UGC NET Result 2024: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എൻട്രൻസ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണ് യുജിസി നെറ്റ് ഡിസംബർ 2024 ഫലം പ്രഖ്യാപിച്ചത്. ഉദ്യോഗാർത്ഥികൾക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റിൽ സ്കോറുകൾ പരിശോധിക്കാം. അന്തിമ ഉത്തരസൂചികയും പുറത്തിറക്കിയിട്ടുണ്ട്.
പരീക്ഷ എഴുതിയ 6,49,490 പേരിൽ 5,158 പേർ ജെആർഎഫിനും അസിസ്റ്റന്റ് പ്രൊഫസർഷിപ്പിനും യോഗ്യത നേടി. അസിസ്റ്റന്റ് പ്രൊഫസർ, പിഎച്ച്ഡി പ്രവേശനത്തിന് 48,161 പേർ യോഗ്യത നേടി. ആകെ 1,14,445 പേർ പിഎച്ച്ഡിക്ക് യോഗ്യത നേടി. ജെആർഎഫ് യുജിസി നെറ്റ് സർട്ടിഫിക്കറ്റിന് ഫലം പ്രഖ്യാപിച്ച തിയതി മുതൽ മൂന്ന് വർഷത്തേക്ക് സാധുത ഉണ്ടായിരിക്കും.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയ്ക്ക് സമയ പരിധിയില്ല. 2024 ലെ യുജിസി നെറ്റ് ഫലം പരിശോധിക്കുന്നതിന് അപേക്ഷാ നമ്പറും ജനനത്തീയതിയും പ്രധാന ലോഗിൻ ക്രെഡൻഷ്യലുകളാണ്. യുജിസി നെറ്റ് ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം. ഡൗൺലോഡ് ചെയ്യുന്നതിന് താഴെപ്പറയുന്ന ഘട്ടങ്ങൾ ശ്രദ്ധിക്കുക.
ഘട്ടം 1: നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ ugcnet.nta.ac.in സന്ദർശിക്കുക
ഘട്ടം 2: 'UGC NET Dec സ്കോർകാർഡ് 2024 ലിങ്ക്' എന്നതിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, സെക്യൂരിറ്റി പിൻ തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക
ഘട്ടം 4: സബ്മിറ്റ് ബട്ടണിൽ ക്ലിക്കുചെയ്യുക
ഘട്ടം 5: UGC NET Dec സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക, പിന്നീടുള്ള റഫറൻസിനായി പ്രിന്റ് ഔട്ട് എടുക്കാം
യുജിസി നെറ്റ് 2024 ഫലം പരിശോധിക്കുന്ന വിധം
ഘട്ടം 1: ugcnet.nta.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2: ഹോംപേജിൽ, യുജിസി നെറ്റ് ഡിസംബർ ഫൈനൽ ഉത്തരസൂചിക 2024 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3: പിഡിഎഫ് ഫയൽ ഓപ്പൺ ആയി ഫലം പരിശോധിക്കാനാകും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.