Covid Virus: ലോകത്തേക്ക് കോവിഡ് എത്തിയിട്ട് രണ്ട് വർഷം കഴിയുന്നു. ഇതിനിടയിൽ വേരിയൻറുകളുടെ മാറ്റത്തിനനുസരിച്ച് രോഗത്തിലും രോഗ വ്യാപനത്തിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തുടക്കത്തിൽ പനി, ചുമ അല്ലെങ്കിൽ മണമോ രുചിയോ നഷ്ടപ്പെടുക, തൊണ്ടയിലെ വീക്കം, മൂക്കൊലിപ്പ് അല്ലെങ്കിൽ തലവേദന എന്നിവയൊക്കെയും ലക്ഷണങ്ങൾ
ആയിരുന്നെങ്കിൽ ചർമ്മത്തിൽ മുറിവുകൾ, മുടി കൊഴിച്ചിൽ, കേൾവിക്കുറവ് എന്നിവ അടക്കം നിരവധി പുതിയ ലക്ഷണങ്ങൾ കോവിഡിൽ ബാധിതരിൽ പുതിയതായി കാണുന്നുണ്ട്.
1) ത്വക്കിൽ മുറിവുകൾ
2021-ൽ ബ്രിട്ടനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അഞ്ച് കോവിഡ് രോഗികളിൽ ഒരാൾക്ക് ചർമ്മത്തിൽ ചില പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചില ആളുകൾക്ക് ഇത് തൊലിപ്പുറത്തെ ചുണങ്ങായോ,തടിപ്പുകളായോ കണ്ടേക്കാം. ഇത് ചിലപ്പോൾ മുറിവുകൾ ആയും മാറിയേക്കാം. ചർമ്മത്തിൽ ത്തുന്നതു പോലെയോ പുകച്ചിലോ അല്ലെങ്കിൽ വേദനയോ ഉണ്ടെങ്കിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണം.
2) നഖങ്ങളിൽ മാറ്റങ്ങൾ
കോവിഡ് ബാധിതർക്ക് തങ്ങളുടെ നഖങ്ങളിലൂടെയാണ് ശരീരത്തിലെ മാറ്റങ്ങൾ അറിയാൻ കഴിയുക. അസുഖ ബാധിതരയാൽ നഖങ്ങളുടെ വളർച്ചയിൽ താൽക്കാലിക തടസ്സം ഉണ്ടായേക്കാം. നഖങ്ങളിൽ ചിലപ്പോൾ ഇതിൻറെ ഭാഗമായി തിരശ്ചീനമായ രേഖകൾ പ്രത്യക്ഷപ്പെടും. നഖത്തിന് താഴെയുള്ള ചർമ്മത്തിൽ പ്രോട്ടീന്റെ പ്രശ്നം മൂലം തിരശ്ചീനമായി വെളുത്ത വരകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കോവിഡ് രോഗികളിൽ കുറഞ്ഞത് 2 ശതമാനം പേരിലെങ്കിലും പ്രശ്നങ്ങളുണ്ടാവും.
3) മുടി കൊഴിച്ചിൽ
മുടി കൊഴിച്ചിൽ കോവിഡിൻറെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. കോവിഡ് ബാധിതരായ 6,000 ത്തോളം ആളുകളിൽ നടത്തിയ പഠനത്തിൽ 48 ശതമാനം ആളുകളിലും കോവിഡ് ബാധക്ക് ശേഷം മുടികൊഴിച്ചിൽ സാധാരണമാണ്. ഗുരുതര രോഗബാധിതരിൽ ഇത് കൂടുതൽ കാലം നീണ്ടുനിൽക്കും.
4) കേൾവിക്കുറവ്
കോവിഡ് ബാധിതരായ ഏകദേശം 560 പേരിൽ നടത്തിയ പഠനത്തിൽ 3.1 ശതമാനം രോഗികളിലും കോവിഡിന് ശേഷം കേൾവിശക്തി നഷ്ടപ്പെട്ടതായും 4.5 ശതമാനം പേർക്ക് മറ്റ് രോഗങ്ങൾ പിടിപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...