കൊളസ്ട്രോൾ: മോശം ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങൾ വർദ്ധിച്ചുവരുന്ന കാലത്ത് ഉയർന്ന കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന രോഗങ്ങളുടെ എണ്ണവും വർധിക്കുകയാണ്. മോശം കൊളസ്ട്രോൾ അഥവാ എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) അളവ് വർധിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് ഗുണം ചെയ്യും.
മോശം കൊളസ്ട്രോളിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ചില പാനീയങ്ങൾ സഹായിക്കും. വിവിധ പഠനങ്ങളിൽ ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നതിന് പ്രകൃതിദത്തമായ പരിഹാര മാർഗങ്ങളാണ് ഇത്. ഈ ആരോഗ്യകരമായ പാനീയങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും. ഇവ ദിനചര്യയുടെ ഭാഗമാക്കാൻ എളുപ്പമാണ്.
രുചികരമായ സിട്രസ് മിശ്രിതങ്ങൾ മുതൽ ഹെർബൽ ടീ വരെയുള്ള ഈ പാനീയങ്ങൾ കൊളസ്ട്രോളിന്റെ അളവിൽ നല്ല സ്വാധീനം ചെലുത്തുമെന്ന് പറയപ്പെടുന്നു. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് പാനീയങ്ങൾ ഏതൊക്കെയാണെന്നും അവയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ടിൽ ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണത്തിലാക്കുന്നതിനും ഇത് മികച്ചതാണ്.
ക്രാൻബെറി ജ്യൂസ്
ക്രാൻബെറികൾ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇത് എച്ച്‌ഡിഎൽ കൊളസ്‌ട്രോൾ (നല്ല കൊളസ്‌ട്രോൾ) അളവ് വർധിപ്പിക്കുകയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ALSO READ: Prediabetes: പ്രീ ഡയബറ്റിസ് എങ്ങനെ കൈകാര്യം ചെയ്യാം? പിന്തുടരേണ്ടത് ഇക്കാര്യങ്ങൾ
ഓറഞ്ച് ജ്യൂസ്
ഓറഞ്ച് ജ്യൂസിൽ ഹെസ്പെരിഡിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവിൽ നല്ല ഫലങ്ങൾ ഉണ്ടാക്കും. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുന്നതിനും ഓറഞ്ച് ജ്യൂസ് നല്ലതാണ്.
നാരങ്ങ നീര്
രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. വിറ്റാമിൻ സിയുടെ അളവ് വർധിപ്പിക്കുന്നതിനും നാരങ്ങ നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തെ മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) കുറയ്ക്കുന്നതിലൂടെ അവ കൊളസ്ട്രോളിന്റെ അളവിൽ നല്ല സ്വാധീനം ചെലുത്തുന്നു. ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു.
ബ്ലാക്ക് ടീ
ഗ്രീൻ ടീ പോലെ, ബ്ലാക്ക് ടീയിലും പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ നിലയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. എന്നാൽ, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്താൻ ശ്രദ്ധിക്കണം.
ഓട്സ് സ്മൂത്തി
ഓട്‌സ്, ബദാം പാൽ, ബെറീസ് എന്നിവ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ്. ഇവ നാരുകളാലും പോഷകങ്ങളാലും സമ്പന്നമാണ്. ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന സ്മൂത്തി ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ നില കൃത്യമായി നിലനിർത്തുന്നതിനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...