Lizards: നമ്മുടെയൊക്കെ വീടുകളില്‍ സാധാരണ കാണാറുള്ള ഒരു ഇഴജന്തുവാണ് പല്ലി. വീട് എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും ഇവ കടന്നുകൂടും എന്ന് നമുക്കറിയാം.
കണ്ടാല്‍ അറപ്പ് തോന്നുന്ന ഇവ മനുഷ്യരെ കണ്ടാല്‍ ഓടിമറയുമെങ്കിലും വീട്ടില്‍ ഇവയെ കാണുന്നത് അത്ര നല്ലതല്ല. ഈ അരോചകമായ ഇഴജന്തുവിനെ കണ്ട് ഭയക്കുന്നവരും ഏറെയാണ്...
നിങ്ങളുടെ വീട്ടില്‍ പല്ലികളെ കാണാറുണ്ടോ? എങ്കില്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമതായി അവ പെരുകാതെ ശ്രദ്ധിക്കണം. പല്ലിയുടെ പ്രജനനത്തിന് അനുയോജ്യമായ രണ്ട് ഘടകങ്ങളാണ് ചൂടും ഈർപ്പവും. ഈ അത്തരം കാലാവസ്ഥയില്‍ ഏറെ ശ്രദ്ധിക്കണം.
പല്ലികളെ വീട്ടില്‍ നിന്നും എങ്ങിനെ തുരത്താം എന്നതിനെപ്പറ്റി ആലോചിച്ചിട്ടുണ്ടോ? ചില എളുപ്പ വഴികള്‍ ഉപയോഗിച്ച് പല്ലികളെ തുരത്താന്‍ സാധിക്കും. പല്ലികളെ തുരത്താന്‍ ചില ഉപായങ്ങള്‍ അറിയാം....
1. മുട്ടത്തോട്
പല്ലികൾക്ക് ദുര്‍ഗന്ധം, പ്രത്യേകിച്ചും മുട്ടയുടെ മണം ഒട്ടും ഇഷ്ടമല്ല എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. അതിനാൽ, പല്ലികൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ മുട്ടത്തോടുകൾ സ്ഥാപിക്കുക. ഇത് കണ്ടാല്‍ പല്ലികള്‍ തനിയെ ഓടിപ്പോകും.
2. കാപ്പിയും പുകയിലയും
പല്ലികളെ അകറ്റാൻ കാപ്പിപ്പൊടിയും സഹായിയ്ക്കും. പുകയിലയും കാപ്പിപ്പൊടിയും കലർത്തിയ ലായനി ഉണ്ടാക്കി പല്ലികൾ കാണപ്പെടുന്ന സ്ഥലങ്ങളില്‍ തളിയ്ക്കുക. പിന്നെ പല്ലിയുടെ പൊടിപോലും കാണില്ല.
3. വെളുത്തുള്ളി, ഉള്ളി
വെളുത്തുള്ളി അല്ലികളും ഉള്ളി കഷ്ണങ്ങളും പല്ലിയുടെ സാന്നിധ്യം കാണപ്പെടുന്ന സ്ഥലത്ത് ഇടാം. ഇവ രണ്ടും കൂടിച്ചേരുന്നത് പല്ലികളെ തടയും. ഇത് കൂടാതെ ഉള്ളിയും വെളുത്തുള്ളിയും ചേർത്ത ലായനി ഉണ്ടാക്കി സ്പ്രേ ആയി ഉപയോഗിക്കുകയുമാവാം.
4. കർപ്പൂരം
പല്ലികളെ തുരത്താന്‍ കർപ്പൂരം നല്ലതാണ്. ഇതിനായി വീടിന്‍റെ എല്ലാ മൂലകളിലും കർപ്പൂരം വയ്ക്കുക. കർപ്പൂരം പല്ലികളെ അകറ്റും.
5. മയിൽപ്പീലി
മയിലുകൾ പല്ലികളെ തിന്നുന്നു, അതിനാൽ പല്ലികൾ അവയുടെ തൂവലിന്‍റെ ഗന്ധത്തിൽ നിന്ന് ഓടിപ്പോകുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത് ഏറെകാലം പ്രവർത്തിക്കില്ല, കാരണം, ദിവസങ്ങള്‍ കഴിയുമ്പോള്‍ ഒരു പക്ഷേ തൂവലിന്‍റെ ഗന്ധം കുറയുന്നതുതന്നെ കാരണം.
6. നാഫ്താലിൻ ഗുളികകള്‍
പല്ലികളിൽ നിന്ന് മുക്തി നേടാൻ നിങ്ങൾക്ക് 1-2 നാഫ്താലിൻ ഗുളികകള്‍ മാത്രമേ ആവശ്യമുള്ളൂ. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ വീടിന്‍റെ മൂലകളിൽ ഈ ഗുളികകള്‍ ഇടുക. പല്ലി കാണപ്പെടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നാഫ്താലിൻ ഗുളികകള്‍ ഇടുഅക്. പല്ലി ഓടിപ്പോകും.
7. ചുവന്ന മുളകുപൊടിയും കുരുമുളകും
കുറച്ച് ചുവന്ന മുളകുപൊടിയും കുരുമുളക് പൊടിയും തുല്യ അളവിൽ എടുക്കുക. ഇവ അല്പം വെള്ളത്തിൽ കലർത്തി വീടിന്‍റെ കോണുകളിലും ജനലുകളിലും വാതിലുകളിലും മറ്റും തളിക്കുക. അതായത് പല്ലിയുടെ വഴികളില്‍ ഇവ തളിച്ചിരിയ്ക്കണം. ഈ മിശ്രിതത്തിന്‍റെ രൂക്ഷഗന്ധം പല്ലികളെ അകറ്റും.
വീടിനുള്ളിലെ ഈർപ്പവും ചൂടുമുള്ള സ്ഥലങ്ങളില്‍ പല്ലി പ്രജനനം നടത്താന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, ഇത്തരം സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. കൃത്യമായ ഇടവേളകളില്‍ ഈ സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...