തിരുവനന്തപുരം: രണ്ടാഴ്ചയോളമായി തുടരുന്ന സമരം ശക്തമാക്കി ആശ വർക്കർമാർ. ആശ വർക്കർമാരുടെ സമരം പൂർണ നിസഹകരണത്തിലേക്ക് മാറി. സെക്രട്ടേറിയറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി സമരം തുടരുകയാണ് ആശ വർക്കർമാർ.
സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 27,000 ആശ വർക്കർമാരും നിസഹകരണത്തിലാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ഫെബ്രുവരി 10 മുതലാണ് പ്രതിഷേധം ആരംഭിച്ചത്.
ALSO READ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യനില കൂടുതൽ വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ആശ വർക്കർമാർ പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനം ലഭിക്കുന്നതെന്ന് ആശ വർക്കർമാർ പറയുന്നു. എന്നാൽ, 13,200 രൂപ വരെ ലഭിക്കുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്.
രണ്ട് മാസത്തെ ഓണറേറിയം കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു. പകുതിയോളം പേർക്ക് മാത്രമാണ് തുക ലഭിച്ചത്. ഓണറേറിയമായ 7000 രൂപയിൽ നിന്ന് 500 രൂപ മുതൽ 1000 രൂപ വരെ കുറഞ്ഞതായി ആശ വർക്കർമാർ പറയുന്നു. സമരം ശക്തമാക്കുമെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.