കോതമംഗലം: മുന്നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പോത്താനിക്കാട് ഞാറക്കാട് കണ്ണന്തറയിൽ അഭിരാജിനെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
Also Read: നീലേശ്വരം വെടിക്കെട്ടപകടം: 154 പേർക്ക് പരിക്ക്
ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ചന്ദ്രപ്പുര ഭാഗത്ത് നിന്നും പോലീസ് സാഹസികമായി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ നിന്ന് കാറിലായിരുന്നു രാസലഹരികടത്തിയത്. പോലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ അമിത വേഗത്തിൽ ഓടിച്ചു പോയതിനെ തുടർന്ന് പോലീസ് സംഘം പിന്തുടക്കുകയായിരുന്നു.
ശേഷം വാഹനം ഇടയ്ക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. പ്രതി ധരിച്ചിരുന്ന ജാക്കറ്റിനുള്ളിലെ പ്രത്യേക അറയിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. പിടികൂടിയ രാസ ലഹരിയ്ക്ക് ഇരുപത് ലക്ഷത്തോളം വില വരും.
Also Read: വർഷങ്ങൾക്ക് ശേഷം ശനിയും വ്യാഴവും വക്രഗതിയിലേക്ക്; ഇവർ തൊടുന്നതെല്ലാം പൊന്നാകും!
2023 ൽ പോത്താനിക്കാട് നിന്ന് 20 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയാണ് പിടിയിലായ അഭിരാജ്. നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ്, എസ്.ഐമാരായ ജോസി.എം ജോൺസൻ, ടി.വി സുധീർ, സീനിയർ സി പി ഒ മാരായ എം.പി ജിൻസൻ, ഷിബു അയ്യപ്പൻ, ഷിജോ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞയാഴ്ച അങ്കമാലിയിൽ നിന്നും 300 ഗ്രാം എംഡിഎംഎയും പോലീസ് പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.