Reheating Foods: ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഈ അഞ്ച് ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കരുത്

Side Effects Ff Reheating Foods: ഭക്ഷണം വീണ്ടും ചൂടാക്കി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.   

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 10:04 PM IST
  • ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.
  • ഇലക്കറികൾ ചൂടാക്കി കഴിക്കുന്നത് ക്യാൻസറിന് വരെ കാരണമാകും.
  • ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ അത് വിഷ പദാർത്ഥമായി മാറുന്നു.
Reheating Foods: ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? ഈ അഞ്ച് ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കരുത്

നമ്മളെല്ലാവരും ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ്. ഭക്ഷണം പാഴാക്കാതിരിക്കാനാണ് ഒട്ടുമിക്കപേരും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത്തരത്തിൽ ഭക്ഷണം ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് നിങ്ങൾക്കറിയാമോ. ഒരു കാരണവശാലും വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണ പദാർഘങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഒന്നിലേറെ തവണ ചൂടാക്കി കഴിക്കാൻ  പാടില്ല. ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമാകുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഇതിൽ അടങ്ങാൻ സാദ്ധ്യതയുണ്ട്. കൂടാതെ ഉരുളക്കിഴങ്ങിലെ പോഷകങ്ങൾ വീണ്ടും ചൂടാക്കുന്നതിലൂടെ നശിക്കപ്പെടുന്നു.

ALSO READ: ഈ ലക്ഷണങ്ങൾ ഉണ്ടോ..? ഇതൊരു മുന്നറിയിപ്പാണ് സൂക്ഷിച്ചോളൂ

ഇലക്കറികൾ

ഇലക്കറികളിൽ നൈട്രേറ്റ് കൂടുതലാണ്. വീണ്ടും ചൂടാക്കുമ്പോൾ ഈ നൈട്രേറ്റുകൾ, നൈട്രൈറ്റുകളായി മാറുന്നു. ഇത് ക്യാൻസറിന് വരെ കാരണമായേക്കാം. അതിനാൽ ഒരിക്കലും ഇലക്കറികൾ വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ല. 

അരി

അരിയിൽ അടങ്ങിയിരിക്കുന്ന അന്നജം വീണ്ടും ചൂടാക്കുമ്പോൾ ഗ്ലൂറ്റൻ ആയി മാറുന്നു. ഇത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ അരി വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണ പദാർത്ഥത്തിൽ ഉൾപ്പെടുന്നു. 

മാംസാഹാരങ്ങൾ

മാംസത്തിൽ പ്രോട്ടീനുകളും കൊഴുപ്പും കൂടുതലാണ്. വീണ്ടും ചൂടാക്കുമ്പോൾ പ്രോട്ടീനുകളും കൊഴുപ്പുകളും വിഘടിച്ച് വിഷ പദാർത്ഥങ്ങളാണ് മാറുന്നു. ഇത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും.

കൂൺ

കൂണിൽ പ്രോട്ടീനും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും ചൂടാക്കുമ്പോൾ പ്രോട്ടീനുകൾ ഇല്ലാതാവുകയും വിഷ പദാർത്ഥങ്ങളായി മാറുകയും ചെയ്യും. ഇത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ കൂണും വീണ്ടും ചൂടാക്കി കഴിക്കാൻ പാടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News