പകൽ സമയത്തും ഉറക്കം തൂങ്ങാറുണ്ടോ? ഇതൊക്കെയാകാം കാരണങ്ങൾ

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുമ്പോൾ അത് ചിലപ്പോൾ നമ്മുടെ ഉറക്കത്തെ ബാധിക്കുകയും പകൽ സമയത്ത് ഉറക്കം തൂങ്ങുന്നതിന് കാരണമാകുകയും ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 15, 2022, 10:55 AM IST
  • പകൽ സമയങ്ങളിൽ ഉറക്കം വന്നാൽ 15-20 മിനിറ്റ് ദൈർഘ്യമുള്ള ചെറിയ നിദ്ര സ്വീകരിക്കുക.
  • നിത്യവും വ്യായാമം ചെയ്യുമ്പോൾ ശരീരവും മനസും ഉന്മേഷത്തോടെയിരിക്കും.
  • ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുക.
പകൽ സമയത്തും ഉറക്കം തൂങ്ങാറുണ്ടോ? ഇതൊക്കെയാകാം കാരണങ്ങൾ

രാത്രിയിൽ നല്ല പോലെ ഉറങ്ങിയിട്ടും പകൽ സമയത്ത് പിന്നെയും ഇരുന്ന് ഉറക്കം തൂങ്ങുന്നവരെ നമ്മൾ മിക്കവാറും കാണാറുണ്ട്. അത് എന്തുകൊണ്ടാകും അങ്ങനെ സംഭവിക്കുക എന്ന് ചിന്തിച്ചിട്ടുണ്ടോ? ശാരീരികവും മാനസികവുമായ ആരോ​ഗ്യം ഇതിന് പ്രധാന കാരണമാണ്. പ്രശ്നങ്ങൾ കണ്ടെത്തി അതിന് വേണ്ട പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം പകൽ സമയത്ത് ഉറക്കം തൂങ്ങുമ്പോൾ തലവേദന, ശരീരവേദന, ഏകാ​ഗ്രത കുറവ്, ഒന്നിനോടും താൽപര്യമില്ലാത്ത അവസ്ഥ അങ്ങനെ നിരവധി പ്രശ്നങ്ങൾ ഇതിലൂടെ സംഭവിക്കാം. 

ശാരീരിക ആരോ​ഗ്യവും മാനസിക ആരോ​ഗ്യവുമാണ് പ്രധാനമായും ഇങ്ങനെ പകൽ സമയത്ത് ഉറക്കം വരുന്നതിന് പ്രധാന കാരണം. മാനസികമായി എന്തെങ്കിലും തരത്തിൽ നമുക്ക് സമ്മർദം ഉണ്ടെങ്കിൽ അത് നമ്മുടെ പ്രവൃത്തികളെയും ബാധിക്കും. 

6 മുതൽ 8 മണിക്കൂർ വരെ ഉറക്കം ഒരു മനുഷ്യന് ആവശ്യമാണ്. അത് കിട്ടാതായാൽ അടുത്ത ദിവസത്തെ നമ്മുടെ പ്രവൃത്തിയെ അത് സാരമായി ബാധിക്കും. കൃത്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വരും. രാത്രി നല്ല ഉറക്കം കിട്ടാൻ വേണ്ട കാര്യങ്ങൾ സ്വീകരിക്കുക. സമ്മർദം കുറയ്ക്കാൻ ശ്രമിക്കുക. വ്യക്തിപരമായ പ്രശ്നങ്ങളോ ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകളോ നിങ്ങളെ അലട്ടുന്നുവെങ്കിൽ അതിന് എത്രയും വേ​ഗം പരിഹാരം കണ്ടെത്തുക. ഈ മാനസിക സമ്മർദം ഉറക്കത്തെ ബാധിക്കുകയും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുമ്പോൾ അത് ചിലപ്പോൾ നമ്മുടെ ഉറക്കത്തെ ബാധിക്കുകയും പകൽ സമയത്ത് ഉറക്കം തൂങ്ങുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതിനാൽ രാത്രിയിൽ മിതമായി ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. അനാവശ്യ ചിന്തകൾ ഒഴിവാക്കുക. 

പകൽ സമയങ്ങളിൽ ഉറക്കം വന്നാൽ 15-20 മിനിറ്റ് ദൈർഘ്യമുള്ള ചെറിയ നിദ്ര സ്വീകരിക്കുക.
നിത്യവും വ്യായാമം ചെയ്യുമ്പോൾ ശരീരവും മനസും ഉന്മേഷത്തോടെയിരിക്കും.
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുക. ശരീരത്തിലെ ജലാംശം നിലനിർത്തുക. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News