ജയകൃഷ്ണനും ക്ലാരയുമല്ല രാധയാണ് തൂവാനത്തുമ്പി.കാലമെത്ര കഴിഞ്ഞാലും തൂവാനത്തുമ്പികൾ ഇങ്ങനെ മഴനനഞ്ഞ് നിൽക്കും വയൽ വരമ്പത്തായാലും കടൽക്കരയിലായാലും ആ നനവ് ഒരു വിങ്ങലാണ്.
രാധയുടെ ഉണ്ടക്കണ്ണുകൾ, രാധയുടെ ധാർഷ്ട്യം, രാധയുടെ പ്രണയം അങ്ങനെ രാധയാണ് എല്ലാ മനോഹാരിതയുമുള്ള തൂവാനത്തുമ്പി.
വയൽ വരമ്പത്ത് ആദ്യം ജയകൃഷ്ണനോട് രാധ കാട്ടുന്ന ആ തന്റേടം പിന്നീട് കോളേജിലെത്തി പ്രണയം തുറന്ന് പറയുന്ന ജയകൃഷ്ണനോട് കാട്ടുന്ന ധാർഷ്ട്യം പിന്നീട് തന്റെ കുടുംബത്തിലെ ചടങ്ങിനിടയിൽ ജയകൃഷ്ണൻ വന്നോ എന്ന് നോക്കുന്ന രാധ, ആ നോട്ടം മനസ്താപത്തോടെയുള്ള നോട്ടമാണെന്ന് തൊട്ടടുത്ത സീനിൽ വ്യക്തമാകുന്നു.
പിന്നീട് താൻ കാരണം കന്യകാത്വം നഷ്ട്ടമാക്കുന്ന ക്ലാരയെ മനസിൽ കൊണ്ട് നടക്കുന്ന ജയകൃഷ്ണനെ പലരും പറയുന്ന വീരകഥകൾ കേട്ട് പ്രണയിക്കുന്ന രാധ, അങ്ങനെ രാധയാണ് തൂവാനത്തുമ്പി, താൻ കണ്ട് പരിചയിച്ച മുഖമല്ല ജയകൃഷ്ണന് എന്നറിഞ്ഞാണ് രാധയിൽ പ്രണയം ജനിക്കുന്നത്.
കൊറോണ: പുറത്തിറങ്ങാന്‍ മാസ്ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍, ലംഘിച്ചാല്‍...
തന്റെ സൈര്യക്കേടിനെക്കുറിച്ച് ജയകൃഷ്ണൻ പറയുമ്പോൾ അത് കേട്ട് നിൽക്കുന്ന രാധയുടെ മുഖഭാവവും ഓരോ വാക്കുകളും അതൊക്കെ രാധയുടെ ഉള്ളിലെ പ്രണയം പ്രകടിപ്പിക്കുന്നതാണ്. രാധയുടെ മാനസിക സംഘർഷങ്ങൾ ആ ഉണ്ടക്കണ്ണിൽ പലപ്പോഴും പ്രതിഫലിക്കുന്നു.
മാനസിക സംഘർഷത്തിൽ, പ്രണയത്തിൽ ഒക്കെ രാധ പുലർത്തുന്ന കുലീനത. ക്ലാര വരുമെന്ന് എനിക്ക് തോനുന്നില്ല എന്ന് രാധ പറയുന്നത് രാധയുടെ പ്രതീക്ഷയാണ്. രാധ ഒരു പ്രതീക്ഷയുടെ പ്രതീകമാണ് ആ രംഗത്തിൽ അപ്രതീക്ഷിത പ്രണയത്തിന്റെ പ്രതീക്ഷയിൽ രാധയിലെ കാമുകി പുറത്ത് വരുന്നു.
അങ്ങനെ രാധയാണ് പ്രണയത്തിന്റെ തൂവാനത്തുമ്പിയാക്കുന്നത്. ഒരു പപ്പേട്ടൻ മാജിക് അതാണ് ഉണ്ടക്കണ്ണി രാധ.ഒടുവില്‍ ക്ലാര റെയില്‍വേ സ്റ്റേഷനില്‍ വന്ന് ജയകൃഷണനെ കാണുമ്പോള്‍ ജയകൃഷ്ണന് അറിയാതെ രാധയും അവിടെ എത്തുന്നു.
ക്ലാര പോവുകയും ജയകൃഷ്ണന് തനിക്ക് മാത്രമായി മാറുകയും ചെയ്യുമ്പോള്‍ രാധയുടെ മുഖത്ത് ആശ്വാസമാണ് തെളിയുന്നത്.
ഇങ്ങനെ പ്രണയത്തിന്റെ കാത്തിരിപ്പിന്റെ പ്രതീക്ഷയുടെ ഒക്കെ പ്രതീകമാകുന്ന രാധയാണ് തൂവാനത്തുമ്പികളിലെ താരം,
പദ്മരാജന്റെ സൃഷ്ട്ടിയില്‍ ക്ലാരയും ജയകൃഷ്ണനും ഒക്കെ ശ്രദ്ധിക്കപെട്ടപ്പോള്‍ രാധ പലപ്പോഴും അവഗണിക്കപ്പെട്ടു.
രാധയുടെ മനോവികാരങ്ങള്‍ സ്ത്രീപക്ഷ ചിന്തകള്‍ക്ക് പോലും ചിറക് മുളപ്പിക്കുന്നതായിരുന്നു.എന്നാല്‍ ആ കോണില്‍ പോലും രാധ വേണ്ടത്ര ചര്‍ച്ച ചെയ്യപെട്ടില്ല. ഇങ്ങനെ രാധ ഒരു പ്രതീകമാണ് കുശുമ്പും കുന്നായ്മയും പ്രേമവും അസൂയയും ഒക്കെ നിറയുന്ന തൂവനത്തുമ്പിയുടെ പ്രതീകം.
പദ്മരാജന് ജയകൃഷണനായി മോഹന്‍ലാലിനെയും ക്ലാരയായി സുമലതയേയും രാധയായി പാര്‍വതിയെയും
കൊണ്ട് വന്നത് താരമൂല്യം മാത്രം കണക്കിലെടുത്തല്ല അവരുടെ രൂപം,ഭാവം,അങ്ങനെ എല്ലാം കണക്കിലെടുത്താണ് രാധ അങ്ങനെയാണ്
തന്റെ മനസിലുള്ളത് കണ്ണില്‍ പ്രതിഫലിപ്പിക്കുന്നു. തൂവാനത്തുമ്പികള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ രാധയാണ് തൂവാനത്തുമ്പിയായി പാറിപ്പറക്കുന്നത്.