തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോൾ ഉണ്ടാകുന്നതാണ് സ്ട്രോക്ക്. ഇത് ഹൃദയാഘാതത്തിന് സമാനമായാണ് സംഭവിക്കുന്നത്. മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടെങ്കിൽ അല്ലെങ്കിൽ രക്തധമനികളിൽ തടസം ഉണ്ടായാൽ സ്ട്രോക്ക് സംഭവിക്കും. സ്ട്രോക്ക് ഗുരുതരമായ ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ്, അത് മരണമോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കും. അതിനാൽ ഉടൻ തന്നെ ചികിത്സ ലഭ്യമാക്കേണ്ടത് പ്രധാനമാണ്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് സ്ട്രോക്ക്. 2050-ഓടെ പ്രതിവർഷം 10 ദശലക്ഷത്തിലധികം മരണങ്ങൾക്ക് സ്ട്രോക്കുകൾ കാരണമായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ചികിത്സിക്കാവുന്നതും ഒഴിവാക്കാവുന്നതുമായ ഒരു രോഗാവസ്ഥയാണെങ്കിലും ഇത് ഗുരുതരവും ജീവന് തന്നെ ഭീഷണിയായേക്കാവുന്നതുമാണ്.
സ്ട്രോക്ക് വരാൻ സാധ്യതയുള്ള വിഭാഗം ഏതാണ്?
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവർക്കും സ്ട്രോക്ക് വരാനുള്ള സാധ്യതയുണ്ട്, ചില ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അപകടസാധ്യത കൂടുതലാണ്. ഏകദേശം മൂന്നിൽ രണ്ട് ഭാഗവും 65 വയസ്സിന് മുകളിലുള്ള മുതിർന്നവരിലാണ് സംഭവിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം, അതുപോലെ സ്ട്രോക്ക്, ഹൃദയാഘാതം, അല്ലെങ്കിൽ ഏട്രിയൽ ഫൈബ്രിലേഷൻ പോലുള്ള അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയുടെ ചരിത്രമുള്ളവരും സ്ട്രോക്കിനുള്ള സാധ്യത കൂടുതലുള്ളവരാണ്.
സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത എങ്ങനെ കുറയ്ക്കാം?
ലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സൂക്ഷ്മമായി നിരീക്ഷിക്കുക. സ്ട്രോക്ക് ഉണ്ടായാൽ ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുക. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നത് ഗുരുതരാവസ്ഥയെ ലഘൂകരിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം: പോഷകസമൃദ്ധമായ ഭക്ഷണങ്ങളും ലഘുഭക്ഷണങ്ങളും തിരഞ്ഞെടുത്ത് നിങ്ങൾക്ക് സ്ട്രോക്ക് സാധ്യത കുറയ്ക്കാം. നിങ്ങൾ ധാരാളം പുതിയ ഉൽപ്പന്നങ്ങളും പഴങ്ങളും കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുക: ഉയർന്ന ഫൈബർ അടങ്ങിയതും കൊളസ്ട്രോൾ, ട്രാൻസ് ഫാറ്റുകൾ, പൂരിത കൊഴുപ്പുകൾ എന്നിവ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോൾ വർധിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. സോഡിയം (ഉപ്പ്) കുറയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അമിതമായ കൊളസ്‌ട്രോളും രക്തസമ്മർദ്ദവും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
ശരീരഭാരം കുറയ്ക്കൽ: പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരം സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുന്നു. നിങ്ങളുടെ ഭാരം ആരോഗ്യകരമായ പരിധിക്കുള്ളിലാണോ എന്ന് അറിയുന്നതിന് ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്.
ALSO READ: നിർജ്ജലീകരണം മുതൽ ശരീരഭാരം വർധിക്കുന്നത് വരെ; സന്ധിവാതം വഷളാക്കുന്ന ആറ് കാര്യങ്ങൾ ഇവയാണ്
സജീവമായിരിക്കുക: ആരോഗ്യകരമായ ഭാരം നിലനിർത്തുക, കൊളസ്‌ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കുക എന്നിവയെല്ലാം ശാരീരിക വ്യായാമത്തെ ആശ്രയിച്ചിരിക്കുന്നു.
പുകവലി നിർത്തുക: പുകവലി സ്ട്രോക്ക് വരാനുള്ള സാധ്യത വർധിപ്പിക്കും. പുകവലി ഉപേക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ ഡോക്ടർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക.
മദ്യത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക: അമിതമായ മദ്യപാനം രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഹൃദയത്തിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന റെസ്വെരാട്രോൾ ഉൾപ്പെടുന്നതിനാൽ റെഡ് വൈൻ ഗുണം ചെയ്യും.
ചീത്ത കൊളസ്‌ട്രോൾ (എൽഡിഎൽ) കുറയ്ക്കുക: ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്‌ട്രോളും കുറഞ്ഞ അളവിലുള്ള എച്ച്‌ഡിഎൽ കൊളസ്‌ട്രോളും ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് രക്തപ്രവാഹത്തെ തടസപ്പെടുത്തുകയും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുകയും ചെയ്യും. കൊളസ്ട്രോളിന്റെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.
പ്രമേഹം: രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് തലച്ചോറിന്റെ രക്തധമനികളെ തകരാറിലാക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രമേഹമുള്ളവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത പ്രമേഹം ഇല്ലാത്തവരേക്കാൾ 1.5 മടങ്ങ് കൂടുതലാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ, നിങ്ങളുടെ ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക.
സ്ട്രോക്ക് ഒരു മെഡിക്കൽ എമർജൻസി ആണ്, അതിനാൽ പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള ഇടപെടൽ ഗുരുതരമായ പ്രശ്നങ്ങളും മസ്തിഷ്ക ക്ഷതവും കുറയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.