Brain: തലച്ചോറ് കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കും; ഈ ശീലങ്ങൾ പിന്തുടരൂ...

Increase Memory Power: തലച്ചോറിന്റെ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടു പോകാൻ ദൈനം ദിനചര്യയിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നാൽ മതിയാകും.   

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 01:56 PM IST
  • മാനസികാരോഗ്യത്തിനും വ്യായാമം വളരെ പ്രധാനമാണ്. ദിവസവും വ്യായാമം ചെയ്യുക.
  • ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
  • മാനസികാരോഗ്യത്തിനായി ദിവസവും 8 മണിക്കൂർ വിശ്രമിക്കുക.
Brain: തലച്ചോറ് കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കും; ഈ ശീലങ്ങൾ പിന്തുടരൂ...

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് തലച്ചോറ്. തലച്ചോറിന്റെ പ്രവർത്തനം സുഗമമാക്കാൻ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില ശീലങ്ങളുണ്ട്. തലച്ചോറിൻ്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ശീലങ്ങളെക്കുറിച്ച് നോക്കാം. നിങ്ങളുടെ ദിനചര്യയിൽ ഈ അഞ്ച് ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ, നിങ്ങളുടെ തലച്ചോറിൻ്റെ ശക്തി വർദ്ധിപ്പിക്കാൻ കഴിയും. 

വ്യായാമം

ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും വ്യായാമം വളരെ പ്രധാനമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും അതുവഴി തലച്ചോറിന് കൂടുതൽ ഓക്സിജൻ നൽകുകയും ചെയ്യുന്നു. ഇതുകൂടാതെ, മാനസിക സമ്മർദ്ദം കുറയുന്നു. ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.

ALSO READ: ഈ ജ്യൂസ് വെറും വയറ്റിൽ കുടിച്ചു നോക്കൂ, ഒരുപാടുണ്ട് ​ഗുണങ്ങൾ!

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം തലച്ചോറിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പച്ചക്കറികൾ, പഴങ്ങൾ, പരിപ്പ്, വിത്തുകൾ, മത്സ്യം, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഈ ഭക്ഷണങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിൻ്റെ പ്രവർത്തനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. 

മതിയായ ഉറക്കം

മാനസികാരോഗ്യത്തിനായി ദിവസവും 8 മണിക്കൂർ വിശ്രമിക്കുക. ഉറക്കം പൂർത്തിയാകുന്നതോടെ മനസ്സിന് ആശ്വാസം ലഭിക്കും. മികച്ചതും ആഴത്തിലുള്ളതുമായ ഉറക്കത്തിനായി സ്‌ക്രീൻ സമയം കുറയ്ക്കുക. എല്ലാ ദിവസവും വ്യായാമം ചെയ്യുക.

ധ്യാനം

മാനസികാരോഗ്യത്തിന് ശ്രദ്ധയും ധ്യാനവും വളരെ പ്രധാനമാണ്. ധ്യാനം മനസ്സിനെ ശാന്തമാക്കുന്നു. ദിവസവും 10 മുതൽ 15 മിനിറ്റ് വരെ മെഡിറ്റേഷൻ ചെയ്യുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News