കൊറിയൻ സ്ത്രീകൾ വണ്ണം വയ്ക്കാത്തത് എന്തുകൊണ്ട്? അറിയാം ഫിറ്റ്നസിന് പിന്നിലെ രഹസ്യം

Fitness Tips: നിങ്ങൾക്ക് കൊറിയൻ ചലച്ചിത്രങ്ങളോ, ടിവി ഷോകളോ, സംഗീത ആൽബങ്ങളോ കണ്ടു നോക്കൂമ്പോൾ മനസിലാകും.  കാരണം അതിലോക്കെ നിങ്ങൾക്ക് ഒരു തടിയുള്ള സ്ത്രീകളേയും കാണാൻ സാധിക്കില്ല.    

Written by - Ajitha Kumari | Last Updated : Oct 23, 2021, 12:02 PM IST
  • ചെറുപ്പക്കാർ മുതൽ വൃദ്ധജനങ്ങൾ വരെ നല്ല മെലിഞ്ഞ് ആരോഗ്യത്തോടെ സുന്ദരിയായിരിക്കുന്ന ആളുകളാണ് കൊറിയക്കാർ
  • വളരെ ആകാംക്ഷയോടും അതിശയത്തോടെയുമാണ് ആണ് കൊറിയൻ സ്ത്രീകളുടെ ഫിറ്റ്‌നസിനെ ലോകം നോക്കികാണുന്നത്
കൊറിയൻ സ്ത്രീകൾ വണ്ണം വയ്ക്കാത്തത് എന്തുകൊണ്ട്? അറിയാം ഫിറ്റ്നസിന് പിന്നിലെ രഹസ്യം

Fitness Tips: നിങ്ങൾക്കറിയാമോ ചെറുപ്പക്കാർ മുതൽ വൃദ്ധജനങ്ങൾ വരെ നല്ല മെലിഞ്ഞ് ആരോഗ്യത്തോടെ സുന്ദരിയായിരിക്കുന്ന ആളുകൾ നമ്മുടെ ലോകത്തുണ്ടെന്ന്.  അത് മറ്റാരുമല്ല കേട്ടോ കൊറിയൻ സ്ത്രീകളാണ്.

ഇവിടത്തെ സ്ത്രീകളാണ് പ്രായഭേദമന്യെ വണ്ണം വയ്ക്കാതെ ശരീരത്തിന്റെ ഫിറ്റ്നസ് കാത്തു സൂക്ഷിക്കുന്നത്.  അത് നിങ്ങൾക്ക് കൊറിയൻ ചലച്ചിത്രങ്ങളോ, ടിവി ഷോകളോ, സംഗീത ആൽബങ്ങളോ കണ്ടു നോക്കൂമ്പോൾ മനസിലാകും.  കാരണം അതിലോക്കെ നിങ്ങൾക്ക് ഒരു തടിയുള്ള സ്ത്രീകളേയും കാണാൻ സാധിക്കില്ല.  

Also Read: Benefits of pomegranate: മാതളനാരങ്ങ ദിനവും ഈ സമയം കഴിക്കൂ, രോഗങ്ങൾ പറപറക്കും ഒപ്പം നിരവധി ആനുകൂല്യങ്ങളും

അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടും അതിശയത്തോടെയുമാണ് ആണ് കൊറിയൻ സ്ത്രീകളുടെ ഫിറ്റ്‌നസിനെ ലോകം നോക്കികാണുന്നത്.  ഇവർ തടി വയ്ക്കാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാര്യം ഇവരുടെ ഭക്ഷണ രീതി തന്നെയാണ്. 

തടി കുറയ്ക്കാനുള്ള എല്ലാ ഡയറ്റ് പ്ലാനുകളിലും ഏതെങ്കിലും ഒരു ഭക്ഷണം ഒഴിവാക്കാൻ ആവശ്യപ്പെടും അല്ലെ. എന്നാൽ കൊറിയൻ ഭക്ഷണ രീതി വളരെ നിയന്ത്രിതവും സമീകൃതവുമാണ്.  ശരിക്കും പറഞ്ഞാൽ കൊറിയൻ സ്ത്രീകൾ കഴിക്കാത്തതായി ഒന്നുമില്ല എന്നുവേണം പറയാൻ. 

Also Read: Rules for consuming ghee: രാവിലെയും വൈകുന്നേരവും നെയ്യ് എങ്ങനെ കഴിക്കാം, അറിയാം ഗുണങ്ങൾ

അതായത് പ്രോട്ടീൻ മുതൽ കാർബോഹൈഡ്രേറ്റ് വരെയടങ്ങിയ ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഇവർ പിന്തുടരുന്നത്.മാത്രമല്ല ഇവർ ഏറ്റവും ശ്രദ്ധിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലാണ്. 

കൊറിയൻ ഭക്ഷണം കഴിച്ചിട്ടുള്ളവർക്ക് അറിയാം അവർ എത്രമാത്രം പ്രാധാന്യമാണ് പച്ചക്കറികൾക്ക് കൊടുക്കുന്നത് എന്ന്. ശരിക്കും പറഞ്ഞാൽ മെലിഞ്ഞ ആരോഗ്യമുള്ള ആ ശരീരത്തിനു പിന്നിൽ പ്രധാനമായും പ്രവർത്തിക്കുന്നത് പച്ചക്കറികളാണ്. 

Also Read: Baby Missing Case: കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി അനുപമ നിരാഹാരത്തിലേക്ക് 

 

അവർ കഴിക്കുന്ന മിക്ക പച്ചക്കറികളും നാരുകൾ ധാരാളം അടങ്ങിയവയും കാലറി കുറഞ്ഞവയുമാണ്.   ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു. ഈ പച്ചക്കറികളിലെ നാരുകൾ വയറു നിറഞ്ഞതായി തോന്നിപ്പിക്കും. 

ഇതിനെല്ലാത്തിനും പുറമെ കൊറിയൻ സ്ത്രീകളുടെ ഭക്ഷണരീതി നോക്കിയാൽ നമുക്ക് കാണാം എല്ലാ ഭക്ഷണത്തിന്റെയും കൂടെ ഒരു സൈഡ് ഡിഷ് ഉള്ളത്. ആ വിഭവത്തിന്റെ പ്രത്യേകത എന്നുപറയുന്നത് അവയെല്ലാം പുളിപ്പിച്ച ഭക്ഷണങ്ങളായിരിക്കും (fermented foods) എന്നതാണ്.

Also Read: Viral video: സുധാ ചന്ദ്രന്റെ പരാതിക്ക് പിന്നാലെ ക്ഷമാപണവുമായി CISF 

 

ഇവ ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും വയറിന് ആരോഗ്യമേകുകയും ചെയ്യും. ഒപ്പം പ്രതിരോധ ശക്തി വർധിപ്പിക്കാനും, ശരീരഭാരം കുറയ്ക്കാനും സഹായിക്കും.  

കൊറിയൻ സ്ത്രീകളുടെ ഫിറ്റ്നസിനു പിന്നിലെ മറ്റൊരു പ്രത്യേകത അവർ കഴിക്കുന്ന ഭക്ഷണം തന്നെയാണ്.  കാരണം  വീട്ടിലുണ്ടാക്കിയ ഭക്ഷണങ്ങളാണ് അവർ കഴിക്കുന്നത് എന്നതാണ്.  അതിനേക്കാൾ  മെച്ചപ്പെട്ട ഭക്ഷണം ഇല്ല എന്നുവേണം പറയാൻ.  

പ്രോസസ് ചെയ്‌ത അനാരോഗ്യ ഭക്ഷണങ്ങളും ഫാസ്‌റ്റ് ഫുഡും കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്നു മാത്രമല്ല നിരവധി രോഗങ്ങൾക്കും കാരണമാകുമെന്നതിൽ സംശയമില്ലല്ലോ. മാത്രമല്ല ഇവിടുത്തെ സ്ത്രീകൾക്ക് പുറത്തു നിന്നുള്ള ഭക്ഷണത്തെക്കാൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാനാണ് ഇഷ്ടം. മാത്രമല്ല ഇവർക്ക് ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് അതുകൊണ്ടുതന്നെ ഇവർ അത്തരം ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുന്നു. 

Also Read: Lemon for face: ചർമ്മത്തിന് നാരങ്ങ കൊണ്ടുള്ള ഈ 5 ഗുണങ്ങൾ അറിയാമോ?

മറ്റൊരു കാര്യം എന്ന് പറയുന്നത് കൊറിയയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് സീഫുഡ്. അതിൽ മത്സ്യം മാത്രമല്ല കേട്ടോ കടൽ പായലും ഉൾപ്പടും.  അതെ കൊറിയക്കാർ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് സീവീഡ് അഥവാ കടൽപ്പായൽ. സൂപ്പ് മുതൽ  എല്ലാ ഭക്ഷണങ്ങളിലും അവർ ഈ സീവീഡ് ചേർക്കും. 

ഈ കടൽപ്പായലിൽ വൈറ്റമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.  അതുകൊണ്ടുതന്നെ എളുപ്പത്തിൽ ദഹിക്കാനും ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാനും സീവീഡിന്റെ ഉപയോഗം അവരെ സഹായിക്കാറുണ്ട്. 

അതുപോലെ വ്യായാമം ഒത്തിരി ഇഷ്ടപ്പെടുന്നവരാണ് ഈ കൊറിയക്കാർ.  അതിൽ പ്രത്യേകിച്ചും നടത്തം.  മിക്ക കൊറിയക്കാരും നടത്തം ഇഷ്‌ടപ്പെടുന്നു. അതായത് പൊതു ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതിനു പകരം നടക്കുന്നതാണ് അവർക്ക് ഇഷ്ടം എന്ന് ചുരുക്കം.  

Also Read: Black Coffee: കട്ടന്‍കാപ്പി ആള് കേമന്‍..!! ഏറെ ഗുണങ്ങള്‍ക്കൊപ്പം ഇത്തിരി ദോഷവും ഉണ്ട്..!!

ഇങ്ങനെ ഊർജസ്വലമായ ജീവിതരീതി പിന്തുടരുന്നത് കാരണമാണ് കൊറിയൻ സ്ത്രീകൾ ആരോഗ്യം ഇപ്രകാരം നിലനിർത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News