Sleeping Naked: രാത്രിയിൽ എപ്പോഴെങ്കിലും നഗ്നരായി ഉറങ്ങിയിട്ടുണ്ടോ? ദമ്പതികൾ നഗ്നരായി ഉറങ്ങിയാൽ ഗുണങ്ങൾ പലതുണ്ട്..

Sleeping Naked: ഒരു മനുഷ്യന്റെ ശരീരം ശാന്തമായി വിശ്രമിക്കുന്ന സമയമാണ് ഉറങ്ങുന്ന സമയം.  അതിൽ രാത്രിയിലെ ഉറക്കം വളരെയധികം പ്രാധാന്യമുള്ളതാണ്.  നിങ്ങൾ എപ്പോഴെങ്കിലും രാത്രിയില്‍ വസ്ത്രമില്ലാതെ ഉറങ്ങിയിട്ടുണ്ടോ?  ഇല്ലേ... എന്നാൽ ഇനിയും അങ്ങനെ ചെയ്യാത്തവര്‍ അതിന്റെ ഗുണമറിഞ്ഞാല്‍ ശരിക്കും ഞെട്ടും. 

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 09:08 AM IST
  • ഒരു മനുഷ്യന്റെ ശരീരം ശാന്തമായി വിശ്രമിക്കുന്ന സമയമാണ് ഉറങ്ങുന്ന സമയം
  • അതിൽ രാത്രിയിലെ ഉറക്കം വളരെയധികം പ്രാധാന്യമുള്ളതാണ്
  • നിങ്ങൾ എപ്പോഴെങ്കിലും രാത്രിയില്‍ വസ്ത്രമില്ലാതെ ഉറങ്ങിയിട്ടുണ്ടോ?
Sleeping Naked: രാത്രിയിൽ എപ്പോഴെങ്കിലും നഗ്നരായി ഉറങ്ങിയിട്ടുണ്ടോ? ദമ്പതികൾ നഗ്നരായി ഉറങ്ങിയാൽ ഗുണങ്ങൾ പലതുണ്ട്..

Sleeping Naked: മികച്ച വിശ്രമം കിട്ടാനും സമ്മര്‍ദ്ദം കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ ഇത് സഹായിക്കും. കേള്‍ക്കുമ്പോള്‍ രസവും അത്ഭുതവുമൊക്കെ തോന്നുമെങ്കിലും ഇങ്ങനെ ചെയ്യുന്നതിലൂടെ അതിശയിപ്പിക്കുന്ന പ്രയോജനങ്ങളാണ് നല്‍കുന്നതെന്നാണ് പഠനം പറയുന്നത്.

Also Read: Sex health: ലൈംഗികബന്ധത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

പ്രത്യേകിച്ചും ദമ്പതികള്‍.. ഇവർ ഇങ്ങനെ ഉറങ്ങുന്നതിലൂടെ  പരസ്പരമുള്ള സ്‌നേഹം വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് പറയുന്നത്.  അതേ... പങ്കാളികള്‍ നഗ്നനരായി ഉറങ്ങുമ്പോള്‍ അവര്‍ക്കിടയിലുള്ള സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും ആഴം കൂടുമെന്നും അതിന്റെ ഫലം നേരിട്ടറിയാമെന്നുമാണ് വൈദ്യശാസ്ത്രം പറയുന്നത്. സ്ത്രീകള്‍ പൊതുവെ പങ്കാളിക്കൊപ്പം ഇങ്ങനെ ഉറങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും പഠനം പറയുന്നു. ലോകത്തിലെ 8 ശതമാനം ആളുകൾ മാത്രമാണ് ഇങ്ങനെ വിവസ്ത്രരായി ഉറങ്ങുന്നുള്ളുവെന്നും പഠനം പറയുന്നുണ്ട്. 

Also Read: മുട്ടൻ പെരുമ്പാമ്പ് പില്ലറിൽ കയറുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണാം 

ആരോഗ്യകരമായ ഉറക്കം ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമെന്ന് നേരത്തെയുള്ള പഠനങ്ങളിൽ  കണ്ടെത്തിയിട്ടുണ്ട്. ഉണർന്നിരിക്കുമ്പോൾ ന്യൂറൽ ആക്‌ടിവിറ്റി വഴി ന്യൂറോണുകളിൽ അടിഞ്ഞുകൂടുന്ന അപകടകരമായ പ്രോട്ടീനുകൾ ഗാഢനിദ്ര‌യിലായിരിക്കുമ്പോഴാണ് തലച്ചോർ പുറന്തള്ളുന്നതെന്നും അതുകൊണ്ടുതന്നെ ഉറക്കം ശരിയായില്ലെങ്കിൽ തലച്ചോറിലെ ചീത്ത പ്രോടീനുകൾ അടിഞ്ഞുകൂടുകയും അതിലൂടെ ശരിക്ക് ചിന്തിക്കാനുള്ള കഴിവിനെ ബാധിക്കുമെന്നും പറയുന്നുണ്ട്.   അതുപോലെ ശരീരത്തിന്റെ താപനില കുറയ്ക്കുന്നതിലൂടെ ശരിയായ ഉറക്കം ലഭിക്കുമെന്നും പഠനത്തിൽ പറയുന്നുണ്ട്.  അതുകൊണ്ടുതന്നെ നഗ്നമായി ഉറങ്ങുന്നത് ഗുണം ചെയ്യും.

Also Read: Shukra Gochar 2022: ശുക്ര രാശിമാറ്റം: ഇന്നുമുതൽ ആരംഭിക്കും ലക്ഷ്മി നാരായണ രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ

മാത്രമല്ല പങ്കാളിക്കൊപ്പമാണ് നിങ്ങൾ നഗ്നരായി ഉറങ്ങുന്നതെങ്കിൽ അത് നിങ്ങൾക്ക് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് സാധിക്കും.  കൂടാതെ ഒരുമിച്ച് നഗ്‌നരായി ഉറങ്ങുന്നത് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കുമെന്ന് മാത്രമല്ല ശരീരത്തിന് നല്ല വിശ്രമവും നൽകും.  ഇതിലൂടെ ലൗവ് ഹോര്‍മോണായ ഓക്‌സിടോസിന്റെ അളവ് വര്‍ധിക്കുന്നതിനും സഹായിക്കും. ഓക്‌സിടോസിന്റെ അളവ് ഉയരുന്നതിലൂടെ നിങ്ങൾക്ക് പങ്കാളിയുമായുള്ള ബന്ധം വളരെ മികച്ചതായി അനുഭവപ്പെടും.  ഒപ്പം ബന്ധം ദൃഢമാകും. ഒരുമിച്ചു ജീവിക്കുന്ന ദമ്പതികള്‍ ആദ്യമായി ഒന്നിക്കുമ്പോള്‍ ഓക്‌സിടോസിന്റെ അളവ് കൂടുതലായിരിക്കുമെന്നും ഹോര്‍മോണ്‍ തന്നെ വൈകാരിക ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനാലാകാം ഇതെന്നും ദീർഘകാലത്തെ ദൃഢ ബന്ധങ്ങളുള്ള ദമ്പതികളിൽ ഓക്‌സിടോസിന്റെ അളവ് കൂടുതലായിരിക്കുമെന്നുമാണ് പഠനം പറയുന്നത്. 

Also Read: Gajlakshmi Raj Yog: പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലോട്ടറി ഭാഗ്യം, ഗജലക്ഷ്മി രാജ യോഗത്തിലൂടെ ലഭിക്കും വൻ സമ്പത്ത്! 

അതുപോലെ പുരുഷന്മാരുടെ ലൈംഗിക അവയവത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളവര്‍ക്ക് നഗ്നരായി ഉറങ്ങുന്നതിലൂടെ പ്രത്യുല്‍പാദന ശേഷി മെച്ചപ്പെടുമെന്നും പറയുന്നു.  നഗ്നരായി ഉറങ്ങുന്നതിലൂടെ നിങ്ങൾക്ക് കൂടുതല്‍ നേരം ഉറങ്ങാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത് അതുപോലെ അമിതഭാരം കുറയ്ക്കാനും ഇത് സഹായിക്കും. 7 മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നവരെ അപേക്ഷിച്ച് രാത്രിയില്‍ 5 മണിക്കൂറോ അതില്‍ കുറവോ ഉറങ്ങുന്നവര്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News