തെറ്റായ ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കാരണം ഇന്ന് നിരവധിയാളുകളാണ് കൊളസ്‌ട്രോൾ പ്രശ്‌നം നേരിടുന്നത്. കൊളസ്ട്രോൾ ഇന്ന് ആളുകൾക്കിടയിൽ ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു. ഹൃദയധമനികളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ അപകടകരമായ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ശരീരത്തിൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ പലരും മരുന്നുകൾ കഴിക്കാറുണ്ട്. ഇതിനൊപ്പം പലതരം വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതും ഗുണം ചെയ്യും. ചില ജ്യൂസുകൾക്ക് കൊളസ്ട്രോൾ കത്തിച്ചുകളയാൻ കഴിയും. ഇവ ഹൃദയധമനികളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പും അഴുക്കുമെല്ലാം ഇല്ലാതാക്കി ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും ഹൃദയത്തെ സംരക്ഷിക്കും.
ALSO READ: സൂക്ഷിക്കുക! ഈ ഏഴ് ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും
ബീറ്റ്‌റൂട്ട് ജ്യൂസ്: ശരീരത്തിലെ അഴുക്കും ഞരമ്പുകളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളും നീക്കാൻ ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ആരോഗ്യകരമായ ഈ ജ്യൂസ് കൊളസ്ട്രോൾ കുറയ്ക്കാൻ വളരെ ഫലപ്രദമാണ്.
ഓറഞ്ച് ജ്യൂസ്: കൊളസ്‌ട്രോൾ പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കാം. ശരീരത്തിലെ കൊഴുപ്പും അഴുക്കും നീക്കം ചെയ്യാൻ ഓറഞ്ച് സഹായിക്കുന്നു. കൂടാതെ, കണ്ണുകൾക്ക് ഓറഞ്ച് വളരെ ഗുണം ചെയ്യുന്നതായാണ് കണക്കാക്കപ്പെടുന്നത്.
മാതള നാരങ്ങ ജ്യൂസ്: എന്നും രാവിലെ മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ദിവസവും ഒരു ഗ്ലാസ് മാതള നാരങ്ങാ ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. അതിനാൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ മാതള നാരങ്ങ ജ്യൂസ് ഉൾപ്പെടുത്താൻ ശ്രമിക്കുക.
തക്കാളി ജ്യൂസ്: ഗുരുതരമായ പല രോഗങ്ങളിൽ നിന്നും ആശ്വാസം നൽകാൻ തക്കാളിക്ക് കഴിവുണ്ടെന്നാണ് ആയുർവേദത്തിൽ പറയുന്നത്. കൊളസ്‌ട്രോൾ പ്രശ്‌നം പരിഹരിക്കാൻ കഴിവുള്ള തക്കാളി ജ്യൂസ് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
ചിയാ സീഡ്സ്: കൊളസ്ട്രോൾ രോഗികൾക്ക് ചിയാ സീഡ്സ് മികച്ച ഒരു പ്രതിവിധിയാണ്. ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാൻ ഇത് നിങ്ങളെ വളരെയധികം സഹായിക്കും. ചിയാ സീഡ്സ് വെള്ളം ദിവസവും കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വൈദ്യോപദേശം തേടേണ്ടതാണ്. ഈ വിവരങ്ങൾക്ക് സീ മലയാളം ന്യൂസ് ഉത്തരവാദിയല്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.