Good Sleep and Food: ഉറക്കം ശരിയാകുന്നില്ലേ? രാത്രിയില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

Good Sleep and Food: രാത്രിയില്‍ ഉറക്കമില്ലായ്മ എന്നത് ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 11:31 PM IST
  • പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് പ്രധാന കാരണങ്ങളാണ്. ചില ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താം.
Good Sleep and Food: ഉറക്കം ശരിയാകുന്നില്ലേ? രാത്രിയില്‍ കഴിയ്ക്കാം ഈ ഭക്ഷണങ്ങള്‍

Good Sleep and Food: ഉറക്കം എന്നത് മനുഷ്യന് ഏറെ അനിവാര്യമായ ഒന്നാണ്. നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണം എന്നപോലെ നല്ല ഉറക്കവും ആവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍,  അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കും. 

Also Read:  Planet Transit in April: ഏപ്രില്‍ മാസത്തില്‍ ഗ്രഹങ്ങളുടെ മഹാ സംക്രമണം; മേടം, ഇടവം രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!!

രാത്രിയില്‍ ഉറക്കമില്ലായ്മ എന്നത് ഇന്നത്തെക്കാലത്ത് ഒട്ടുമിക്കയാളുകളെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും.

Also Read:  March 31, 2024 Deadline: മാര്‍ച്ച്‌  31, ഈ സാമ്പത്തിക ഇടപടുകള്‍ക്കുള്ള സമയപരിധി അവസാനിക്കുന്നു  

പല കാരണം കൊണ്ടും രാത്രി ഉറക്കം കിട്ടാതെ വരാം. സ്ട്രെസും  മറ്റുമൊക്കെ ഇതിന് പ്രധാന കാരണങ്ങളാണ്.  ചില ഭക്ഷണങ്ങള്‍ നമ്മുടെ ഉറക്കത്തെ തടസപ്പെടുത്താം. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഭക്ഷണക്രമത്തില്‍ ഇവ കൂടുതലായി ഉള്‍പ്പെടുത്തുകയും സ്ഥിരമായി കഴിക്കുകയും ചെയ്‌താല്‍ ഉറക്കക്കുറവ് പരിഹരിക്കാം. അത്തരത്തില്‍ രാത്രി നല്ല ഉറക്കം ലഭിക്കാനും ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും സഹായകമായ ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയാം... 

 
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിയ്ക്കും. അതായത്, ഇവ രാത്രിയില്‍ കഴിയ്ക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായകമാണ്.   
 
പാല്‍ (Milk for good sleep) 
  
 ഒരു ഗ്ലാസ് ചൂട് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് നല്ല ഉറക്കം ലഭിക്കാന്‍ സഹായിയ്ക്കുന്നത്.  കൂടാതെ, ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്. 

ബദാം (Almonds) 

ശരീരത്തില്‍ മഗ്നീഷ്യം കുറയുമ്പോള്‍ ഉറക്കക്കുറവ് ഉണ്ടാകാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. ബദാം കഴിയിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായകമാണ്. 

നേന്ത്രപ്പഴം
 
രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന പൊട്ടാസ്യവും മഗ്നീഷ്യവും  നല്ല ഉറക്കം നല്‍കുന്നു. 
 
ഓട്സ് 

ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌ എന്നിവ നല്ല ഉറക്കം നല്‍കുന്നു... 

കിവി 
 
വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ കിവി രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കുന്നത് നല്ലതാണ്. 

മത്തങ്ങ വിത്ത് 

മത്തന്‍ വിത്തില്‍ ഉള്ള ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്‍റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ഇത് നല്ല ഉറക്കം നല്‍കുന്നു. 

തേന്‍

രാത്രി ഭക്ഷണത്തിന്‌ ശേഷം തേന്‍ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.  
 
ചോറ്  

രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വയറുനിറച്ച് ചോറ് കഴിക്കുന്നത് പെട്ടെന്ന് ഉറക്കം വരാന്‍ സഹായിക്കും. പക്ഷേ അമിതവണ്ണത്തിനുള്ള സാധ്യതയും ഉണ്ട്. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 
 

Trending News