Immunity Boosting Herbs: രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 ഔഷധ സസ്യങ്ങൾ

പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗങ്ങൾ പെട്ടന്ന് ഉണ്ടാവുക. കോവിഡ് മൂന്നാം തരംഗം ഭ്ഹെത്തി പടര്‍ത്തുന്ന ഇക്കാലത്തും  വൈറസ് ബാധ തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗം നമ്മുടെ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുക എന്നതാണ്. ഏത് രോഗങ്ങളോടും പോരാടുന്നതിന്  നമ്മുടെ ശരീരത്തിന് മികച്ച പ്രതിരോധ ശേഷി ആവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 7, 2022, 12:13 AM IST
  • ചില ഔഷധസസ്യങ്ങള്‍ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്‍റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
Immunity Boosting Herbs: രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന 5 ഔഷധ സസ്യങ്ങൾ

Immunity Boosting Herbs: പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗങ്ങൾ പെട്ടന്ന് ഉണ്ടാവുക. കോവിഡ് മൂന്നാം തരംഗം ഭ്ഹെത്തി പടര്‍ത്തുന്ന ഇക്കാലത്തും  വൈറസ് ബാധ തടയാനുള്ള ഏറ്റവും മികച്ച മാർഗ്ഗം നമ്മുടെ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുക എന്നതാണ്. ഏത് രോഗങ്ങളോടും പോരാടുന്നതിന്  നമ്മുടെ ശരീരത്തിന് മികച്ച പ്രതിരോധ ശേഷി ആവശ്യമാണ്.

ദുർബലമായ പ്രതിരോധശേഷിയാണ് നമ്മുടെ ശരീരത്തിന് എങ്കില്‍  അണുബാധകൾ ഉണ്ടാകാനുള്ള  സാധ്യത വളരെ കൂടുതലാണ്. രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് മെച്ചപ്പെടുത്താൻ ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും, ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുകയും, ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ ദിനചര്യയിൽ ഉൾപ്പെടുത്തുകയും, മതിയായ ഉറക്കം നേടുകയും വേണം.

എന്നാല്‍,  ചില ഔഷധസസ്യങ്ങള്‍ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്‍റെ പ്രതിരോധം വർദ്ധിപ്പിക്കാനും സഹായിക്കുന്നു.  
പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ആരോഗ്യമുള്ള ശരീരം നിലനിർത്താനും സഹായിക്കുന്ന ചില ആയുർവേദ ഔഷധങ്ങൾ ഇതാ. 

ചിറ്റമൃത്: ഗിലോയ് എന്നും അറിയപ്പെടുന്ന, വെറ്റിലയോട് സാദൃശ്യമുള്ള  ചെടിയാണ് ചിറ്റമൃത്.  വള്ളിയായി പടര്‍ന്നു കയറുന്ന ഈ സസ്യം യഥാര്‍ത്ഥത്തില്‍  മരിക്കാതെ വളരുന്ന സസ്യം എന്നാണ് അറിയപ്പെടുന്നത്. ആയുർവേദ ഔഷധങ്ങളിൽ ഏറ്റവും മൂല്യവത്തായ ഒന്നാണ് ചിറ്റമൃത്. ഈ സസ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകൾക്കെതിരെ പോരാടാനും ദീർഘായുസ് നിലനിർത്താനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.  ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ആശ്വാസം നൽകാനും വിട്ടുമാറാത്ത ചുമയെ അകറ്റുവാനും ചിറ്റമൃത് ഫലപ്രദമാണ്.

അശ്വഗന്ധ:  ഈ സസ്യത്തിന് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ഇലകൾ, വേരുകൾ, പുറംതൊലി, പഴങ്ങൾ, വിത്തുകൾ തുടങ്ങി അശ്വഗന്ധ ചെടിയുടെ എല്ലാ ഭാഗങ്ങളും അവയുടെ ഔഷധഗുണങ്ങൾക്കായി ഉപയോഗിക്കുന്നു,  
പക്ഷേ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നത് വേരാണ്. രോഗത്തിന് ശേഷമുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് പരമ്പരാഗതമായി ഈ സസ്യം നിർദ്ദേശിക്കപ്പെടുന്നു. 

തുളസി: തുളസി കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ സഹായിക്കുന്നു. തുളസിയിലെ ആന്റിമൈക്രോബയൽ ഗുണങ്ങൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്തുന്നു.  ഈ സസ്യം അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു, ഉത്കണ്ഠ, സമ്മർദ്ദം, ക്ഷീണം തുടങ്ങിയ സാഹചര്യങ്ങളിൽ ഇത് ഉപയോഗപ്രദമാണ്. തുളസി നെഞ്ചിലെ കഫക്കെട്ടിൽ നിന്ന് ആശ്വാസം നൽകാനും ചുമയെ അടിച്ചമർത്താനും കഫം നീക്കം ചെയ്യാനും സഹായിക്കുന്നു. 

നെല്ലിക്ക:  നെല്ലിക്കയ്ക്ക് ധാരാളം ഔഷധ ഗുണങ്ങളുണ്ട്.  വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ സ്രോതസ്സുകളിലൊന്നാണ്. കരൾ, ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവയുൾപ്പെടെയുള്ള സുപ്രധാന അവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തെ ഇത് പിന്തുണയ്ക്കുന്നു. വിറ്റാമിൻ സി, അമിനോ ആസിഡുകൾ, പെക്റ്റിൻ തുടങ്ങിയ പോഷകങ്ങളും ഇവയിൽ അടങ്ങിയിട്ടുണ്ട്.  ശരീരത്തിന്‍റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും അത് സഹായിക്കുന്നു.

5. ഇഞ്ചി :  ഇഞ്ചിയുടെ പ്രകൃതി ചൂടുള്ളതാണ്.  ഇഞ്ചിയിലെ ആന്റി മൈക്രോബയൽ സംയുക്തങ്ങൾ അണുബാധകളെ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ജലദോഷം, ചുമ, ന്യുമോണിയ, ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പല ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഇഞ്ചി ഉപകാരപ്രദമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News