ഭക്ഷണത്തിൽ നിന്ന് കാത്സ്യം ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. ഒരാളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിന് വിറ്റാമിൻ ഡി പ്രധാനമാണ്. ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലാത്തത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.
നാഡീവ്യൂഹം, മസ്കുലോസ്കലെറ്റൽ സിസ്റ്റം, രോഗപ്രതിരോധ സംവിധാനം എന്നിവയിലും വിറ്റാമിൻ ഡി പങ്ക് വഹിക്കുന്നു. മുതിർന്നവരിൽ വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങൾ ക്ഷീണം, അസ്ഥി വേദന, മുടി കൊഴിച്ചിൽ, പേശി ബലഹീനത, പേശി വേദന എന്നിവയും വിഷാദം പോലെയുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങളുമാണ്.
വിറ്റാമിൻ ഡിയുടെ കുറവിന് രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. ഭക്ഷണത്തിലൂടെയും അല്ലെങ്കിൽ സൂര്യപ്രകാശം വഴിയും വേണ്ടത്ര വിറ്റാമിൻ ഡി ലഭിക്കുന്നില്ല. രണ്ട് ശരീരം വിറ്റാമിൻ ഡി ശരിയായി ആഗിരണം ചെയ്യുന്നില്ല. വിറ്റാമിൻ ഡി കുറയുന്നത് ശരീരത്തിൽ വിവിധ അവസ്ഥകൾക്ക് കാരണമാകും.
ALSO READ: ചീര കഴിച്ച് തടി കുറയ്ക്കാം... നിരവധിയാണ് ആരോഗ്യ ഗുണങ്ങൾ
വിറ്റാമിൻ ഡിയുടെ കുറവ് എല്ലുകളുടെ വൈകല്യങ്ങളിലേക്കും ഇടയ്ക്കിടെയുള്ള അസുഖങ്ങൾ അല്ലെങ്കിൽ അണുബാധകൾ, ക്ഷീണം, അസ്ഥി വേദന, വിഷാദം, മുറിവുകൾ ഉണങ്ങാൻ അധികസമയം എന്നിവയിലേക്ക് നയിച്ചേക്കാം.
വിറ്റാമിൻ ഡിയുടെ ഏറ്റവും മികച്ച ഭക്ഷണ സ്രോതസ്സുകൾ കോഡ് ലിവർ ഓയിൽ, സാൽമൺ, വാൾഫിഷ്, ട്യൂണ ഫിഷ്, ഓറഞ്ച് ജ്യൂസ്, പാൽ ഉത്പന്നങ്ങൾ, മത്തി, മുട്ടയുടെ മഞ്ഞക്കരു, ചീസ്, ബീഫ് കരൾ, ചിലതരം കൂൺ എന്നിവയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.