഹത്തിൽ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഗാർഹിക പീഡനമാണ് (Domestic Violence) കാരണമെന്ന് ആരോപിച്ച് മരിച്ച യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുടെ ഭർത്താവിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് കൊട്ടാരക്കര സ്വദേശിയായ പ്രീതിയെ പൂനെയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .  29 വയസായിരുന്നു. പ്രീതിയുടെ മരണം കൊലപാതകം ആണെന്ന് ആരോപിച്ചായിരുന്നു പ്രീതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയത്.  പ്രീതിയുടെ ഭർത്താവ് അഖിലിനെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. 

ALSO READ: കൊച്ചിയില്‍ വീണ്ടും ലഹരി ഇടപാട്, ഐടി കമ്പനി മാനേജര്‍ ഉള്‍പ്പടെയുള്ള സംഘം പിടിയില്‍

പ്രീതിയുടെ മരണവിവരം പോലും ഭർത്താവിന്റെ വീട്ടുകാർ തങ്ങളെ അറിയിച്ചില്ലെന്ന് പ്രീതിയുടെ മാതാപിതാക്കൾ ആരോപിച്ചതായി ഒരു പ്രമുഖ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മറ്റൊരാൾ വിളിച്ച് പറഞ്ഞാണ് മരണ വിവരം തങ്ങൾ അറിഞ്ഞതെന്നും പ്രീതിയുടെ പിതാവ് പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 

ALSO READ: Kottayam Murder | കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; കാൽപ്പാദം വെട്ടിമാറ്റിയ നിലയിൽ, പ്രതികൾ കീഴടങ്ങി

പ്രീതിക്ക് പലപ്പോഴും ഭർതൃ വീട്ടിൽ സ്ത്രീധന പീഡനം ഏറ്റു വാങ്ങേണ്ടാതായി വന്നിട്ടുണ്ടെന്നും പ്രീതിയുടെ അച്ഛൻ പറഞ്ഞു. പ്രീതി ഒരിക്കലും ആത്മത്യക്ക് ശ്രമിക്കില്ലെന്നാണ് പ്രീതിയുടെ മാതാപിതാക്കൾ പറയുന്നത് . പ്രീതിയുടെ ശരീരത്തിൽ ക്ഷതങ്ങളേറ്റ പാടുകൾ ഉണ്ടായിരുന്നതായും മാതാപിതാക്കൾ പറഞ്ഞു.

ALSO READ: Kadampuzha Murder Verdict| ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ പ്രതിക്ക് ഇരട്ട ജീവപര്യന്തം-കാടമ്പുഴ ഇരട്ടക്കൊലയിൽ വിധി

അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് പ്രീതിയും അഖിലും വിവാഹിതരായത്. അന്ന് 85  ലക്ഷം രൂപയും 120 പവൻ സ്വർണ്ണവും സ്ത്രീധനം നൽകിയാണ്  വിവാഹം നടത്തിയത്. എന്നാൽ കൂടുതൽ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് പ്രീതിയുടെ ഭർത്താവും കുടുംബവും പ്രീതിയെ പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു.

 അറസ്റ്റിലായ പ്രീതിയുടെ ഭർത്താവ് അഖിലിനെ പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത്  ചോദ്യം ചെയ്ത് വരികെയാണ്. അഖിലിന്റെ മാതാവിനെയും കേസിൽ ചോദ്യം ചെയ്ത് വരികെയാണ് . ഇവരുടെയും അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീതിയുടെ മൃതദേഹം നാളെ കൊട്ടാരക്കരയിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News