Side Effects of Spicy Foods: ഭക്ഷണത്തില്‍ അധികം എരിവ് ശരീരത്തിന് ആപത്ത്, കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

Side Effects of Spicy Foods:  എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്‌. തുടക്കത്തില്‍ നാം അവഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ പിന്നീട് സൃഷ്ടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്. 

Written by - Zee Malayalam News Desk | Last Updated : Mar 22, 2024, 07:54 PM IST
  • എരിവുള്ള ഭക്ഷണം അല്ലെങ്കില്‍ മസാലയാദങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് തീർച്ചയായും നമുക്ക് സംതൃപ്തി നല്‍കും എന്നാല്‍, ഇത് വരുത്തി വയ്ക്കുന്ന ദോഷവും ചെറുതല്ല
Side Effects of Spicy Foods: ഭക്ഷണത്തില്‍ അധികം എരിവ് ശരീരത്തിന് ആപത്ത്, കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

Side Effects of Spicy Foods: ഇന്ത്യന്‍ വിഭവങ്ങളില്‍ നമുക്കറിയാം, എരിവും മസാലയും  ഇല്ലെങ്കില്‍ രുചി അപൂർണ്ണമാണെന്ന് കരുതുന്നവരാണ് അധികവും. ഭക്ഷണത്തിന്‍റെ രുചി വര്‍ദ്ധി പ്പിക്കാനായി പല തരത്തിലുള്ള മസാലകള്‍ പരീക്ഷിക്കുന്നവരും ഏറെയാണ്‌. 

Also Read:  Solar Eclipse 2024: ഹോളിയ്ക്ക് 15 ദിവസത്തിന് ശേഷം സൂര്യഗ്രഹണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  
 
എന്നാല്‍, എരിവുള്ള ഭക്ഷണം അല്ലെങ്കില്‍ മസാലയാദങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് തീർച്ചയായും നമുക്ക് സംതൃപ്തി നല്‍കും എന്നാല്‍, ഇത് വരുത്തി വയ്ക്കുന്ന ദോഷവും ചെറുതല്ല. അതായത്, തുടര്‍ച്ചയായി എരിവും മസാലയും അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത്  ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിലാല്‍ ഏറെ എരിവും മസാലയും അടങ്ങിയ ഭക്ഷണങ്ങള്‍ തുടര്‍ച്ചയായി കഴിച്ച് ആരോഗ്യം മോശമാക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.  

Also Read:  Weekly Horoscope: തുലാം, വൃശ്ചികം രാശിക്കാർക്ക് തൊഴിൽ രംഗത്ത്‌ ഉയർച്ച, ഈ രാശിക്കാർക്ക് ഈ ആഴ്ച വന്‍ സാമ്പത്തിക നേട്ടം!!     

ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് അമിതമായ എരിവുള്ള ഭക്ഷണങ്ങൾ അധികം കഴിയ്ക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. എരിവുള്ള ഭക്ഷണങ്ങൾ അന്നനാളം, ആമാശയം, ചെറുകുടൽ, വൻകുടൽ എന്നിവയിലൂടെ കടന്നു പോകുമ്പോൾ തീഷ്ണത മൂലം ആന്തരികാവയവങ്ങൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്‌. തുടക്കത്തില്‍ നാം അവഗണിക്കുന്ന ഈ പ്രശ്നങ്ങള്‍ പിന്നീട് സൃഷ്ടിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്. വളരെ എരിവുള്ള ഭക്ഷണം  തുടര്‍ച്ചയായി കഴിക്കുന്നതിന്‍റെ ദോഷങ്ങൾ എന്തെല്ലാം? 

1. ദഹന പ്രശ്നങ്ങൾ

എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാക്കും. അമിതമായ എരിവുള്ള ഭക്ഷണം അസിഡിറ്റി, എരിച്ചില്‍, ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ദഹന പ്രക്രിയയെ സാരമായി ബാധിക്കും.  

2. കുടലിന്‍റെ ആരോഗ്യത്തിന് കോട്ടം സംഭവിക്കും 

മെച്ചപ്പെട്ട ദഹനത്തിന് കുടലിന്‍റെ ആരോഗ്യം പ്രധാനമാണ്, പലപ്പോഴും അധികം മസാല നിറഞ്ഞ ഭക്ഷണം അധികമായി കഴിക്കുന്നവര്‍ക്ക് കുടലിൽ അൾസർ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.  നാം മസാലകളില്‍ ഉപയോഗിക്കുന്ന പല സുഗന്ധദ്രവ്യങ്ങളും അധികമായി കഴ്യ്ക്കുന്നത് ദോഷം ചെയ്യും.  

3. ഉയർന്ന രക്തസമ്മർദ്ദം

മസാലകൾ നിറഞ്ഞ ഭക്ഷണത്തിന് രുചി കൂട്ടാനായി ഉപ്പ് അമിതമായ തോതില്‍ ഉപയോഗിക്കാറുണ്ട്.  കൂടാതെ അതിൽ ഉയർന്ന അളവിൽ എണ്ണയും അടങ്ങിയിരിയ്ക്കും. ഇത് ശരീരത്തില്‍ കൊളസ്ട്രോൾ വർദ്ധിപ്പിക്കാന്‍ ഇടയാക്കും. ഇത് പിന്നീട് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകുന്നു. ഉയർന്ന ബിപി   ഹൃദ്രോഗങ്ങൾക്ക് വഴി തെളിക്കും.  

4. പൈൽസ്
 
സ്ഥിരമായി എരിവുള്ള ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് പൈൽസ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രോഗം ബാധിച്ച വ്യക്തിയ്ക്ക് മലവിസർജ്ജന സമയത്ത് രക്തസ്രാവമടക്കം പല പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. 

5. മാനസികാരോഗ്യത്തെ ബാധിക്കുന്നു

വളരെയധികം എരിവുള്ള ഭക്ഷണം കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന  മസാലകളും മുളകും മാനസികാരോഗ്യത്തെ ബാധിക്കും, ഇത് ഉത്കണ്ഠ, ആവേശം, അമിത സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.

 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News