ചുമ, ശ്വസന പ്രശ്നങ്ങൾ തുടങ്ങി മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങൾ വർധിച്ചുവരികയാണ്. ഇത് കാലക്രമേണ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതിലേക്ക് നയിക്കുന്നു. വർഷങ്ങളായി ശ്വാസകോശത്തിന്റെ ആരോഗ്യം കുറഞ്ഞുവരുന്നത് പ്രധാനമായും ഉദാസീനമായ ജീവിതശൈലിയും മലിനീകരണവും മൂലമാണ്.
കുട്ടികൾക്ക് ചെറുപ്രായം മുതൽ തന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും മലിനീകരണം മൂലമാണ്. ശ്വാസകോശത്തിന്റെ ആരോഗ്യം മികച്ചതാക്കേണ്ടതും ശ്വാസകോശത്തെ വിഷമുക്തമാക്കേണ്ടതും പ്രധാനമാണ്. ശ്വാസകോശാരോഗ്യം വർധിപ്പിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു.
നമ്മൾ എന്താണ് കഴിക്കുന്നത്, എപ്പോൾ, എങ്ങനെയാണ് കഴിക്കുന്നത് എന്നതെല്ലാം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. അതിനാൽ, ഉന്മേഷദായകവും ആരോഗ്യകരവുമായ ചില പാനീയങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് ഗുണം ചെയ്യും. ശ്വാസകോശം സ്വാഭാവികമായി ശുദ്ധീകരിക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഇരട്ടിമധുരം ചായ: ഇത് സാധാരണയായി മഞ്ഞുകാലത്താണ് ഉണ്ടാക്കുന്നത്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കാൻ മികച്ചതാണ്. ജലദോഷം, ചുമ, പനി എന്നിവയ്ക്കുള്ള നല്ലൊരു വീട്ടുവൈദ്യമാണ് ഇരട്ടിമധുരം ചായ.
ALSO READ: World Rabies Day 2023: ലോക റാബിസ് ദിനം; ചരിത്രം, പ്രാധാന്യം, പ്രമേയം എന്നിവ അറിയാം
മഞ്ഞൾ ഇഞ്ചി ചായ: മഞ്ഞളിന് നിരവധി ഔഷധ ഗുണങ്ങളുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള മറ്റൊരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. മഞ്ഞളും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് ശ്വാസകോശത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ നല്ല സംയോജനം നൽകുന്നു.
കാരറ്റ് ജ്യൂസ്: കാരറ്റിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. പഞ്ചസാര രഹിത കാരറ്റ് ജ്യൂസ് ശ്വാസകോശത്തിന് ഗുണം ചെയ്യും. ഇതിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്, ഇത് വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് ശ്വാസകോശത്തിനുള്ള പ്രധാന പോഷകമായി കണക്കാക്കപ്പെടുന്നു. ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കാരറ്റ് ജ്യൂസ് സഹായിക്കുന്നു.
തേനും നാരങ്ങാ വെള്ളവും: ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ പൊതുവെ ചൂടുള്ളതോ ചെറുചൂടുള്ളതോ ആയ വെള്ളം വളരെ ഫലപ്രദമാണ്. തേനും ചെറുനാരങ്ങയും ചേർത്തുണ്ടാക്കുന്ന മിശ്രിതം, ശ്വാസകോശത്തെ ആക്രമിച്ചേക്കാവുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ മികച്ചതാണ്. ഇതിന് ആന്റി ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും.
ബീറ്റ്റൂട്ട്, കാരറ്റ്, ആപ്പിൾ സ്മൂത്തി: ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യം വർധിപ്പിക്കാനും സഹായിക്കുന്ന പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് പച്ചക്കറികൾ. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ നാരുകളാൽ സമ്പന്നമാണ്. ഇത് ശ്വാസകോശത്തെ വിഷമുക്തമാക്കാനും ശ്വസനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പെപ്പർമിന്റ് ടീ: ശ്വാസകോശാരോഗ്യം വർധിപ്പിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മികച്ച പാനീയങ്ങളിൽ ഒന്നാണ് പെപ്പർമിന്റ് ടീ. പെപ്പർമിന്റ് ടീയിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇത് ഒരു ഡീകോംഗെസ്റ്റന്റായി പ്രവർത്തിക്കുന്നു, ശ്വാസകോശത്തിലെ മ്യൂക്കസ് കുറയ്ക്കാനും ശ്വസനം മികച്ചതാക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...