Air Pollution: വായു മലിനീകരണത്തിൽ നിന്ന് സംരക്ഷണം നേടാം; കഴിക്കാം ഈ പോഷക സമ്പുഷ്ട ഭക്ഷണങ്ങൾ

Foods For Immunity: അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പുകമഞ്ഞിന്റെ അനന്തരഫലങ്ങൾ ആസ്ത്മ, ചർമ്മപ്രശ്നങ്ങൾ, മാനസികാരോഗ്യ വെല്ലുവിളികൾ, കാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 03:17 PM IST
  • ശ്വസനസംബന്ധമായ ആശങ്കകൾക്കപ്പുറം, വായു മലിനീകരണം കണ്ണുകളുടെയും ആരോ​ഗ്യത്തെ ബാധിക്കും
  • ഇത് അലർജികൾക്കും അണുബാധകൾക്കും ഇടയാക്കും
  • അതിനാൽ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വായു മലിനീകരണത്തെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്
Air Pollution: വായു മലിനീകരണത്തിൽ നിന്ന് സംരക്ഷണം നേടാം; കഴിക്കാം ഈ പോഷക സമ്പുഷ്ട ഭക്ഷണങ്ങൾ

രാജ്യത്തിന്റെ പല ഭാ​ഗങ്ങളിലും വായു മലിനീകരണം അതിരൂക്ഷമായിരിക്കുകയാണ്. ഇത് വിവിധ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പുകമഞ്ഞിന്റെ അനന്തരഫലങ്ങൾ ആസ്ത്മ, ചർമ്മപ്രശ്നങ്ങൾ, മാനസികാരോഗ്യ വെല്ലുവിളികൾ, കാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ശ്വസനസംബന്ധമായ ആശങ്കകൾക്കപ്പുറം, വായു മലിനീകരണം കണ്ണുകളുടെയും ആരോ​ഗ്യത്തെ ബാധിക്കും. ഇത് അലർജികൾക്കും അണുബാധകൾക്കും ഇടയാക്കും. അതിനാൽ, പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വായു മലിനീകരണത്തെ ചെറുക്കുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.

നമ്മുടെ പ്രതിരോധ സംവിധാനത്തിന് പലതരത്തിലുള്ള അണുബാധകൾക്കെതിരെ പോരാടേണ്ടതുണ്ട്. അതുകൊണ്ടാണ് പ്രതിരോധശേഷി മികച്ചതായി നിലനിർത്താൻ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണെന്ന് പറയുന്നത്. ശൈത്യകാലത്ത് രോ​ഗപ്രതിരോധ ശേഷി മികച്ചതായി നിലനിർത്തുന്നതിനും മലിനീകരണത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാമാണെന്ന് നോക്കാം.

കുരുമുളക്: ഇത് ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പലമടങ്ങ് വർധിപ്പിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വൃക്കയുടെയും കരളിന്റെയും ആരോ​ഗ്യം മികച്ചതാക്കുന്നതിനും കുരുമുളക് സഹായിക്കുന്നു. കുരുമുളകിലെ പൈപ്പറിൻ മഞ്ഞുകാലത്ത് ശരീരത്തിന് ആവശ്യമായ ഊഷ്മളതയും ശക്തിയും നൽകി പോഷിപ്പിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുൻപ് മഞ്ഞൾപാലിൽ ഒരു നുള്ള് കുരുമുളക് ചേർക്കുന്നത് ശാന്തമായ ഉറക്കം ലഭിക്കാനും ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കും.

ALSO READ: ശരീരഭാരം കുറയ്ക്കാൻ മികച്ചത്; അറിയാം ബജ്റയുടെ ​ഗുണങ്ങൾ

ഇഞ്ചി: ഇഞ്ചിക്ക് ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങളുണ്ട്. രോ​ഗപ്രതിരോധ സംവിധാനം മികച്ചതാക്കുന്നതിന് ശൈത്യകാലത്ത് ഇഞ്ചി കഴിക്കുന്നത് ​ഗുണം ചെയ്യും. ശൈത്യകാലത്ത് ശ്വാസകോശ രോ​ഗങ്ങൾ വർധിക്കുന്നതിന് സാധ്യത കൂടുതലാണ്. ഒരു കപ്പ് ഇഞ്ചി ചായ കുടിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങളായാലും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളായാലും മഞ്ഞുകാലത്ത് വീക്കം മൂലമുള്ള സന്ധി വേദനകളായാലും ഇവയെല്ലാം പരിഹരിക്കാൻ ഇഞ്ചി മികച്ചതാണ്.

നെല്ലിക്ക: നെല്ലിക്കയിൽ 600-700 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ശീതകാലത്ത് ഭൂരിഭാ​ഗം ആളുകളെയും ബാധിക്കുന്ന ചുമയും ജലദോഷവും അകറ്റി നിർത്തുന്നതിന് നെല്ലിക്ക മികച്ചതാണ്. അതിലെ ആന്റിഓക്‌സിഡന്റുകൾ കരളിലെ വിഷാംശം ഇല്ലാതാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഫാറ്റി ലിവർ രോഗത്തിനെതിരെ പോരാടുന്നതിനും നെല്ലിക്ക മികച്ചതാണ്.

നെയ്യ്: നെയ്യ് ആരോഗ്യകരമായ ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകളുടെയും എ, ഡി, ഇ, കെ എന്നീ വിറ്റാമിനുകളുടെയും ലിനോലെനിക്, അരാച്ചിഡോണിക് ആസിഡ് പോലുള്ള അവശ്യ ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ്. ഇത് ആന്തരിക അവയവങ്ങളെ സംരക്ഷിക്കുന്നു. ആരോഗ്യകരമായ ശരീര താപനില നിലനിർത്തുന്നതിന് നെയ്യ് സഹായിക്കുന്നു. ഊർജ്ജം സംഭരിക്കുന്നു, തലച്ചോറിനെ പോഷിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News