Anti Obesity Campaign: അമിത വണ്ണത്തിനെതിരെ പ്രചാരണം; മോഹൻലാലിനെ 'ചലഞ്ച്' ചെയ്ത് മോദി, പട്ടികയിൽ മറ്റ് പ്രമുഖരും

Anti Obesity Campaign: അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപയോ​ഗവും കുറയ്ക്കാൻ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 11:36 AM IST
  • അമിതവണ്ണത്തിനെതിരായ പ്രചരണത്തിന് മോഹൻലാലിനെ നിർദ്ദേശിച്ച് മോദി
  • വിവിധ മേഖലകളിൽ നിന്നുള്ള പത്തുപേരെയാണ് നാമനിർദ്ദേശം ചെയ്തത്
Anti Obesity Campaign: അമിത വണ്ണത്തിനെതിരെ പ്രചാരണം; മോഹൻലാലിനെ 'ചലഞ്ച്' ചെയ്ത് മോദി, പട്ടികയിൽ മറ്റ് പ്രമുഖരും

ന്യൂഡൽഹി: അമിതവണ്ണത്തിനെതിരായ പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊണ്ണത്തടിയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനുള്ള പ്രചാരണത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പത്തുപേരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തു. മോഹൻലാൽ അടക്കമുള്ള പ്രമുഖരെയാണ് നിർദ്ദേശം ചെയ്തത്. 

അമിത വണ്ണവും ഭക്ഷ്യ എണ്ണയുടെ അമിത ഉപയോ​ഗവും കുറയ്ക്കാൻ കഴിഞ്ഞ ദിവസത്തെെ മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എണ്ണയുടെ ഉപയോ​ഗം 10 ശതമാനം കുറയ്ക്കാൻ 10 പേരെ പ്രേരിപ്പിക്കുകയും ചലഞ്ച് ചെയ്യുകയും ചെയ്യുമെന്ന് മൻ കി ബാത്തിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി പത്ത് പ്രമുഖരെ മെൻഷൻ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പോസ്റ്റ് ചെയ്തു. ഇവരോട് പത്തുപേരെ കൂടി നിർദ്ദേശിക്കാനും  പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്. 

മോഹൻലാലിനെ കൂടാതെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമ‍ർ അബ്ദുള്ള, വ്യവസായി ആനന്ദ് മ​ഹീന്ദ്ര, നടൻ ആർ. മാധവൻ, ഭോജ്പുരി ​ഗായിക നിരാഹ്വ, ഒളിമ്പിക്സ് മെഡൽ ജോതാക്കളായ മനു ഭാക്കർ, മീരാഭായി ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീലേക്കനി, ​ഗായിക ശ്രേയാ ഘോഷാൽ, രാജ്യസഭാം​ഗം സുധാ മൂർത്തി എന്നിവരെയും നിർദ്ദേശം ചെയ്തിട്ടുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

Trending News