Asha Workers Protest: 'പെമ്പിളൈ ഒരുമ സമരത്തിന് സമം, പിന്നിൽ അരാജക സംഘടനകൾ'; ആശ വർക്കർമാരെ വിമർശിച്ച് എളമരം കരീം

Asha Workers Protest: പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്ന് എളമരം കരീം.      

Written by - Zee Malayalam News Desk | Last Updated : Feb 24, 2025, 10:57 AM IST
  • ആശ വർക്കർമാരുടെ സമരത്തെ വിമർശിച്ച് എളമരം കരീം
  • സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന് വിമർശനം
  • പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം
Asha Workers Protest: 'പെമ്പിളൈ ഒരുമ സമരത്തിന് സമം, പിന്നിൽ അരാജക സംഘടനകൾ'; ആശ വർക്കർമാരെ വിമർശിച്ച് എളമരം കരീം

തിരുവനന്തപുരം: 15 ദിവസമായി തുടരുന്ന ആശ വ‍ർക്കർമാരുടെ സമരത്തെ വിമർശിച്ച് സിപിഎം. ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന് കേന്ദ്ര കമ്മിറ്റി അം​ഗം എളമരം കരീം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചുവെന്നും മൂന്നാറിലെ ടാറ്റ ടീ എസ്റ്റേറ്റിലെ പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരമെന്നും എളമരം കരീം പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് എളമരം കരീമിന്റെ വിമർശനം.

കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. സംസ്ഥാന സർക്കാർ നിയമാനുസൃതം നിയമിക്കുന്നവ‍ർക്ക് മാത്രമേ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാനാൻ സാധിക്കൂ. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴില്‍ സേവനമനുഷ്ഠിക്കുന്നവരായതുകൊണ്ട് മറ്റ് ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം നിയമപ്രകാരം നടപ്പാക്കാൻ സാധ്യമല്ലെന്നും ലേഖനത്തിൽ പറയുന്നു.  

Read Also:  ഹോട്ടലിൽ കയറി അതിക്രമം, ജീവനക്കാരെ കൊല്ലുമെന്ന് ഭീക്ഷണി; പൾസർ സുനി കസ്റ്റഡിയിൽ

യുഡിഎഫിനെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്.  ആശാ വര്‍ക്കര്‍മാരുടെ വേതന വർദ്ധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണെന്നും  ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇക്കാര്യം നടപ്പാക്കിയിരുന്നോ എന്നും എളമരം കരീം ചോദിക്കുന്നു. 

പിണറായി സര്‍ക്കാര്‍ ഘട്ടംഘട്ടമായി ഓണറേറിയം 6000 രൂപയാക്കി. ഓണറേറിയവും ഇന്‍സെന്റീവും അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കാനും തീരുമാനിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷം എന്‍.എച്ച്.എം ഫണ്ടിലേക്ക് കേന്ദ്രം നല്‍കേണ്ട 468 കോടി രൂപ നല്‍കിയിട്ടില്ല. ഇത് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം ഇൻസെന്റീവ് കൃത്യസമയത്ത് നൽകാൻ കഴിയാതെ വന്നു.  ഒടുവില്‍ സംസ്ഥാന ഫണ്ടില്‍നിന്ന് ഒരു വര്‍ഷം നല്‍കി. ഇതിനിടെ ആശമാര്‍ക്കുള്ള ആശ്വാസകിരണ്‍ എന്ന ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം റദ്ദാക്കി. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഓണറേറിയത്തിൽ ആയിരം രൂപ എൽഡിഎഫ് സർക്കാർ വർധിപ്പിച്ചു. തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സജീവ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. എന്നാൽ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ഉള്ള തൽപ്പരകക്ഷികളുടെ കെണിയിലകപ്പെട്ട ആശാവർക്കർമാരാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. മഹാഭൂരിപക്ഷം ആശമാരും ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ പ്രേരിത സമരത്തിന്റെ ഭാ​ഗമല്ലെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.

 

Trending News