കൊച്ചി: പീഡന കേസിൽ റിയാലിറ്റി ഷോ, സിനിമ താരം ഷിയാസ് കരീമിന് ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ചയാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും നിർബന്ധിച്ച് ഒന്നിലധികം തവണ ഗർഭ ഛിദ്രം നടത്തിച്ചുവെന്നുമാണ് കേസ്.
ജിംനേഷ്യം പരിശീലകയാണ് പീഡനത്തിന് ഇരയായ യുവതി. ഇതിന് പുറമെ ഏറണാകുളത്തെ തൻറെ ജിമ്മിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞ് 11 ലക്ഷം രൂപ ഷിയാസ് തട്ടിയെന്നും പരാതിയിൽ പറയുന്നുണ്ട്. 2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം. കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിൽ യുവതിയെ കൊണ്ടു പോയി പീഡിപ്പിച്ചു.
ഇതിനിടയിൽ 2023 മാര്‍ച്ച് 21-ന് ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും ഇവിടെ വെച്ച് മര്‍ദിച്ചുവെന്നും പരാതിയിലുണ്ട്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു. പരാതിയില്‍ ബലാത്സംഗം, വിശ്വാസവഞ്ചന, ഗര്‍ഭഛിദ്രം തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ചന്തേര പോലീസ് നേരത്തെ കേസെടുത്തിരുന്നു.
ഷിയാസ് കരീമിനെതിരേ ലുക്കൗട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചു. ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ ഷിയാസിനെ വ്യാഴാഴ്ചയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ വിമാനത്താവളത്തില്‍ എത്തിയ പിന്നാലെ ഷിയാസ് കരീമിനെ അധികൃതര്‍ പിടികൂടുകയും വിവരം ചന്തേര പോലീസിനെ അറിയിക്കുകയുമായിരുന്നു.അതേസമയം ചന്തേര പോലീസ് ചെന്നൈയിലെത്തി ഷിയാസിൻറെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കാസർകോട് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.