എച്ച്ഡിഎൽ കൊളസ്ട്രോൾ അൽഷിമേഴ്സ് രോഗം സാധ്യത കുറയ്ക്കുന്നതായി പഠനം. ജേണൽ ഓഫ് അൽഷിമേഴ്‌സ് അസോസിയേഷനിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചു. എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ ഉയർന്ന അളവ് അൽഷിമേഴ്സ് രോഗം വരാനുള്ള സാധ്യതകൾ കുറയ്ക്കുന്നതായി ഗവേഷണത്തിൽ വ്യക്തമായതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. നല്ല കൊളസ്ട്രോളും അൽഷിമേഴ്സ് രോഗത്തിനുള്ള സാധ്യതയും എന്ന വിഷയത്തിലാണ് ഗവേഷണം നടത്തിയത്. യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ അൽഷിമർ ഡിസീസ് റിസർച്ച് സെന്റർ, ഹണ്ടിംഗ്ടൺ മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഏജിംഗ് പ്രോഗ്രാം എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. എച്ച്‌ഡിഎൽ കൊളസ്ട്രോളിന്റെ അളവ് തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കാനാണ് ഈ പഠനം നടത്തിയതെന്ന് ഗവേഷകർ പറയുന്നു. 60 വയസിന് മുകളിൽ പ്രായമുള്ള 180 പേരിലാണ് പഠനം നടത്തിയത്. ഈ പഠനങ്ങൾ അൽഷിമേഴ്സ് ചികിത്സയ്ക്കുള്ള നൂതന രീതികൾ വികസിപ്പിച്ചേക്കാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ എച്ച്‍ഡിഎൽ അല്ലെങ്കിൽ നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ ശ്രമിക്കും. ഏറ്റവും കൂടുതല്‍ ട്രൈ ഗ്ലിസറൈഡുകള്‍ കാണപ്പെടുന്ന കൊഴുപ്പ് കണികയാണ് വെരി ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍. ഇത് വളരെ സാന്ദ്രതകുറഞ്ഞ കൊളസ്ട്രോളിനെ രക്തത്തിലൂടെ സഞ്ചരിക്കാന്‍ സഹായിക്കുന്നതാണ്. ടിജി അഥവാ ട്രൈ ഗ്ലിസറൈഡുകള്‍ ഊര്‍ജം സൂക്ഷിച്ചുവച്ച് ആവശ്യമുള്ളപ്പോള്‍ ശരീരത്തിന് അധിക ഊര്‍ജം നല്‍കുന്നു. എല്‍ഡിഎല്‍ രക്തധമനികളില്‍ അടിഞ്ഞുകൂടാന്‍ ഇവ കാരണമാകും. എല്‍ഡിഎല്‍, എച്ച്ഡിഎല്‍, വിഎല്‍ഡിഎല്‍ എന്നീ മൂന്നു കൊളസ്ട്രോള്‍ ഘടകങ്ങളും കൂടിച്ചേരുന്നതാണ് ടോട്ടല്‍ കൊളസ്ട്രോള്‍. രക്തപരിശോധനയില്‍ ടോട്ടൽ കൊളസ്ട്രോൾ 200mg/dl താഴെയാകുന്നതാണ് ഉത്തമം. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉത്പാദിപ്പിക്കുന്നത്.
ALSO READ: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രാതലിനൊപ്പം മല്ലിയില വെള്ളം കുടിക്കാം
ബാക്കി 20 ശതമാനമാണ് ഭക്ഷണത്തിലൂടെ ഉണ്ടാകുന്നത്. കൊളസ്ട്രോൾ കുറയ്ക്കാൻ ബ്ലഡ് തിന്നിങ്ങ് മരുന്നുകൾ, ഭക്ഷണത്തിൽ മാറ്റം വരുത്തൽ, വ്യായാമം, ശരീര ഭാരം കുറയ്ക്കൽ തുടങ്ങിയവയാണ് ഡോക്ടര്‍മാർ നിർദേശിക്കുന്ന മാർഗങ്ങൾ. ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിലൂടെ ഒരു പരിധി വരെ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സാധിക്കും. ഓട്സും ബ്ലൂബെറി, കാൻബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്ട്രോളിനെ ചെറുക്കാൻ നല്ലതാണ്. ധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതാണ്. ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, കാൻഡികൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് ഇവയെല്ലാം ഒഴിവാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...