ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾക്ക് വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ബിപി നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയത്തിൽ സമ്മർദ്ദം കൂടാനും ധമനികൾക്ക് കേടുപാടുകൾ സംഭവിക്കാനും സാധ്യതയുണ്ട്. വിട്ടുമാറാത്ത രോഗങ്ങളും വരാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. എന്നാൽ പലരും ബിപി കുറയ്ക്കാൻ മാർക്കറ്റിൽ കിട്ടുന്ന പലതരത്തിലുള്ള ഉൽപ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ പലരിലും രക്തസമ്മർദ്ദം നിയന്ത്രണവിധേയമല്ല. നിങ്ങളും സമാനമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ആയുർവേദ വിദഗ്ധർ നിർദ്ദേശിക്കുന്ന ഈ പൊടിക്കൈ പിന്തുടരുക.
നാരങ്ങ വെള്ളം ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമോ?
നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ നൽകുന്ന റിപ്പോർട്ട് പ്രകാരം നാരങ്ങയിൽ ഫ്‌ളേവനോയ്ഡുകളും കരോട്ടിനോയിഡുകളും ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും ഇത് കുടിക്കുന്നത് ധമനികളിലെ മാലിന്യങ്ങളും കൊളസ്ട്രോളും നീക്കം ചെയ്യുന്നു. മാത്രമല്ല, ശരീരത്തിൽ അടിഞ്ഞുകൂടിയ കൊളസ്‌ട്രോളും അലിയിച്ചു കളയുന്നു. ഇതുമൂലം ബിപി നിയന്ത്രണവിധേയമാകുമെന്ന് ആയുർവേദ വിദഗ്ധർ പറയുന്നു.
ALSO READ: കുറ്റിച്ചെടി പോലെ വളരുന്ന വാസ്തു ചീര; ഒട്ടനവധിയാണ് ഗുണങ്ങൾ
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ നാരങ്ങാ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ:
ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു
ഉയർന്ന ബിപി ഉള്ളവർ ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രണത്തിലാക്കുക മാത്രമല്ല ശരീരത്തെ ജലാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ധമനികളെ ആരോഗ്യകരമാക്കി സൂക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ രക്തചംക്രമണം മെച്ചപ്പെടുത്തും. ഇതുമൂലം ഹൃദയത്തിന്റെ സമ്മർദ്ദം കുറയുകയും ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്‌നത്തിൽ നിന്ന് മോചനം നേടുകയും ചെയ്യാം.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടം
നാരങ്ങാ വെള്ളം ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. ഇത് ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു. ധമനികളിൽ വർദ്ധിച്ചുവരുന്ന പ്രഭാവം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. അതുകൊണ്ട് ദിവസവും നാരങ്ങാ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.