പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. പഞ്ചസാരയും മധുരമുള്ള ഭക്ഷണവും അമിതമായി കഴിക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും ധാരണ. യഥാർത്ഥത്തിൽ നമ്മുടെ അസന്തുലിതമായ ജീവിതശൈലിയും പ്രമേഹം ഉണ്ടാകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പ്രമേഹം നമ്മുടെ ശരീരത്തെ ബാധിക്കുന്നതിന് പുറമെ ചർമ്മത്തെയും ദോഷകരമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ ചർമ്മം ഉൾപ്പെടെയുള്ള ശരീരത്തിന്റെ പല അവയവങ്ങളെയും പ്രതികൂലമായി ബാധിക്കും. ഡെർമ വേൾഡ് സ്കിൻ ക്ലിനിക്കിലെ സ്കിൻ സ്പെഷ്യലിസ്റ്റ് ഡോ. രോഹിത് ബത്ര പ്രമേഹം നമ്മുടെ ചർമ്മത്തെ എങ്ങനെ ബാധിക്കുമെന്നും ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും വിശദമാക്കുന്നു.
പ്രമേഹം മൂലമുണ്ടാകുന്ന ചില സാധാരണ ചർമ്മ അണുബാധകൾ ഫംഗസ് അണുബാധ, ചൊറിച്ചിൽ, വിറ്റിലിഗോ, കുമിളകൾ, ഡിജിറ്റൽ സ്ക്ലിറോസിസ്, ഫൂട്ട് അൾസർ തുടങ്ങിയവയാണ്.
ഫംഗസ് അണുബാധ: പ്രമേഹരോഗികളിൽ സാധാരണയായി കാണപ്പെടുന്ന വേദനാജനകമായ ഫംഗസ് അണുബാധയാണ് 'കാൻഡിഡ ആൽബിക്കൻസ്'.
ഈ അണുബാധ ചർമ്മത്തിൽ ചുവന്ന തിണർപ്പ് ഉണ്ടാക്കുകയും ചൊറിച്ചിലും വേദനയും ഉണ്ടാക്കുകയും ചെയ്യുന്നു. പ്രമേഹ രോഗികൾക്കിടയിലെ മറ്റൊരു ഫംഗസ് അണുബാധയാണ് ജോക്ക് ഇച്ചിങ്.
ചികിത്സ - അണുബാധയ്ക്കുള്ള ശരിയായ ചികിത്സ തുടക്കത്തിൽ തന്നെ അണുബാധയെ അവഗണിക്കരുത് എന്നതാണ്. ആദ്യ ലക്ഷണങ്ങൾ കാണപ്പെടുമ്പോൾ ഉടൻ തന്നെ വൈദ്യസഹായം തേടുക.
ചൊറിച്ചിൽ: ചൊറിച്ചിൽ ഒരു സാധാരണ പ്രശ്നമായി തോന്നുമെങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യവുമുണ്ട്. പ്രമേഹ രോഗികളിൽ കാലുകളുടെയും താഴത്തെ ഭാഗത്ത് ചൊറിച്ചിൽ സാധാരണമാണ്.
ചികിത്സ- നല്ല മോയ്സ്ചറൈസർ പുരട്ടുന്നത് ചൊറിച്ചിൽ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ചൊറിച്ചിൽ നിന്ന് ആശ്വാസം ലഭിക്കാൻ മോയ്സ്ചറൈസർ പുരട്ടുക.
വിറ്റിലിഗോ: ടൈപ്പ് 1 പ്രമേഹം മൂലം വിറ്റിലിഗോ ഉണ്ടാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിറ്റിലിഗോയിൽ ചർമ്മത്തിലെ ബ്രൗൺ പിഗ്മെന്റിന് കാരണമായ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഇത് നെഞ്ചിലും മുഖത്തും കൈകളിലും വെളുത്ത പാടുകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
ALSO READ: കുട്ടികളിലെ അക്യൂട്ട് ഹെപ്പറൈറ്റിസ്; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
ചികിത്സ- വിറ്റിലിഗോ ചികിത്സിക്കാൻ ലൈറ്റ് തെറാപ്പി ഉപയോഗിക്കുന്നു. വെയിലത്ത് ഇറങ്ങുമ്പോൾ എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുന്നത് ഉറപ്പാക്കുക.
കുമിളകൾ: പ്രമേഹരോഗികളിൽ കുമിളകൾ സാധാരണമാണ്. കൈകളിലും കാലുകളിലും വിരലുകളുടെ പിൻഭാഗത്തും കുമിളകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വേദനയില്ലാത്ത കുമിളകളാണ് പൊതുവേ കാണപ്പെടുന്നത്.
ചികിത്സ - ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ കുമിളകൾ സ്വയം സുഖപ്പെടും. എന്നിരുന്നാലും, നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക.
ഡിജിറ്റൽ സ്ക്ലിറോസിസ്: ടൈപ്പ് 1 പ്രമേഹമുള്ളവരിൽ ഏതാണ്ട് മൂന്നിലൊന്ന് ആളുകൾ ഡിജിറ്റൽ സ്ക്ലിറോസിസ് പ്രശ്നം നേരിടുന്നവരാണ്. ഈ അവസ്ഥയുടെ പ്രധാന ലക്ഷണം ചർമ്മം കട്ടിയാകുന്നതാണ്. ഇത് ക്രമേണ ചർമ്മത്തെ വളരെ ഇറുക്കമുള്ളതാക്കുന്നു. ഇതുമൂലം, സന്ധികൾ, പ്രത്യേകിച്ച് കാൽമുട്ടുകൾ, വിരലുകൾ, കൈമുട്ട് എന്നിവ ചലിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാകും.
ചികിത്സ- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നതാണ് ഡിജിറ്റൽ സ്ക്ലിറോസിസ് നേരിടുന്നതിനുള്ള ഏക പോംവഴി.
പാദത്തിലെ അൾസർ: പ്രമേഹത്തിന്റെ തീവ്ര ഘട്ടങ്ങളിൽ, പാദങ്ങളിലെ ഞരമ്പുകൾക്ക് പ്രവർത്തനക്ഷമത കുറയുന്നു. അതിനാൽ പാദങ്ങളിൽ അൾസർ ബാധിക്കുന്ന വ്യക്തിക്ക് കാലിലെ സംവേദനക്ഷമത കുറയുന്നു. കാലിൽ ഉണ്ടാകുന്ന ഒരു ചെറിയ പോറൽ പോലും വ്രണമായി രൂപാന്തരപ്പെടും. ഇത് ഭേദമാകാൻ കൂടുതൽ സമയവും എടുത്തേക്കാം.
ചികിത്സ- പാദത്തിൽ മുറിവ് ഉണ്ടാകുകയോ മുറിവ് ഉണങ്ങുന്നില്ലെന്നോ ശ്രദ്ധയിൽപ്പെട്ടാലുടൻ, ഡോക്ടറുടെ സഹായം തേടണം. സ്വയം ചികിത്സയിൽ ഏർപ്പെടരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...