തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മയക്ക് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹബർജി തള്ളിയത്.
സമാനമായ ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. 2022ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്ന ഗ്രീഷ്മ. തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ദിവസങ്ങളോളം അവശതകളോട് പൊരുതിയ ഷാരോൺ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ALSO READ: ആലപ്പുഴയിൽ 60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി
സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസ് ഗ്രീഷമയിലേക്ക് എത്തിയതോടെയാണ് ചോദ്യം ചെയ്യലിൽ അന്വേഷണത്തിൻറെ ഗതി തന്നെ മാറിയത്. ഒക്ടോബർ 14-ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തിയ ഷാരോൺ തിരികെ വന്നത് ശാരീരികാസ്വസ്ഥതകളോടെയാണ്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിൻറെ ബന്ധുക്കൾ ആരോപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.