Ulcer: വിശപ്പില്ലായ്മയും നെഞ്ചെരിച്ചിലും ഉണ്ടോ? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; അൾസറിന്റെ സൂചനയാകാം

ഡൂവോഡിനൽ അൾസറാണ് കൂടുതലും കാണപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2022, 12:31 PM IST
  • വിശപ്പില്ലായ്മ, വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഉറങ്ങുന്ന സമയത്ത് വയറിൽ വേദന അനുഭവപ്പെടുക തുടങ്ങിയവ അൾസറിന്റെ ലക്ഷണങ്ങളാണ്
  • അൾസർ മൂലമുണ്ടാകുന്ന വേദന അൾസറിന്റെ കാഠിന്യത്തെയും സൂചിപ്പിക്കുന്നു
  • വയറിന്റെ മേൽഭാ​ഗത്ത് വേദന അനുഭവപ്പെടുന്നതാണ് സാധാരണയായി അൾസറിന്റെ ലക്ഷമായി കാണപ്പെടാറുള്ളത്
  • ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകളോളം വേദന നീണ്ടുനിൽക്കും
Ulcer: വിശപ്പില്ലായ്മയും നെഞ്ചെരിച്ചിലും ഉണ്ടോ? ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്; അൾസറിന്റെ സൂചനയാകാം

മ്യൂക്കോസയിൽ ഉണ്ടാകുന്ന പദാർഥങ്ങളുടെ ഉത്പാദനക്കുറവോ കൂടുതലോ ആണ് അൾസർ ഉണ്ടാക്കുന്നത്. കുടലിൽ വിള്ളലുണ്ടാകുന്ന അവസ്ഥയാണിത്. ആമാശയത്തിലെ മ്യൂക്കോസ എന്ന ആവരണം രണ്ട് തരം ക്ഷാര​ഗുണമുള്ള പദാർഥങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. മ്യൂക്കസ്, ബൈ കാർബണേറ്റ് എന്നിവയാണവ. ഈ പദാർഥങ്ങൾ ഹെഡ്രോ ക്ലോറിക് ആസിഡിനെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നു. ​ഗ്യാസ്ട്രിക് അൾസർ അഥവാ ആമാശയത്തിലെ അൾസർ, ഡൂവോഡിനൽ അഥവാ ചെറുകുടലിന്റെ ആദ്യഭാ​ഗത്ത് ഉണ്ടാകുന്ന അൾസർ എന്നിവയാണ് സാധാരണയായി വയറിൽ കണ്ട് വരുന്ന രണ്ട് തരം അൾസറുകൾ. ഡൂവോഡിനൽ അൾസറാണ് കൂടുതലും കാണപ്പെടുന്നത്.

അൾസറിന്റെ ലക്ഷണങ്ങൾ: വിശപ്പില്ലായ്മ, വയറ്റിൽ എരിച്ചിൽ അനുഭവപ്പെടുക, നെഞ്ചെരിച്ചിൽ, ദഹനക്കേട്, ഉറങ്ങുന്ന സമയത്ത് വയറിൽ വേദന അനുഭവപ്പെടുക തുടങ്ങിയവ അൾസറിന്റെ ലക്ഷണങ്ങളാണ്. അൾസർ മൂലമുണ്ടാകുന്ന വേദന അൾസറിന്റെ കാഠിന്യത്തെയും സൂചിപ്പിക്കുന്നു. വയറിന്റെ മേൽഭാ​ഗത്ത് വേദന അനുഭവപ്പെടുന്നതാണ് സാധാരണയായി അൾസറിന്റെ ലക്ഷമായി കാണപ്പെടാറുള്ളത്. ഏതാനും മിനിറ്റുകൾ അല്ലെങ്കിൽ ചിലപ്പോൾ മണിക്കൂറുകളോളം വേദന നീണ്ടുനിൽക്കും. ചില സന്ദർഭങ്ങളിൽ വേദന അത്ര പ്രകടമാകില്ലെങ്കിലും, ചിലപ്പോൾ വേദന കഠിനമായിരിക്കും.

അൾസർ എങ്ങനെ കണ്ടെത്താം: അൾസർ നിർണ്ണയിക്കാൻ മെഡിക്കൽ പരിശോധന നടത്തേണ്ടതുണ്ട്. അൾസറിന്റെ ലക്ഷണങ്ങൾ കാണപ്പെടുകയാണെങ്കിൽ എൻഡോസ്കോപ്പി പരിശോധന നടത്തണം. അൾസർ തിരിച്ചറിഞ്ഞാൽ ആസിഡ് ഉത്പാദനം കുറയ്ക്കാനുള്ള മരുന്നുകളിലൂടെ ചികിത്സ ആരംഭിക്കണം. ചികിത്സയോടൊപ്പം തന്നെ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളാണ് മദ്യപാനം ഉപേക്ഷിക്കുക, എരിവുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക എന്നിവ. അൾസറിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ആരോ​ഗ്യക്രമീകരണങ്ങളും മരുന്നുകളും പിന്തുടരുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News