ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും നിശബ്ദ കൊലയാളി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മാറിയ ജീവിതശൈലി, ഭക്ഷണക്രമം തുടങ്ങീ ഉയർന്ന രക്തസമ്മർദ്ദത്തിന് നിരവധി കാരണങ്ങളുണ്ടാകാം. എന്നിരുന്നാലും, ഈ ഉയർന്ന ബിപി പ്രശ്നം ബ്രെയിൻ അട്രോഫി പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടത് വളരെ പ്രധാനമാണ്.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം എളുപ്പത്തിൽ നിയന്ത്രിക്കാനാകും. ഈ പത്ത് ഭക്ഷണങ്ങളുടെ സഹായത്തോടെ ഉയർന്ന ബിപി എളുപ്പത്തിൽ നിയന്ത്രിക്കാം. അത്തരത്തിലുള്ള ഭക്ഷണത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.
പച്ച ഇലക്കറികൾ
പച്ച ഇലക്കറികളിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാൻ ഇത് ഗുണം ചെയ്യും. സലാഡുകൾ, സ്മൂത്തികൾ എന്നിവയുടെ രൂപത്തിൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ പച്ച ഇലക്കറികൾ കഴിക്കുന്നത് ഉയർന്ന ബിപി നിയന്ത്രിക്കുന്നതിന് വളരെ ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു.
ALSO READ: ശരീരഭാരം കുറയ്ക്കാൻ വെളുത്തുള്ളി മികച്ചത്; അറിയാം ഗുണങ്ങൾ
വാഴപ്പഴം
പൊട്ടാസ്യത്തിന്റെ ശക്തമായ ഉറവിടമായതിനാൽ, ഉയർന്ന രക്തസമ്മർദ്ദം ആരോഗ്യകരമായ രീതിയിൽ കുറയ്ക്കുന്നതിനും വാഴപ്പഴം സഹായിക്കുന്നു.
വെളുത്തുള്ളി
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന സംയുക്തത്തിന് നേരിയ രക്തസമ്മർദ്ദം എളുപ്പത്തിൽ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു .
കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ
പാലുൽപ്പന്നങ്ങൾ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമാണ്. നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ കഴിക്കുന്നതിലൂടെ ഉയർന്ന ബിപി നിയന്ത്രിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
നട്‌സ്
ബദാം, സൂര്യകാന്തി, മത്തങ്ങ വിത്തുകൾ എന്നിവയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പ്രഭാതഭക്ഷണത്തിൽ ഉപയോഗിക്കാം.
ഓട്സ്
തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ ഓട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നിരുന്നാലും, ഓട്‌സിൽ കാണപ്പെടുന്ന ബീറ്റാ-ഗ്ലൂക്കൻ ഹൃദയാരോഗ്യത്തിന് വളരെ ഗുണം ചെയ്യും. മാത്രമല്ല, ബിപി നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല ഭക്ഷണമാണിതെന്നും പറയപ്പെടുന്നു.
പർപ്പിൾ ഫ്രൂട്ട്
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ പർപ്പിൾ ഫ്രൂട്ട് കഴിക്കുന്നതും ബിപി നിയന്ത്രണത്തിലാക്കും.
ഫാറ്റി ഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ സാൽമൺ, അയല, ട്രൗട്ട് തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറെ ഗുണം ചെയ്യും.
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിൽ കുറഞ്ഞത് 70% കൊക്കോ അടങ്ങിയിട്ടുണ്ട്. രക്തധമനികളുടെ വിശ്രമത്തിന് സഹായിക്കുന്നതിനാൽ ഉയർന്ന ബിപി നിയന്ത്രിക്കാനും ഇത് ഫലപ്രദമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.