തെലങ്കാന: തെലങ്കാനയിലെ നാഗർകുർണൂലിൽ ടണലിനുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യം തുടരുന്നു. രക്ഷാദൗത്യത്തിൽ നാവികസേനയും പങ്കാളിയാകും. നാവികസേനയുടെ മറൈൻ കമാൻഡോസായ മാർക്കോസ് രക്ഷാപ്രവർത്തനത്തിന് എത്തും. ടണലിൽ മണ്ണിടിഞ്ഞ് എട്ട് പേരാണ് കുടുങ്ങിക്കിടക്കുന്നത്. ഇവരുടെ 150 മീറ്റർ അകലെ വരെ രക്ഷാപ്രവർത്തകർ എത്തി. ഒരു ജനറേറ്റർ അടക്കമുള്ള യന്ത്രങ്ങൾ പതിനൊന്നര കിലോമീറ്റർ അടുത്തുവരെ എത്തിച്ചു.
രണ്ട് കിലോമീറ്റർ ദൂരം താൽക്കാലിക കൺവെയർ ബെൽറ്റ് സജ്ജീകരിച്ചു. ഈ കൺവെയർ ബെൽറ്റ് വഴിയാണ് ടണലിലെ അവശിഷ്ടങ്ങൾ പുറത്തേക്ക് കൊണ്ടുവരുന്നത്. തകർന്ന യന്ത്രഭാഗങ്ങളും വെള്ളക്കെട്ടും ചെളിയും പാറക്കെട്ടുകളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുകയാണ്. ഇതുമൂലം രക്ഷാപ്രവർത്തകർക്ക് മുന്നോട്ട് പോകാൻ കടുത്ത വെല്ലുവിളി നേരിടുകയാണ്.
ഒമ്പതര അടി വ്യാസമാണ് ടണലിനുള്ളത്. ഇത് മുഴുവൻ അവശിഷ്ടങ്ങൾ വന്ന് നിറഞ്ഞ നിലയിലാണ്. രക്ഷാപ്രവർത്തകർ ലൗഡ് സ്പീക്കർ വഴി രാത്രി മുഴുവൻ പേരുകൾ വിളിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. ടണലിനുള്ളിൽ കുടുങ്ങിപ്പോയവർ ചൂടും സമ്മർദ്ദവും നിർജ്ജലീകരണവും മൂലം ബോധരഹിതരാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
ALSO READ: തെലങ്കാനയില്‍ ടണല്‍ തകര്‍ന്നു; നിരവധി തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്
പരമാവധി ഓക്സിജൻ പമ്പ് ചെയ്ത് നൽകാൻ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ വലിയ ടണലുകളിൽ ഒന്നിന്റെ മേൽക്കൂര ഇടിഞ്ഞ് വീണാണ് ഇതിനകത്ത് തൊഴിലാളികൾ കുടുങ്ങിയത്. എട്ട് പേരാണ് കുടുങ്ങിക്കിടക്കുന്നത്.
ടണലിന്റെ പ്രവേശന കവാടത്തിൽ നിന്ന് ഏകദേശം 13.5 കിലോമീറ്റർ ഉള്ളിലാണ് അപകടം നടന്നത്. വലിയ ബോറിങ് മെഷീനുകൾ കൊണ്ട് വന്ന് ടണൽ തുരക്കുന്ന ജോലികൾ നടക്കുന്നതിനിടെയാണ് മേൽക്കൂര ഇടിഞ്ഞുവീണത്. രണ്ടിടങ്ങളിലായാണ് മേൽക്കൂര ഇടിഞ്ഞുവീണത്. ടണലിലേക്ക് വെള്ളവും ചെളിയും കുതിച്ചെത്തിയതായും തൊഴിലാളികൾ വ്യക്തമാക്കി.
മേൽക്കൂരയിൽ വെള്ളം ഇറങ്ങി വിള്ളൽ ഉണ്ടായിരുന്നുവെന്നും ഇത് വലുതായി പൊട്ടി വീണതാകാം എന്നുമാണ് നിഗമനം. സിമന്റ് പാളികളും പാറക്കല്ലുകളും വീണ് ബോറിങ് മെഷീൻ പൂർണമായും തകർന്നു. ടണിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. ടണലിൽ വെള്ളം കയറുന്നത് വെല്ലുവിളി സൃഷ്ടിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.