Breast Cancer Symptoms: എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമാണോ? രോ​ഗലക്ഷണങ്ങൾ തിരിച്ചറിയാം

Breast Cancer Symptoms: തുടക്കത്തിൽ തന്നെ രോ​ഗനിർണ്ണയം നടത്തിയാൽ സ്തനാർബുദം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. എന്നാൽ പലരിലും രോ​ഗം വളരെ വൈകിയാണ് കണ്ടെത്തുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 06:22 PM IST
  • തുടക്കത്തിലേ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.
  • പലരും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടാറുള്ളത്.
  • പ്രായം കൂടുന്നതോടെ സ്തനാർബദത്തിനുള്ള സാധ്യതയും കൂടും.
Breast Cancer Symptoms: എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമാണോ? രോ​ഗലക്ഷണങ്ങൾ തിരിച്ചറിയാം

സ്ത്രീകൾക്കിടയിൽ കൂടുതലായി കാണപ്പെടുന്ന അർബുദമാണ് സ്തനാർബുദം. 50 വയസിന് മുകളിലുള്ളവർക്കും ആർത്തവ വിരാമം സംഭവിച്ചവരിലുമാണ് കൂടുതലായി സ്തനാർബുദം കാണുന്നത്. എന്നാൽ ഇവർക്ക് മാത്രമാണ് സ്തനാർബുദം വരുന്നത് എന്ന ധാരണ പൂർണ്ണമായും തെറ്റാണ്. 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെയാണ് ഈ രോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ പ്രത്യേകിച്ച് ആർത്തവ വിരാമം സംഭവിച്ചവരുടെ പേടിസ്വപ്നമാണ് സ്തനാർബുദം. 

തുടക്കത്തിലേ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ് എന്നുള്ളതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. പലരും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലെത്തുമ്പോഴാണ് ചികിത്സ തേടാറുള്ളത്. പ്രായം കൂടുന്നതോടെ സ്തനാർബദത്തിനുള്ള സാധ്യതയും കൂടും. ഏറ്റവും കൂടുതൽ സ്ത്രീകൾ മരണപ്പെടുന്നതിന്റെ കാരണങ്ങളിലൊന്നും സ്തനാർബുദമാണ്. 

അമ്മ, സഹോദരി എന്നിവർക്കാർക്കെങ്കിലും ഈ രോഗം ഉണ്ടെങ്കിൽ അത് നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവർ ആർത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകൾ സ്ഥിരമായി കഴിക്കുന്നവർ, തുടർച്ചയായി ഹോർമോൺ പുനരുദ്ധാരണ ചികിത്സ നടത്തുന്നവരിലും സ്തനാർബുദ സാധ്യതയുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണം, മാംസം, മദ്യം തുടങ്ങിയവ അമിത അളവിൽ സ്ഥിരമായി കഴിക്കുന്നവർ. മുപ്പത് വയസ്സിന് ശേഷം ആദ്യ പ്രസവം കഴിഞ്ഞ സ്ത്രീകളിലൊക്കെ സ്തനാർബുദം വരാനുള്ള സാധ്യതയേറും. 

Also Read: Health Alert for Women: 30 വയസിന് മുകളിലുള്ള സ്ത്രീകൾ ശ്രദ്ധിക്കേണ്ട 5 സുപ്രധാന പരിശോധനകൾ

 

അതേസമയം സ്തനങ്ങളിൽ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാർബുദത്തിന്റെ ലക്ഷണമായി കാണാൻ സാധിക്കില്ല. 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ മുഴകൾ ഉണ്ടാകുന്ന പലർക്കും പേടിയാണ്. ആർത്തവ സമയത്ത് ഉണ്ടാകുന്ന വേദനയോടു കൂടിയ കല്ലിപ്പ്, കാലങ്ങളായുള്ള വലിപ്പ വ്യത്യാസം ഉണ്ടാകാത്ത മുഴകൾ, പ്രസവിച്ച സ്ത്രീകളിൽ മുലപ്പാൽ കെട്ടി നിന്നുണ്ടാകുന്ന മുഴകൾ എന്നിവയൊക്കെ സ്തനാർബുദം ആണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാൽ ഇവയെല്ലാം സ്തനാർബുദമാകണമെന്നില്ല. ഇത്തരം മുഴകളിൽ പത്തിലൊന്ന് മാത്രമേ ഈ രോ​ഗത്തിന് കാരണമാകൂ. 

ആരംഭഘട്ടത്തിൽ തന്നെ ചികിത്സ തേടണമെങ്കിൽ സ്തനാർബുദത്തിന്റെ രോഗലക്ഷണങ്ങൾ എന്താണെന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത്. തുടക്കത്തിൽ തന്നെ രോ​ഗനിർണ്ണയം നടത്തിയാൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കുന്ന അസുഖമാണ് ഇത്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...

വേദനയുള്ളതോ അല്ലാത്തതോ ആയ വിവിധ വലിപ്പത്തിലുള്ള മുഴകൾ, സ്ഥാനത്തിലെ കല്ലിപ്പ് തുടങ്ങിയവ ഇതിന്റെ ലക്ഷണമാണ്

സ്തനാകൃതിയില്‍ വരുന്ന മാറ്റങ്ങൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ടതാണ്. ഇതും സ്തനാർബുദത്തിന്റെ ലക്ഷണമാണ്.

പൊതുവെ ആർത്തവ സമയത്ത് സ്തനങ്ങളിൽ വേദനയുണ്ടാകും. എന്നാൽ ആർത്തവത്തോട് അനുബന്ധിച്ചല്ലാതെയുണ്ടാകുന്ന വേദനകൾ ഈ രോ​ഗത്തിന്റെ ലക്ഷണമാകാം.

സ്തനങ്ങളുടെ തൊലിപ്പുറത്തെ നിറം ശ്രദ്ധിക്കണം. നിറവ്യത്യാസം, വ്രണങ്ങൾ, കുത്തുകൾ പോലെയുള്ള പാടുകൾ കണ്ടാൽ ഡോക്ടറെ സമീപിക്കുക.

മുലക്കണ്ണ് അകത്തേയ്ക്ക് കുഴിഞ്ഞ് പോകുന്നത് ചിലപ്പോൾ സ്തനാർബുദത്തിന്റെ ലക്ഷണമാകാം.

മുലപ്പാൽ അല്ലാതെ രക്തമയമുള്ളതോ അല്ലാത്തതോ ആയ സ്രവങ്ങൾ സ്തനങ്ങളിൽ നിന്ന് വരുന്നുവെങ്കിൽ ശ്രദ്ധിക്കണം.

കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകൾ, വീക്കം എന്നിവ ശ്രദ്ധിക്കണം. ഇവ സ്തനാർബുദത്തിന്റെ ലക്ഷണമാകാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News