Optical illusion: യഥാർത്ഥ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും നമ്മുടെ മനസ്സിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ കാണിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ. നമ്മുടെ മസ്തിഷ്ക്കത്തെ ആശയക്കുഴപ്പത്തിലാക്കുന്ന ഇത്തരം നിരവധി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ഇപ്പോൾ ട്രെൻഡിങ് ആണ്. കാഴ്ചക്കാർക്ക് കൗതുകം ഉണ്ടാക്കുന്ന ഈ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇത്തരം ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താൻ എല്ലാവർക്കും ഒരു കൗതുകം ഉണ്ടാകും. നമ്മൾ കാണുന്നത് യാഥാർത്ഥ്യമാണെന്ന് ഇത്തരം ചിത്രങ്ങൾ നമ്മെ വിശ്വസിപ്പിക്കുന്നു. എന്നാൽ പലപ്പോഴും അത് അങ്ങനെയല്ല. മനുഷ്യ മസ്തിഷ്കത്തിന്റെ ധാരണയുടെ അളവ് വിലയിരുത്താൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു.
മനസ്സിനെ വളച്ചൊടിക്കുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഒരു പ്രത്യേക ചിത്രവുമായി ഇടപഴകുമ്പോൾ നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാക്കാൻ ഇവ ശാസ്ത്രജ്ഞരെ സഹായിക്കുന്നു. സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്ത് പോകുമ്പോൾ ഇത്തരത്തിൽ നിരവധി ഒപ്റ്റിക്കൽ ഇല്യൂഷനുകളും ബ്രെയിൻ ടീസറുകളും നമുക്ക് കാണാൻ കഴിയും. ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയാത്ത കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കിയാല്‍ ഇത്തരം ചിത്രങ്ങളില്‍ കാണാനാവും. ഉത്തരം കണ്ടെത്താന്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്.
രസകരമായ ഗെയിമുകളും പസിലുകളും പരിഹരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഈ ബ്രെയിൻ ടീസർ നിങ്ങൽക്കുവേണ്ടിയുള്ളതാണ്. വെല്ലുവിളി ഏറെയുള്ള ഒരു ചിത്രമാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇവിടെ നൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു തെറ്റുണ്ട്. അത് ഏഴ് സെക്കൻഡിനുള്ളിൽ കണ്ടെത്തുകയെന്നതാണ് ഇന്നത്തെ വെല്ലുവിളി. ചിത്രത്തിൽ ഒരു പെൺകുട്ടിയുടെ കയ്യിൽ വാച്ച് കെട്ടിയിരിക്കുന്നത് കാണാൻ സാധിക്കും. പെൺകുട്ടിയുടെ വലതുകയ്യിലാണ് വാച്ച് കെട്ടിയിരിക്കുന്നത്. ഇനി ശ്രദ്ധാപൂർവ്വം നോക്കിയിട്ട് അതിലെ തെറ്റ് എന്താണെന്ന് കണ്ടുപിടിക്കൂ.
Read More: Optical Illusion: ഈ ചിത്രത്തിൽ ഒരു യുവതിയുണ്ട്, മൂന്ന് സെക്കൻഡിനുള്ളിൽ കണ്ടെത്താൻ സാധിക്കുമോ?
ഉത്തരം കിട്ടിയോ? ഇല്ലെങ്കിൽ ഒരു സൂചന നൽകാം. ചിത്രത്തിൽ തന്നിരിക്കുന്ന വാച്ചിൽ ശ്രദ്ധിച്ച് നോക്കണം. വാച്ചിലാണ് തെറ്റുള്ളത്.
ഉത്തരം കണ്ടെത്തിയവർക്ക് അഭിനന്ദനങ്ങൾ. കണ്ടെത്താൻ കഴിയാത്തവർക്ക് വേണ്ടി ഉത്തരം ഇവിടെ കൊടുക്കുന്നു. റിസ്റ്റ് വാച്ചുകളിൽ സമയം സെറ്റ് ചെയ്യുന്നതിനുള്ള അഡ്ജസ്റ്റ്മെന്റ് പിൻ എപ്പോഴും വലത് വശത്തായിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഈ ചിത്രത്തിലുള്ള വാച്ചിൽ അഡ്ജസ്റ്റ്മെന്റ് പിൻ ഇടത് വശത്താണ് നൽകിയിരിക്കുന്നത്. റിസ്റ്റ് വാച്ചിൽ പിൻ തെറ്റായി സ്ഥാപിച്ചിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലെ തെറ്റ്. ചുവടെ നൽകിയിരിക്കുന്ന ചിത്രം കൂടി നോക്കുക.
ഒപ്റ്റിക്കൽ ഇല്യൂഷനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളുടെ ഏറ്റവും പുതിയ ക്രെയ്സ്. ഇത്തരം ചിത്രങ്ങളിലെ വെല്ലുവിളികൾ ഏറ്റെടുത്ത് അത് പരിഹരിക്കുക എന്നത് വളരെ രസകരവും ആകർഷകവുമായ കാര്യമാണ്. ഒരുപാട് പേർക്ക് ഒപ്റ്റിക്കൽ ഇല്യൂഷൻ ചലഞ്ചുകൾ ഏറ്റെടുക്കാൻ വലിയ ഇഷ്ടമാണ്. ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഗവേഷണ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നവയാണ്. മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ഉപയോഗിക്കുന്നു. ഇവ നമ്മുടെ മസ്തിഷ്കത്തെയും കണ്ണിനെയും മൂർച്ച കൂട്ടുന്നതിലൂടെ നമ്മുടെ നിരീക്ഷണ കഴിവുകൾ വർധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സമീപകാലത്തായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾക്ക് ജനപ്രീതി ഏറുകയാണ്. നമ്മുടെ സ്വഭാവത്തെക്കുറിച്ച് പോലും വളരെ രസകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്താൻ ഈ ചിത്രങ്ങൾക്ക് കഴിയും. നമ്മുടെ മസ്തിഷ്ക്കത്തിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴായി കാണാറുണ്ട്. ഒപ്റ്റിക്കൽ ഇല്യൂഷൻ അഥവാ വിഷ്വൽ ഇല്യൂഷൻ എന്നാണ് ഇത്തരം ചിത്രങ്ങളെ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...