കൊല്ലം: റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കൊണ്ടിട്ട സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ടെലിഫോൺ പോസ്റ്റ് മുറിച്ച് വിൽക്കാൻ വേണ്ടിയാണ് പാളത്തിൽ കൊണ്ടുവെച്ചതെന്നാണ് പ്രതികളുടെ മൊഴി. പാലരുവി എക്സ്പ്രസിനെ അട്ടിമറിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നായിരുന്നു ആരോപണം.
ഇരുവരും ചേർന്ന് മോഷ്ടിച്ച കാസ്റ്റ് അയൺ പോസ്റ്റ് മുറിക്കാനാണ് റെയിൽവേ ട്രാക്കിൽ കൊണ്ടിട്ടതെന്നും ട്രെയിൻ കയറി ഇറങ്ങിയാൽ എളുപ്പത്തിൽ പോസ്റ്റ് മുറിച്ചെടുക്കാമെന്ന് കരുതിയെന്നും പ്രതികളായ അരുണും രാജേഷും പൊലീസിനോട് പറഞ്ഞു.
എന്നാൽ പ്രതികളുടെ മൊഴി കുണ്ടറ പൊലീസ് പൂർണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും ഇരുവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും റൂറൽ എസ്.പി കെ.വി സാബു പറഞ്ഞു.
Read Also: താമരശേരി ചുരത്തിൽ അപകടം; കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം
അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്. എൻഐഎ സംഘം പ്രതികളുടെ മൊഴിയെടുത്തു. റെയിൽവേ മധുര ആർപിഎഫ് വിഭാഗവും ഇരുവരെയും ചോദ്യം ചെയ്തു. സൈബർ സെല്ലിന്റെയും കുണ്ടറ പോലീസിന്റെയും അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സംഭവ സമയം, പ്രതികൾ റെയിൽ പാളത്തിന് സമീപത്തുള്ള ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് റെയിൽ പാളത്തിൽ ആദ്യം ടെലഫോൺ പോസ്റ്റ് കണ്ടെത്തിയത്. പാളത്തിന് കുറുകേയാണ് പോസ്റ്റ് കിടന്നിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ഏഴുകോൺ പോലീസ് സ്ഥലത്തെത്തി പോസ്റ്റ് പാളത്തിൽ നിന്ന് മാറ്റിയിട്ടു. മണിക്കൂറുകൾക്ക് ശേഷം റെയിൽവേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വീണ്ടും പാളത്തിന് കുറുകെ ടെലഫോൺ പോസ്റ്റ് കണ്ടെത്തുകയായിരുന്നു. രണ്ട് സ്ഥലത്ത് പോസ്റ്റ് വെച്ചിരുന്നതിനാൽ അട്ടിമറിയാണോ പ്രതികളുടെ ഉദ്ദേശമെന്ന് പോലീസിന് സംശയമുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.