ദിവസം മുഴുവൻ നിങ്ങളെ ഊർജസ്വലരാക്കി നിലനിർത്തുന്ന ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിനും ഭാരം നിയന്ത്രിക്കുന്നതിനുമുള്ള മികച്ച മാർഗമാണ്. ആരോഗ്യകരമായ ഭക്ഷണം കൃത്യമായി കഴിക്കുകയാണെങ്കിൽ അവ നിങ്ങളെ ദിവസം മുഴുവൻ ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും ആയിരിക്കാൻ സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിന് പ്രോട്ടീനും മിതമായ അളവിൽ ആരോഗ്യകരമായ കൊഴുപ്പും കലർന്ന കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കണം. ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലതയോടെയിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
തൈര്: തൈരിൽ പ്രോട്ടീൻ, കാത്സ്യം, നല്ല കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ ദഹനം മെച്ചപ്പെടുത്താനും ശരീരത്തെ തണുപ്പുള്ളതാക്കാനും സഹായിക്കുന്നു.
ഓട്സ്: ഓട്സിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയിരിക്കുന്നു. മാത്രമല്ല അവ നിങ്ങളെ ദീർഘനേരം വിശപ്പ് രഹിതമായി നിലനിർത്തുന്നു. ഇത് അധിക ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
ALSO READ: Healthy Lifestyle: ജീവിതശൈലിയിൽ വരുത്തുന്ന ഈ ചെറിയ മാറ്റങ്ങൾ നിങ്ങളെ മികച്ച ആരോഗ്യമുള്ളവരാക്കും
വാഴപ്പഴം: ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവയുൾപ്പെടെയുള്ള പ്രകൃതിദത്ത പഞ്ചസാര വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ വാഴപ്പഴം വളരെ ഊർജ്ജദായകമായ പഴമാണ്.
നട്സുകൾ: നട്സുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഊർജ്ജം ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരാക്കി നിലനിർത്തും. ഏതാനും മണിക്കൂറുകൾ കൂടുമ്പോൾ ചണവിത്ത്, മത്തങ്ങ വിത്തുകൾ, ബദാം, നിലക്കടല എന്നിവ കഴിക്കുന്നത് നല്ലതാണ്. സെലിനിയം, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ, മറ്റ് ധാതുക്കൾ എന്നിവയുടെ നല്ല ഉറവിടമാണ് നട്സുകൾ.
ALSO READ: Indigestion: ദഹനക്കേട് പതിവാകുന്നോ? ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റം അനിവാര്യം
ക്വിനോവ: ക്വിനോവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവയും ക്വിനോവയിൽ അടങ്ങിയിട്ടുണ്ട്. ക്വിനോവയിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും ഇതിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ്. അതായത് ക്വിനോവയിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ സാവധാനത്തിൽ ദഹിപ്പിക്കപ്പെടുകയും നിങ്ങൾക്ക് ദീർഘനേരം ഊർജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...