Weight loss Tips: തടികുറയ്ക്കാൻ ഏലക്കയോ? അറിയാം ഏലക്കയുടെ ​ഗുണങ്ങളെ കുറിച്ച്...

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏലയ്ക്ക ബെസ്റ്റാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് അകറ്റാൻ ഇത് കഴിക്കുന്നതിലൂടെ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 01:13 PM IST
  • അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനും നല്ലതാണ് ഏലയ്ക്ക.
  • വയറും തടിയും കുറയ്ക്കുവാന്‍ ഏലക്കായ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.
  • കുടിവെള്ളത്തിൽ ഏലക്കായ നാല് അല്ലെങ്കില്‍ അഞ്ചെണ്ണം ഇട്ട് തിളപ്പിച്ച് കുടിയ്ക്കാം.
Weight loss Tips: തടികുറയ്ക്കാൻ ഏലക്കയോ? അറിയാം ഏലക്കയുടെ ​ഗുണങ്ങളെ കുറിച്ച്...

ശരീരഭാരം കുറയ്ക്കാൻ പല വഴികളും തേടുന്നവരാണ് നമ്മൾ. തടി കുറയ്ക്കാൻ ഏലക്ക ബെസ്റ്റാണ് എന്ന കാര്യം നിങ്ങൾക്ക് അറിയുമോ? ഭക്ഷണത്തിൽ രുചിക്ക് വേണ്ടി മാത്രമല്ല, നിരവധി ഒഷധ ​ഗുണങ്ങളും ഇതിനുണ്ട്. ഏലക്ക മികച്ച ആന്റി ഓക്സിഡന്റ് ആണ്. ആന്റിബയോട്ടിക് ​ഗുണങ്ങളും ഇതിലുണ്ട്. അത് കൊണ്ട് രോ​ഗങ്ങളിൽ നിന്ന് മുക്തി നേടാൻ ഏലക്ക സഹായിക്കും. ഏലയ്ക്ക കൊറിക്കുന്നത് വായനാറ്റം കുറയ്ക്കാനും സഹായിക്കും. രക്തസമ്മർദ്ദം, പ്രമേഹം എന്നിവയെല്ലാം തന്നെ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുവാന്‍ ഏലയ്ക്ക വളരെയധികം സഹായിക്കും.

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഏലയ്ക്ക ബെസ്റ്റാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ് അകറ്റാൻ ഇത് കഴിക്കുന്നതിലൂടെ സാധിക്കും. അമിതവണ്ണം ഉള്ളവർ ഏലയ്ക്ക ഉപയോ​ഗിക്കുന്ന വളരെ നല്ലതാണ്. ദഹനം നല്ലരീതിയിൽ നടക്കാൻ ഏലയ്ക്ക സഹായിക്കും. ഒപ്പം വയർ ചീർക്കുന്നത് പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും. ദഹനം ശരിയായ രീതിയിൽ നടന്നാൽ കുടവയര്‍ മുതല്‍ അമിതവണ്ണം വയ്ക്കുന്നത് വരെയുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍ സഹായിക്കും. ഏലയ്ക്ക നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം കൂട്ടുന്നതിനും അതിനനുസരിച്ച് ശരീരത്തിലെ കൊഴുപ്പ് എരിയിച്ച് കളയുന്നതിനും സഹായിക്കുന്നു.

Also Read: Health Tips: കുരുമുളകും മഞ്ഞളും ചേർത്തുള്ള വെള്ളം കുടിച്ചോളൂ, ​ഗുണങ്ങൾ ഏറെയാണ്

 

അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനും നല്ലതാണ് ഏലയ്ക്ക. വയറും തടിയും കുറയ്ക്കുവാന്‍ ഏലക്കായ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. കുടിവെള്ളത്തിൽ ഏലക്കായ നാല് അല്ലെങ്കില്‍ അഞ്ചെണ്ണം ഇട്ട് തിളപ്പിച്ച് കുടിയ്ക്കാം. അതുമല്ലെങ്കില്‍ ഏലക്കായ എടുത്ത് തൊലികളഞ്ഞ് അതിന്റെ കുരുക്കള്‍ നന്നായി പൊടിച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ട് വയ്ക്കുക. രാത്രി മുഴുവൻ ഇങ്ങനെ ഇട്ട് വെച്ചതിന് ശേഷം പിറ്റേന്ന് രാവിലെ ഇത് കുടിക്കാവുന്നതാണ്. ഈ വെള്ളം കുടിയ്ക്കുന്നത് തടിയും കുടവയറും കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News