Weight Loss Tip : വണ്ണം കുറയാൻ വഴുതനങ്ങ കഴിച്ചാൽ മതി; വഴുതനയ്ക്ക് ഗുണങ്ങൾ ഏറെയാണ്

വഴുതനങ്ങയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കലോറി വളരെ കുറവുമാണ്. 

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 05:27 PM IST
  • വണ്ണം കുറയ്ക്കുന്നത് മുതൽ ശരീരത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വരെ പഴങ്ങളും പച്ചക്കറികളും സഹായിക്കാറുണ്ട്.
  • ഇത്തരത്തിൽ വഴുതനങ്ങ കഴിക്കുന്നതും ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
  • കൂടാതെ പോഷകസമൃദ്ധമായ ഒരു പച്ചക്കറി കൂടിയാണ് വഴുതനങ്ങ.
  • വഴുതനങ്ങയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കലോറികൾ വളരെ കുറവുമാണ്.
  Weight Loss Tip : വണ്ണം കുറയാൻ വഴുതനങ്ങ കഴിച്ചാൽ മതി; വഴുതനയ്ക്ക് ഗുണങ്ങൾ ഏറെയാണ്

പഴങ്ങളൂം പച്ചക്കറികളും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. വണ്ണം കുറയ്ക്കുന്നത് മുതൽ ശരീരത്തിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വരെ പഴങ്ങളും പച്ചക്കറികളും സഹായിക്കാറുണ്ട്. ഇത്തരത്തിൽ വഴുതനങ്ങ കഴിക്കുന്നതും ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കൂടാതെ പോഷകസമൃദ്ധമായ ഒരു പച്ചക്കറി കൂടിയാണ് വഴുതനങ്ങ. വഴുതനങ്ങയുടെ ഗുണങ്ങൾ എന്തൊക്കെ?

വണ്ണം കുറയ്ക്കും

വഴുതനങ്ങയിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. മാത്രമല്ല കലോറികൾ വളരെ കുറവുമാണ്. ഫൈബറുകൾ വളരെ പത്തുക മാത്രമേ ദഹിക്കൂ. അതിനാൽ തന്നെ ഫൈബറുകൾ ഒരുപാടുള്ള ഭക്ഷണം കഴിക്കുന്നത് കൂടുതൽ നേരം വയറ് നിറഞ്ഞതായി തോന്നാൻ സഹായിക്കും. മാത്രമല്ല ശരീരത്തിലേക്ക് എത്തുന്ന കലോറിയുടെ അളവ് വളരെയധികം കുറയ്ക്കുകയും ചെയ്യും.

ALSO READ: Diabetes: പ്രമേഹരോ​ഗികൾ നേരിടുന്ന ചർമപ്രശ്നങ്ങൾക്ക് ആയുർവേദ പരിഹാരം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ധാരാളം മെറ്റബോളിറ്റുകൾ അടങ്ങിയിട്ടുണ്ട്

  സെക്കണ്ടറി മെറ്റാബോളിറ്റുകളായ ഗ്ലൈക്കോൾ-ആൽക്കലോയിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവ വഴുതനങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ വഴുതനങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ALSO READ: Lassa Fever : ലസ്സ ഫീവർ ലോകത്തെ ആശങ്കയിലാക്കുന്നു; ലക്ഷണങ്ങൾ എന്തൊക്കെ, ചികിത്സ തുടങ്ങി അറിയേണ്ടതെല്ലാം

അണുബാധ തടയാൻ സഹായിക്കും

വഴുതനങ്ങ കഴിക്കുന്നത് ശരീരത്തിലെ മുറിവുകളും മറ്റും പെട്ടെന്ന് ഉണങ്ങാൻ സഹായിക്കും. വിദഗ്ദ്ധർ പറയുന്നതനുസരിച്ച് പൊള്ളൽ, അരിമ്പാറ, അണുബാധ, ഗ്യാസ്ട്രൈറ്റിസ്, സ്റ്റാമാറ്റിറ്റിസ്, ആർത്രൈറ്റിസ് എന്നിവയിൽ നിന്നെല്ലാം രക്ഷ നേടാൻ വഴുതനങ്ങ സഹായിക്കും.

ALSO READ: Health Tips: എന്താ ഭക്ഷണം കഴിച്ച ഉടനെ കുളിച്ചാൽ? ശാസ്ത്രവും ആയുർവേദവും പറയുന്നതിങ്ങനെ

തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കും

വഴുതനങ്ങയിൽ അടങ്ങിയിട്ടുള്ള ഫൈറ്റൊ പോഷകങ്ങൾ കോശ സ്തരങ്ങളെ സംരക്ഷിക്കും. മാത്രമല്ല ഓർമ്മശക്തി കൂട്ടാനും സഹായിക്കും. തലച്ചോറിന്റെ കോശങ്ങളെ സംരക്ഷിച്ച് കൊണ്ടാണ് വഴുതനങ്ങ തലച്ചോറിനെ സംരക്ഷിക്കുന്നത്. ബ്രെയിൻ ട്യൂമർ പ്രതിരോധിക്കാനും വഴുതനങ്ങ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News