Beauty Hacks: തിരക്കേറിയ ദിവസം നിങ്ങളെ ഏറെ ക്ഷീണിതരാക്കും. അത് നിങ്ങളുടെ മുഖത്ത് പ്രതിഫലിക്കുകയും ചെയ്യും.
ക്ഷീണം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും നാം പരീക്ഷിക്കാറുണ്ട്. എളുപ്പത്തില്‍ ക്ഷീണം മാറ്റാന്‍ സഹായിയ്ക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുക എന്നതാണ് അതില്‍ ഒന്ന്. എന്നാല്‍, നമ്മുടെ മുഖത്ത് പ്രകടമാവുന്ന ക്ഷീണം മാറ്റാന്‍ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. അതില്‍ പ്രധാനമാണ് ഐസ് ക്യൂബ് പായ്ക്കുകൾ ഉപയോഗിക്കുക എന്നത്.
Also Read: Dandruff Remedies: മുടിയിൽ എണ്ണ തേക്കുന്നത് താരൻ വർദ്ധിപ്പിക്കുമോ?
ഐസ് ക്യൂബ് പായ്ക്കുകൾ നിങ്ങളുടെ ചർമ്മത്തിന് ഉന്മേഷവും തിളക്കവും നല്‍കുന്നു. അതായത് നീണ്ട തിരക്കേറിയ ദിവസത്തിന് ശേഷം, മുഖത്ത് ഒരു ഐസ് ക്യൂബ് ഉരസുന്നത് സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കും. അതായത്, ഇത് മുഖത്തെ രക്തയോട്ടം മെച്ചപ്പെടുത്തുകയും ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.
Also Read: Dates Benefits: ഈന്തപ്പഴം ഗുണങ്ങളുടെ കലവറ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ഉത്തമം
ചർമ്മത്തിൽ ഐസ് ക്യൂബുകൾ ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ അറിയാം...
നിങ്ങളുടെ മുഖത്തോ കഴുത്തിലോ ഐസ്ക്യൂബ് പുരട്ടുന്നത് അവിശ്വസനീയമായ പ്രയോജനങ്ങള്‍ നല്‍കും. ചര്‍മ്മത്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കുക, കണ്ണുകൾക്ക് താഴെയുള്ള നീർവീക്കം, ടാനിംഗ് സുഖപ്പെടുത്തുക, മോയ്സ്ചറൈസിംഗ് മേക്കപ്പ് ബേസ് ആയി പ്രവർത്തിക്കുക എന്നിങ്ങനെ ഐസ് ക്യൂബ് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്.
എന്നാല്‍, വെള്ളം കൊണ്ടുള്ള ക്യൂബിന് പകരം വ്യത്യസ്ത ചെരുവകളാല്‍ ചേര്‍ത്തും ഐസ് ക്യൂബ് നിര്‍മ്മിക്കാം. അതായത്, സാധാരണ ഐസ് ക്യൂബിനേക്കാള്‍ ഇത് കൂടുതല്‍ പ്രയോജനം ചെയ്യും. നമ്മുടെ വീടുകളില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് ഐസ് ക്യൂബ് നിര്‍മ്മിക്കാം.
1. കറ്റാർ വാഴയുപയോഗിച്ച് നിര്‍മ്മിക്കാം ഐസ് ക്യൂബ്
കറ്റാർ വാഴയും തുളസിയും നമുക്ക് സാധരണയായി ലഭ്യമാകുന്ന ഒന്നാണ്. ഇവ ചർമ്മത്തിനും ശരീരത്തിനും മികച്ചതാണ്. കറ്റാർ വാഴ അധിക എണ്ണ കുറയ്ക്കുകയും മുഖക്കുരു സുഖപ്പെടുത്തുകയും ചെയ്യുന്നു, അതേസമയം തുളസി ചർമ്മത്തിന് ഏറെ ഗുണം ചെയ്യുന്ന ശക്തമായ ആന്‍റിഓക്‌സിഡന്‍റാണ്. ഈ ചേരുവകകള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്ന ഐസ് ക്യൂബ് ചര്‍മ്മത്തിന് ഇര ഗുണം ചെയ്യ്യും.
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളത്തിൽ കുറച്ച് തുളസിയില ചതച്ചെടുക്കുക. ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ ഓർഗാനിക് കറ്റാർ വാഴ ജെൽ ചേർക്കുക. മിശ്രിതം തയ്യാറായിക്കഴിഞ്ഞാൽ, ഒരു ഐസ് ക്യൂബ് ട്രേയിൽ ഒഴിച്ച് ഫ്രീസുചെയ്യുക. ഇത് ഒരു നനുത്ത തുണിയില്‍ പൊതിഞ്ഞ് ചര്‍മ്മത്തില്‍ തടവുക.
2. റോസ് വാട്ടർ ഐസ് ക്യൂബുകൾ
നിങ്ങളുടെ മേക്കപ്പ് നീക്കം ചെയ്യുകയും ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനും ഏറെ സഹായകമാണ് റോസ് വാട്ടർ. റോസ് വാട്ടർ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ് ക്യൂബുകൾ ചര്‍മ്മത്തിന് ഏറെ ഗുണകരമാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് റോസ് വാട്ടർ ഒരു കപ്പ് സാധാരണ വെള്ളവുമായി കലർത്തുക. ഇത് കട്ടയാക്കാനായി ഐസ് ക്യൂബ് ട്രേയിലേക്ക് ഒഴിക്കുക. ഇത് ഉറഞ്ഞു കട്ടിയായതിന് ശേഷം മുകളിൽ സൂചിപ്പിച്ചതുപോലെ, ഉപഗോഗിക്കാം .
3. കുക്കുമ്പർ & ലെമൺ ഐസ് ക്യൂബുകൾ
കുക്കുമ്പറും നാരങ്ങയും മികച്ച ആന്‍റിഓക്‌സിഡന്‍റുകളാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ ശുദ്ധീകരിക്കാനും തിളങ്ങാനും സഹായിക്കുന്നു. ഈ ഐസ് ക്യൂബ് രക്തചംക്രമണം വർദ്ധിപ്പിക്കുകയും മുഖക്കുരു, മുഖക്കുരു മൂലം ഉണ്ടാകുന്ന ചുവപ്പ് എന്നിവയെ അകറ്റി നിർത്തുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം
അല്പം കുക്കുമ്പർ പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം, കുറച്ച് നാരങ്ങ നീര് ഇതിലേയ്ക്ക് ചേര്‍ക്കുക. ഇത് ഫ്രീസുചെയ്യുക. ഇത് ഉറഞ്ഞു കട്ടിയായതിന് ശേഷം മുഖത്ത് തടവാം.
4. കുങ്കുമപ്പൂവ് ഐസ് ക്യൂബുകൾ
ചര്‍മ്മ സൗന്ദര്യത്തിന് ഏറെ പ്രാധാന്യം ഉണ്ട്. കുങ്കുമപ്പൂവ് ചേര്‍ത്ത ഐസ് ക്യൂബുകൾ പതിവായി ഉപയോഗിക്കുന്നത് ടാനിംഗ്, ഇരുണ്ട പാടുകൾ, മുഖക്കുരു, പിഗ്മെന്‍ന്‍റേഷൻ എന്നിവ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ, ഇത് ചർമ്മത്തിന്‍റെ നിറം മെച്ചപ്പെടുത്തുകയും ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു.
തയ്യാറാക്കുന്ന വിധം
കുറച്ച് കുങ്കുമപ്പൂക്കള്‍ എടുത്ത് വെള്ളത്തിൽ കുതിര്‍ത്തു വയ്ക്കുക. വെള്ളത്തിൽ കുതിർത്ത കുങ്കുമപ്പൂവിൽ റോസ് വാട്ടർ ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഒരു ഐസ് ട്രേയില്‍ നിറയ്ക്കുക. ഇനി ഇത് ഫ്രീസ് ചെയ്യാം. നിങ്ങളുടെ മുഖത്തിന് പ്രകൃതിദത്ത ടോണറായി ഈ ഐസ് ക്യൂബുകൾ ഉപയോഗിക്കാം.
5. മഞ്ഞൾ ഐസ് ക്യൂബുകൾ
മഞ്ഞളിന്‍റെ ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങൾ ചര്‍മ്മത്തിന് പ്രായം തോന്നുന്നത് തടയും. കൂടാതെ, ഇത് ചർമ്മത്തിലെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ചുളിവുകൾ, നേർത്ത വരകൾ, കണ്ണിന് താഴെയുള്ള കറുപ്പ് നിറം പിഗ്മെന്‍ന്‍റേഷൻ തുടങ്ങിയ പ്രായവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കാൻ മഞ്ഞൾ കൊണ്ട് നിർമ്മിച്ച ഐസ് ക്യൂബുകൾക്ക് കഴിയും.
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഒരു സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു കപ്പ് റോസ് വാട്ടറും ചേർക്കുക. ഇത് നന്നായി സംയോജിപ്പിക്കുക. മിശ്രിതം ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസുചെയ്യുക. കട്ടയായ ശേഷം ഉഒയോഗിക്കാം.
എന്നാല്‍, മഞ്ഞള്‍ ഐസ് ക്യൂബ് മുഖത്ത് ഉപയോഗിക്കുന്നതിനു മുന്‍പ് ണിങ്ങളുടെ കൈയുടെ പിൻഭാഗത്ത് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് ഉചിതമാണ്. മഞ്ഞള്‍ ഐസ് ക്യൂബ് കൈയുടെ പിൻഭാഗത്ത് മൃദുവായി മസാജ് ചെയ്യുക, അത് ഉണങ്ങാൻ കുറച്ച് മിനിറ്റ് കാത്തിരിക്കുക. മഞ്ഞൾ ക്യൂബ് നിങ്ങളുടെ ചർമ്മത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ദീർഘകാലം നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതാക്കി നിലനിര്‍ത്താന്‍ ഐസ് ക്യൂബ് ഉപയോഗിച്ചുള്ള ചർമ്മസംരക്ഷണം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...