Valanchery Gang Rape: വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ 3 പേർ പിടിയിൽ

Crime News: ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ [പ്രവേശിപ്പിച്ചിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 22, 2024, 11:46 AM IST
  • വളാഞ്ചേരിയില്‍ വീട്ടി അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത കേസിൽ മൂന്നുപേർ അറസ്റ്റിൽ
  • ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി
Valanchery Gang Rape: വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ 3 പേർ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയില്‍ വീട്ടി അതിക്രമിച്ചു കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത കേസിൽ മൂന്നുപേർ അറസ്റ്റിൽ.  ഞായറാഴ്ച രാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന മൂന്നംഗസംഘം തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ  പരാതി. 

Also Read: മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്റെ മുഖത്തടിച്ച് അമ്മ; സംഭവം പത്തനംതിട്ടയിൽ!

 

ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ [പ്രവേശിപ്പിച്ചിരുന്നു.  സംഭവത്തിൽ പീടികപ്പടി സ്വദേശികളായ സുനിൽ, ശശി, പ്രകാശൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം 16 നായിരുന്നു.  യുവതി ഈ സമയം ബന്ധുവീട്ടിൽ ആയിരുന്നു. രാത്രി 3 പേർ വീട്ടിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പോലീസിന്  പരാതി നൽകിയത്. 

Also Read: ജൂലൈ 5 മുതൽ ഈ 5 രാശിക്കാർക്ക് സുവർണ്ണകാലം!

ഇതിനെ തടുർന്ന് മാനസിക സമ്മർദത്തിൽ ആയിരുന്ന യുവതി സുഹൃത്തിനോടാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. വളാഞ്ചേരി പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയായിരുന്നു. അതിക്രമം നടത്തിയവരെ കണ്ടാൽ അറിയുമെന്നും യുവതി പോലീസിന് മൊഴി നൽകിയിരുന്നു.  യുവതിയുടെ മൊഴി തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് രേഖപ്പെടുത്തിയത്. മൊഴി എടുക്കുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Also Read: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

 

ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടുതന്നെ വൈദ്യ പരിശോധന അടക്കമുള്ള നടപടികൾ യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നത് പ്രകാരം നടത്തുമെന്നാണ് തിരൂർ ഡിവൈഎസ്‌പി അറിയിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News