വാഹനം പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ കാർ ഇടിപ്പിച്ചു കൊലപെടുത്താൻ ശ്രമിച്ച പ്രതി പോലീസിൽ കീഴടങ്ങി

കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ ജസ്റ്റിന്റെ കാറിന് പിന്നിൽ ക്രിസ്റ്റോ ബൈക്ക് പാർക്ക്‌ ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : May 28, 2024, 08:51 PM IST
  • കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
  • പ്രതിയായ ജസ്റ്റിന്റെ കാറിന് പിന്നിൽ ക്രിസ്റ്റോ ബൈക്ക് പാർക്ക്‌ ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത്.
വാഹനം പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം; യുവാവിനെ കാർ ഇടിപ്പിച്ചു കൊലപെടുത്താൻ ശ്രമിച്ച പ്രതി പോലീസിൽ കീഴടങ്ങി

ഇടുക്കി: വാഹനം പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇടുക്കി കട്ടപ്പനയിൽ യുവാവിനെ കാർ ഇടിപ്പിച്ചു കൊലപെടുത്താൻ ശ്രമം. 
കട്ടപ്പന കൊച്ചുതോവാള സ്വദേശിയായ ക്രിസ്റ്റോ മാത്യു വിനെയാണ് കൽതൊട്ടി സ്വദേശി ജസ്റ്റിൻ ദേഹത്ത് കൂടി വാഹനം കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതി പോലീസിൽ കീഴടങ്ങി. 

കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ ജസ്റ്റിന്റെ കാറിന് പിന്നിൽ ക്രിസ്റ്റോ ബൈക്ക് പാർക്ക്‌ ചെയ്തതാണ് തർക്കത്തിന് ഇടയാക്കിയത്. പിന്നീട് ബൈക്കിൽ സഞ്ചരിയ്ക്കുകയായിരുന്ന ക്രിസ്റ്റോയെ ജസ്റ്റിൻ, കാറിൽ പിന്തുടരുകയും കട്ടപ്പന സെൻട്രൽ ജംക്ഷനിൽ വെച്ച് വാഹനം ഇടിപ്പിയ്ക്കുകയുമായിരുന്നു. 

ALSO READ:  പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ പ്രകൃതി വിരുദ്ധ പീഡനം; പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

ബൈക്കിൽ നിന്നും തെറിച്ചു വീണ  ക്രിസ്റ്റോയുടെ ശരീരത്തു കൂടി കാർ കയറ്റി ഇറക്കി.വാരിയെല്ലുകൾക്കും ശ്വാസകോശത്തിനും ഗുരുതരമായി  പരുക്കേറ്റ ക്രിസ്റ്റോ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.  പ്രതിയായ ജസ്റ്റിൻ പിന്നീട് പോലീസിൽ കീഴടങ്ങി. ഇയാൾ ഓടിച്ച വാഹനം ഇടുക്കി കവല ബൈപാസ് റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News