കാലിൽ കരുവാളിപ്പ് ഉണ്ടാകുന്നത് കാലിന്റെ ഭംഗി കുറയ്ക്കുന്നതായി ആശങ്കയുണ്ടോ? എല്ലായ്പ്പോഴും ഷൂ മാത്രം ധരിച്ച് പുറത്തിറങ്ങാൻ പലർക്കും സാധിക്കില്ല. അതിനാൽ തന്നെ കാലിൽ പലപ്പോഴും അമിതമായി കരുവാളിപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. കാലിലെ കരുവാളിപ്പ് അകറ്റി സ്വാഭാവിക നിറം ലഭിക്കാനും ചർമ്മം മൃദുലമാകാനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. ഇവ എന്തെല്ലാമാണെന്ന് അറിയാം.
മഞ്ഞൾ-നാരങ്ങ നീര് മിശ്രിതം: ഒരു ടീസ്പൂൺ മഞ്ഞൾ എടുത്ത് ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങ നീര് ചേർക്കുക. ഇത് നല്ലതുപോലെ യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇത് കാലിൽ പുരട്ടി 30 മിനിറ്റ് വിശ്രമിക്കാൻ അനുവദിച്ച ശേഷം കഴുകിക്കളയാം. ഇത്തരത്തിൽ എല്ലാ ദിവസവും ചെയ്യുന്നത് പാദങ്ങളുടെ കരുവാളിപ്പ് മാറാനും നിറം വർധിക്കാനും സഹായിക്കും. പാദത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്ത് ചർമ്മം മിനുസമുള്ളതാക്കാനും ഇത് സഹായിക്കും.
ALSO READ: നെയ്യ് ദഹനത്തിന് മികച്ചത്... കഴിക്കേണ്ടതിങ്ങനെ
വെള്ളരി-തൈര്: രണ്ട് ടേബിൾ സ്പൂൺ വെള്ളരി നീരിലേക്ക് ഒരു ടേബിൽ സ്പൂൺ തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് കാൽപാദത്തിൽ പുരട്ടുക. ഇത് 20 മിനിറ്റ് വിശ്രമിക്കാൻ അനുവദിച്ച ശേഷം കഴുകിക്കളയാം. ഇത് ചർമ്മത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും.
ബേക്കിംഗ് സോഡ-വെള്ളം: ഒരു ടേബിൾസ്പൂൺ ബേക്കിംഗ് സോഡയിൽ രണ്ട് ടേബിൾസ്പൂൺ വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് പേസ്റ്റ് പരുവത്തിൽ ആക്കിയതിന് ശേഷം കാലിൽ പുരട്ടി 15 മിനിറ്റ് വിശ്രമിക്കാൻ അനുവദിക്കുക. ഇതിന് ശേഷം കഴുകിക്കളയാം. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാനും ചർമ്മം തിളക്കമുള്ളതാക്കാനും ഇത് മികച്ചതാണ്.
പഞ്ചസാര-വെളിച്ചെണ്ണ: ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ അര ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. ഇത് കാലിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. ഇത് ചർമ്മത്തിൽ നിന്ന് മൃതകോശങ്ങളെ നീക്കം ചെയ്യാൻ മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം നൽകുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.