Carrots benefits | ദിവസവും ക്യാരറ്റ് കഴിക്കുന്നത് ശീലമാക്കിയാൽ ​ഗുണങ്ങൾ ഏറെയാണ്...

ചെറുതായി മധുരമുള്ള രുചിയുള്ള വൈവിധ്യമാർന്ന ക്യാരറ്റിൽ വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 03:50 PM IST
  • ക്യാരറ്റിൽ വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
  • ക്യാരറ്റിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
  • വിറ്റാമിൻ എ ധാരാളം ഉള്ള ക്യാരറ്റ് പ്രതിരോധശേഷി ഉറപ്പാക്കുന്നു.
Carrots benefits | ദിവസവും ക്യാരറ്റ് കഴിക്കുന്നത് ശീലമാക്കിയാൽ ​ഗുണങ്ങൾ ഏറെയാണ്...

ദിവസവും ഒരു ക്യാരറ്റ് (Carrot) കഴിച്ചാൽ നല്ലതാണ് പലപ്പോഴും വീട്ടുകാർ പറയുന്നത് കേൾക്കാറുണ്ട്. ശരിയാണോ? ക്യാരറ്റ് കഴിച്ചത് കൊണ്ട് എന്താണ് ​ഗുണം? ക്യാരറ്റ് സാലഡുകളായി കഴിക്കാം, പറാത്തകളിൽ മിക്സ് ചെയ്ത് അല്ലെങ്കിൽ ഹൽവ, കേക്ക് പോലുള്ള മധുരപലഹാരങ്ങൾ ഇവ ഉപയോ​ഗിച്ച് ഉണ്ടാക്കി കഴിക്കാം അങ്ങനെ ഏത് വിധത്തിലും ക്യാരറ്റ് നമുക്ക് കഴിക്കാം. എണ്ണമറ്റ ഗുണങ്ങളോടെ, ഈ ശൈത്യകാലത്ത് (Winter) നമുക്ക് കഴിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ക്യാരറ്റ്.

ചെറുതായി മധുരമുള്ള രുചിയുള്ള വൈവിധ്യമാർന്ന ക്യാരറ്റിൽ വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ പ്രതിദിന ഡോസ് ആന്റിഓക്‌സിഡന്റുകൾക്കായി നിങ്ങൾക്ക് തീർച്ചയായും ക്യാരറ്റിനെ വിശ്വസിക്കാം. ദിവസേന ക്യാരറ്റ് കഴിക്കുന്നത് മൂലം നമുക്ക് കിട്ടുന്ന 8 ​ഗുണങ്ങളാണ് താഴെ പറയുന്നത്. 

Also Read: Methi Ajwain Water Benefits: ഉലുവയും അയമോദകവും ചേർത്തുള്ള വെള്ളം കുടിക്കു.. അത്ഭുത ഗുണങ്ങൾ നേടൂ

കണ്ണിന്റെ ആരോഗ്യം

ക്യാരറ്റ് കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. വിറ്റാമിൻ എ യുടെ സജീവ സംയുക്തമായ ബീറ്റാ-കരോട്ടിൻ സാന്നിധ്യമാണ് ഇതിന് കാരണം. കൂടാതെ, കരോട്ടിനോയിഡുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തിമിരം, കാഴ്ച നഷ്ടപ്പെടൽ തുടങ്ങിയ ഡീജനറേറ്റീവ് രോഗങ്ങൾ തടയുന്നതിനും സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

ക്യാരറ്റിൽ കലോറി കുറവാണ്, കൂടാതെ ടൺ കണക്കിന് ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. അതിനാൽ, മറ്റ് കുറഞ്ഞ നാരുകളുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് ക്യാരറ്റ് കഴിക്കുമ്പോൾ നിങ്ങൾക്ക് വേഗത്തിൽ വയറുനിറഞ്ഞതായി തോന്നുന്നു. രാത്രി വൈകിയുള്ള വിശപ്പിനുള്ള ഒരു മികച്ച ലഘുഭക്ഷണ ഓപ്ഷനായി ഇതിനെ കണക്കാക്കാം.

കുടലിന്റെ ആരോഗ്യം

ക്യാരറ്റിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഗുണകരമായ ഗട്ട് മൈക്രോഫ്ലോറ ഉറപ്പാക്കും, അങ്ങനെ മലബന്ധം പോലുള്ള അവസ്ഥകളെ തടയുന്നു.

പ്രതിരോധശേഷി

വിറ്റാമിൻ എ ധാരാളം ഉള്ള ക്യാരറ്റ് പ്രതിരോധശേഷി ഉറപ്പാക്കുന്നു. രോഗ പ്രതിരോധ ഗുണങ്ങൾക്ക് പേരുകേട്ട വിറ്റാമിൻ സി ക്യാരറ്റിൽ കുറച്ച് അടങ്ങിയിട്ടുണ്ട്. നിലവിലുള്ള ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കൽ നിയന്ത്രണം ഉറപ്പാക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.

Also Read: Pomegranate Peel Benefits: മാതള തൊലിയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങൾ അറിയാമോ? 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും

ക്യാരറ്റ് ഇടത്തരം മുതൽ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് (ജിഐ) ഭക്ഷണങ്ങളുടെ വിഭാഗത്തിൽ പെടുന്നുണ്ടെങ്കിലും, ക്യാരറ്റിന് കുറഞ്ഞ ഗ്ലൈസെമിക് ലോഡ് ഉള്ളൂ. അതായത്, ഒരു ഗ്രാം ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റിന്റെ അളവ്. അതിനാൽ, പ്രമേഹരോഗികൾക്കും മികച്ച ഭക്ഷണമാണിത്.

ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ

ക്യാരറ്റിൽ രണ്ട് പ്രധാന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് - കരോട്ടിനോയിഡുകളും ആന്തോസയാനിനും. ക്യാൻസർ പോലുള്ള ഗുരുതരമായ ആരോഗ്യ അവസ്ഥകളിൽ നിന്ന് ക്യാരറ്റിന്റെ ഈ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ സംരക്ഷിക്കുക മാത്രമല്ല, അവ നമ്മുടെ ഹൃദയത്തിനും നല്ലതാണ്.

കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുണങ്ങൾ

ക്യാരറ്റിലെ ലയിക്കുന്ന നാരുകൾ കുടലിന് ആരോഗ്യം നൽകുന്നതിന് പുറമെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു, പ്രത്യേകിച്ച് രക്തത്തിലെ എൽഡിഎൽ കൊളസ്‌ട്രോൾ. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവും ഹൃദ്രോഗങ്ങളും കൈകോർത്ത് പോകുന്നതിനാൽ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് ക്യാരറ്റ് പതിവായി കഴിക്കുന്നത് ശുപാർശ ചെയ്യുന്നു.

ആരോഗ്യമുള്ള ചർമ്മവും മുടിയും

ക്യാരറ്റ് കഴിക്കുന്നത് നിങ്ങൾക്ക് തിളങ്ങുന്ന ആരോഗ്യമുള്ള ചർമ്മവും മനോഹരമായ മുടിയും നൽകും. ഈ സൂപ്പർഫുഡിന്റെ ആന്റിഓക്‌സിഡേറ്റീവ്, വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളാണ് അതിന് കാരണം. ക്യാരറ്റിൽ സൗന്ദര്യ വിറ്റാമിനായ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്കും ചർമ്മത്തിനും ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News