Grey Hair: വെറും 5 നുറുങ്ങുകൾ, അകാല നരയോട് ബൈ ബൈ പറയാം

ഇടതൂര്‍ന്ന കറുത്തിരുണ്ട മുടി  എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. അതിനായി നടത്താത്ത പരീക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ലഭ്യമായ എല്ലാവിധ മുടി സംരക്ഷണ വസ്തുക്കളും പരീക്ഷിച്ചിട്ടുണ്ടാവും.  എന്നാല്‍, നിങ്ങള്‍ക്കറിയുമോ?  ഇന്ന് മുടിയുടെ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന പല വസ്തുക്കളും മുടിയ്ക്ക് കേടുപാടുകളാണ് വരുത്തുക.. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 06:43 PM IST
  • അകാല നര എന്നത് പ്രശ്നമാണ്. അത് ചികിത്സിക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമാണ്.
Grey Hair: വെറും 5 നുറുങ്ങുകൾ, അകാല നരയോട് ബൈ ബൈ പറയാം

Grey Hair: ഇടതൂര്‍ന്ന കറുത്തിരുണ്ട മുടി  എല്ലാ പെണ്‍കുട്ടികളുടെയും സ്വപ്നമാണ്. അതിനായി നടത്താത്ത പരീക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. ലഭ്യമായ എല്ലാവിധ മുടി സംരക്ഷണ വസ്തുക്കളും പരീക്ഷിച്ചിട്ടുണ്ടാവും.  എന്നാല്‍, നിങ്ങള്‍ക്കറിയുമോ?  ഇന്ന് മുടിയുടെ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന പല വസ്തുക്കളും മുടിയ്ക്ക് കേടുപാടുകളാണ് വരുത്തുക.. 

ധാരാളം കെമിക്കല്‍സ് അടങ്ങിയ വസ്തുക്കളാണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന മുടി സംരക്ഷണ വസ്തുക്കളില്‍ അധികവും. ഇവ ഉപയോഗിക്കുമ്പോള്‍ കുറച്ച് സമയത്തേയ്ക്ക് മുടി ഭംഗിയായിരിയ്ക്കും എന്നാല്‍, അതിന്‍റെ പരിണതഫലം  ഏറെ  വൈകാതെ തന്നെ കാണുവാന്‍ സാധിക്കും.  ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത്കൊണ്ട്  മുടിയ്ക്ക് വരുന്ന ഏറ്റവും വലിയ ദോഷം എന്നത് അകാല നരയാണ്.  

Also Read:  Food Habits: രാത്രി 8 മണിക്ക് ശേഷം ഈ സാധനങ്ങള്‍ കഴിയ്ക്കരുത്  

മുടി നരയ്ക്കുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്.  മുടി നരയ്ക്കുക, ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാവുക, ചർമ്മം അയയുക ഇതെല്ലാം വാർദ്ധക്യത്തിന്‍റെ  ലക്ഷണങ്ങളാണ് ഇതിനെ തടുക്കാന്‍ ആര്‍ക്കും സാധ്യമല്ല. എന്നാല്‍, അകാല നര എന്നത് പ്രശ്നമാണ്. അത് ചികിത്സിക്കേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമാണ്. 

Also Read:  Weight Loss Mistakes: എത്ര വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? കാരണമിതാണ് 

 ആദ്യം, നരയ്ക്ക് കാരണമാകുന്നത് എന്താണെന്ന് നോക്കാം.   നരച്ച മുടി ചിലർക്ക് അറിവിന്‍റെ അടയാളവും ചിലര്‍ക്ക്  ആശങ്കയ്ക്ക് കാരണവുമെന്നാണ് പറയപ്പെടുന്നത്‌. നരച്ച മുടി കാണുന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നും ചെറുപ്പമായിരിക്കുക എന്നത്  പ്രവര്‍ത്തികമല്ല എങ്കിലും 20-കളിൽ മുടി നരയ്ക്കുന്നത് അസാധാരണമാണ്. അതിനാണ് ശരിയായ ചികിത്സ ആവശ്യമായി വരുന്നത്. 

അകല നരയ്ക്കുള്ള പ്രധാന കാരണങ്ങള്‍ അറിയാം 

1. ജനിതക കാരണങ്ങള്‍. അകലത്തില്‍ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണം പാരമ്പര്യമാണ്.  മാതാപിതാക്കളുടെ മുടി വേഗം നരച്ചുവെങ്കില്‍ ചികിത്സ കൊണ്ടോ പ്രത്യേക പരിചരണം കൊണ്ടോ പ്രയോജനം ലഭിക്കാന്‍ ഇടയില്ല.

2.  സൂര്യപ്രകാശം, മാനസിക സമ്മർദ്ദം, പുകവലി

മുടിയിലെ മെലാനിൻ നഷ്ടപ്പെടുന്ന അവസരത്തിലാണ് മുടി നരയ്ക്കുന്നത്.  സൂര്യപ്രകാശം, മാനസിക  സമ്മർദ്ദം, പുകവലി തുടങ്ങിയ ഘടകങ്ങൾ ശരീരത്തിൽ ഫ്രീ റാഡിക്കലുകളെ പുറന്തള്ളുന്നു, ഇത് അകാല  നരയ്ക്ക്  കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.  .

3. പോഷകാഹാര കുറവ്
വിറ്റാമിൻ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ കുറവ് അകാല നരയ്ക്ക് വഴി തെളിയ്ക്കും.  

4.  ഹൈപ്പോതൈറോയിഡിസം, വളർച്ചാ ഹോർമോൺ തകരാറുകൾ എന്നിവയും അകാലത്തില്‍  മുടി നരയ്ക്കാൻ കാരണമാകും

അകാല നരയെ തടുക്കാം,  നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഇതാ... 

1. ആരോഗ്യകരമായ ജീവിതശൈലി നയിക്കുക, സമ്മർദ്ദത്തെ ചെറുക്കുന്നതിന് ധ്യാനം പരിശീലിക്കുക, പുകവലി ഒഴിവാക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ സമീകൃത  ഭക്ഷണം കഴിക്കുക.  

2. മൾട്ടിവിറ്റാമിനുകൾ കഴിയ്ക്കുക.  ഇത് അകാല നരയെ ഒരു പരിധി വരെ ചെറുക്കും.  

3. പ്രകൃതിദത്തമായ ഔഷധികള്‍ ഉപയോഗിക്കുക, ഇത് മുടി ഭംഗിയായി വളരുന്നതിനും  മുടി കൊഴിച്ചില്‍ തടുക്കുന്നതിനും  സഹായിയ്ക്കും.  

4. വെളിച്ചെണ്ണ, കറിവേപ്പില, നെല്ലിക്ക, റിത്ത", ഷിക്കാക്കായ് എന്നിവയുടെ മിശ്രിതം  മുടിയില്‍ മാജിക് തീര്‍ക്കും.

5. മുടിയുടെ നിറം.  നരച്ച മുടിക്ക് നല്‍കാവുന്ന ഏറ്റവും നല്ല ചികിത്സ  അവയെ കളര്‍ ചെയ്യുക എന്നതാണ്.  കാരണം,  ഒരു വെളുത്ത മുടി പറിച്ചാൽ അത് വര്‍ദ്ധിക്കും എന്നാണ് പഴമക്കാര്‍ പറയുന്നത്.. 

 

 

Trending News