Diabetes: പ്രമേഹരോഗികൾക്ക് ഈ 'ഇല' ഔഷധമാണ്

Bay leaf benefits for Diabetes: തെറ്റായ ഭക്ഷണക്രമം, ജീവിതശൈലി, ജനിതക കാരണം എന്നിവയാൽ ഒരാൾക്ക് അനായാസം പ്രമേഹബാധയുണ്ടാകാം (Diabetes).   പ്രമേഹം മറ്റ് പല രോഗങ്ങളുടെയും സാധ്യത വർദ്ധിപ്പിക്കുന്നു, അതിനാൽ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കേണ്ടത് പ്രധാനമാണ്.  

Last Updated : Nov 13, 2021, 02:03 PM IST
  • പല ഇന്ത്യൻ വിഭവങ്ങളിലും വയണ ഇല ഉപയോഗിക്കുന്നു.
  • രുചി കൂട്ടുന്നതിനൊപ്പം ആരോഗ്യത്തിനും ഇത് ഏറെ ഗുണകരമാണ്.
  • ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
Diabetes: പ്രമേഹരോഗികൾക്ക് ഈ 'ഇല' ഔഷധമാണ്

Bay leaf benefits for Diabetes: പല ഇന്ത്യൻ വിഭവങ്ങളിലും വയണ ഇലകൾ (Bay Leaf) സ്വാദിനും മണത്തിനുമായി ഉപയോഗിക്കുന്നു. വയണ ഇല ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. 

വയണ ഇലയിൽ (Bay Leaf)  ആന്റിഓക്‌സിഡന്റുകൾ, ചെമ്പ്, കാൽസ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതേസമയം ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar)  നിയന്ത്രിക്കാൻ സഹായിക്കുന്നു. വയണ ഇല പതിവായി ആവശ്യത്തിന് ഉപയോഗിക്കുന്നത് നിങ്ങൾക്ക്  ഗുണം ചെയ്യും  എന്നകാര്യത്തിൽ സംശയമില്ല.

Also Read: Anushka Shetty: ബാഹുബലി നായിക മെലിഞ്ഞ് സുന്ദരിയായത് കണ്ടോ? അറിയാം താരത്തിന്റെ ഡയറ്റ് ചാർട്ട്

 

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കപ്പെടും (blood sugar will be controlled)

ആയുർവേദമനുസരിച്ച് വയണ ഇല (Bay Leaf) സ്വാഭാവികമായി ഗ്ലൂക്കോസ് അളവ് കുറയ്ക്കുന്നു. ഇതിൽ ഫൈറ്റോകെമിക്കലുകൾ (phytochemicals) അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ശരീരത്തിലെ ഇൻസുലിൻ അളവും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്താൻ ഇതിന്റെ ഉപയോഗം സഹായിക്കുന്നു. ഇത് പ്രമേഹ (Diabetes) രോഗികളിൽ ഇൻസുലിൻറെ ഉപയോഗത്തിലുള്ള വ്യത്യസ്ത അളവുകളെ നിയന്ത്രിക്കുന്നു.

Also Read: Black Pepper: കുരുമുളക് ഈ രീതിയിൽ സേവിക്കൂ, പുരുഷശേഷി വർദ്ധിക്കും! 

 

അണുബാധയ്ക്കെതിരായ സംരക്ഷണം (protection against infection)

വയണ ഇല (Bay Leaf) മെറ്റബോളിസത്തെ വർധിപ്പിക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഏതെങ്കിലും തരത്തിലുള്ള അണുബാധകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.

Also Read: viral video: 'അമ്മയ്ക്ക് തുല്യം അമ്മ മാത്രം', കോഴിക്കുഞ്ഞുങ്ങളെ നായയിൽ നിന്നും രക്ഷിക്കുന്ന തള്ളക്കോഴി 

ദഹനത്തെ സഹായിക്കുന്നു (aids in digestion)

വയണ ഇലയിൽ (Bay Leaf) വൈറ്റമിൻ എ, വിറ്റാമിൻ സി എന്നിവ കാണപ്പെടുന്നു. കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനൊപ്പം വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ഇതോടൊപ്പം ദഹനം മെച്ചപ്പെടുത്തുന്നു.

ഈ വഴികളിൽ ഉപയോഗിക്കാം (can be used in these ways)

വയണ ഇല (Bay Leaf)  പല തരത്തിൽ കഴിക്കാം. സൂപ്പ്, അരി, പുലാവ്, പയർ അല്ലെങ്കിൽ പച്ചക്കറികൾ എന്നിവയിൽ നിങ്ങൾക്ക് ബേ ഇലകൾ ഉപയോഗിക്കാം. ഇതുകൂടാതെ രാവിലെ വെറുംവയറ്റിൽ വയണ ഇല (Bay Leaf) കഴിക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യും.

Also Read: viral video: തിരകളോട് മല്ലടിക്കുന്ന കൂറ്റൻ പാമ്പ്, വീഡിയോ വൈറൽ 

ഇതിനായി കറ്റാർ വാഴ നീരിൽ കുറച്ച് മഞ്ഞളും വയണ ഇലയും പൊടിച്ചു (Bay Leaf)  കലർത്തി കഴിക്കുക. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം ഇതിന്റെ ചായയും (Bay leaf Tea) നിങ്ങൾക്ക് കുടിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News